»   » കല്ല്യാണം കഴിക്കാന്‍ റസൂലിനെ പോലെ ഒരാളെ വേണം

കല്ല്യാണം കഴിക്കാന്‍ റസൂലിനെ പോലെ ഒരാളെ വേണം

Posted By:
Subscribe to Filmibeat Malayalam
കല്യാണം കഴിയ്ക്കാന്‍ റസൂലിനെ പോലൊരു പയ്യനെ വേണം. ഇത് പറഞ്ഞത് വേറാരുമല്ല അന്നയും റസൂലിലെയും അന്ന എന്ന ആന്‍ഡ്രിയ. ആന്‍ഡ്രിയയുടെ മലയാളത്തിലെ ആദ്യ ചിത്രമായ അന്നയും റസൂലും മലയാള സിനിമാ പ്രേക്ഷകര്‍ രണ്ടും കയ്യും നീട്ടിയാണ് സ്വീകരിച്ചത്.

രാജീവ് രവി സംവിധാനം ചെയ്ത ചിത്രത്തില്‍ നായിക കഥാപാത്രമാണ് ആന്‍ഡ്രിയ കൈകാര്യം ചെയ്തത്. റസൂസിന്റെ നിഷ്‌കളങ്കമായതും ആത്മാര്‍ത്ഥവുമായ പ്രണയം ഒത്തിരി ഇഷ്ടപ്പെട്ടതുകൊണ്ട് ഇങ്ങനെയുള്ള ഒരാളെ കല്ല്യാണം കഴിക്കാന്‍ താന്‍ തയ്യാറാണെന്നും ആന്‍ഡ്രിയ പറയുന്നു. വിവാഹത്തെക്കുറിച്ച് ചിന്തിക്കാതിരുന്ന താന്‍ ഇപ്പോള്‍ അതിനെക്കുറിച്ച് ചിന്തിക്കുന്നു.

രാജീവിന്റെ നിര്‍ബന്ധം കൊണ്ടുമാത്രമാണ് മലയാളത്തില്‍ അഭിനയിക്കാന്‍ വന്നത്. മലയാള സിനിമാലോകത്തെക്കുരിച്ച് ഒന്നുമറിയാതെയാണ് ഇങ്ങോട്ടുവന്നതെന്നും എന്നാല്‍ ആദ്യ ദിവസത്തെ ഷൂട്ടിങ്ങില്‍ തന്നെ ഏകദേശ രൂപം കിട്ടിയെന്നും ആന്‍ഡ്രിയ പറയുന്നു. സിനിമയില്‍ അന്നയ്ക്ക് ആന്‍ഡ്രിയ തന്നെ ശബ്ദം നല്‍കാന്‍ ശ്രമിച്ചെങ്കിലും മലയാളം വഴങ്ങാത്തതുകൊണ്ട് ഈ ശ്രമം ഉപേക്ഷിക്കുകയായിരുന്നവെന്നും ആന്‍ പറഞ്ഞു. ഒരൊറ്റ സിനിമ കൊണ്ടു തന്നെ മലയാളികളുടെ മനസ്സില്‍ കയറിപറ്റിയ ചുരുക്കം ചില നടികളില്‍ ഒന്നാണ് ആന്‍ഡ്രിയ.

സിനിമാലോകത്തേയ്ക്കുള്ള അന്‍ഡ്രിയയുടെ പ്രവേശനം സംഗീതത്തിലൂടെയാണ്. 2005ല്‍ പുറത്തിറങ്ങിയ തമിഴ് സിനിമയായ അന്യന്‍ എന്ന ചിത്രത്തിലെ 'കണ്ണും കണ്ണും നോക്കിയ' എന്ന ഗാനമാണ് ആന്‍ഡ്രിയക്ക് സിനിമാസംഗീതത്തിലേക്കുള്ള വാതിലുകള്‍ തുറന്നു കൊടുത്തത്. നമ്മുടെ അന്നയും റസൂലിലും പുള്ളിക്കാരി പാടിയിട്ടുമുണ്ട്. 'കണ്ടോ കണ്ടോ' എന്ന് തുടങ്ങുന്ന ഗാനമാണ് മലയാളിക്ക് വേണ്ടി ആന്‍ഡ്രിയ പാടിയത്. തമിഴ്‌തെലുങ്ക് എന്നീ ഭാഷ സിനിമകളിലും ഗായികയായി തിളങ്ങിയിട്ടുണ്ട്.

കമലഹാസന്റെ വിശ്വരൂപത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട് ആന്‍. ചിത്രം അടുത്ത മാസം റിലീസ് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഗായിക, അഭിനേത്രി എന്നീ നിലകളില്‍ മാത്രമല്ല ഡബ്ബിങ്ങ് ആര്‍ട്ടിസ്റ്റു കൂടിയാണ് ആന്‍ഡ്രിയ. അന്നയെപ്പോലെ ആന്‍ഡ്രിയ പഞ്ചപാവമൊന്നുമല്ലെന്നാണ് പുള്ളിക്കാരിയുടെ ഭാഷ്യം. കൊലവെറി സംഗീത സംവിധായകന്‍ അനിരുദ്ധുമായുള്ള ചുംബന രംഗങ്ങള്‍ നെറ്റില്‍ പാറി കളിക്കുമ്പോള്‍ അതിനൊന്നും ചെവി കൊടുക്കാത്ത മട്ടാണ് അന്ന എന്ന ആന്‍ഡ്രിയയുടേത്.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam