»   » എന്റെ ഫിഗറും അഭിനയമികവും പൃഥ്വിരാജിന്റെ നായികയാകുന്നതിന് തടസ്സമല്ല, മിനി റിച്ചാര്‍ഡിന്റെ മോഹം

എന്റെ ഫിഗറും അഭിനയമികവും പൃഥ്വിരാജിന്റെ നായികയാകുന്നതിന് തടസ്സമല്ല, മിനി റിച്ചാര്‍ഡിന്റെ മോഹം

By: Rohini
Subscribe to Filmibeat Malayalam

ആരാണ് ഈ മിനി റിച്ചാര്‍ഡ്...?? സോഷ്യല്‍ മീഡിയ ജീവികള്‍ക്ക് പേര് പറഞ്ഞാല്‍ മനസ്സിലാകില്ലെങ്കിലും, ആളെ പറഞ്ഞാല്‍ മനസ്സിലാവും.. ഫേസ്ബുക്കില്‍ അത്രയേറെ ഫാന്‍ ഫോളോഴേസുള്ള നടിയാണ് മിനി റിച്ചാര്‍ഡ്.

ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്ന മഴയില്‍ എന്ന ആല്‍ബത്തിലെ നായിക കൂടെയായ മിനി റിച്ചാര്‍ഡിന് ഒരു വലിയ മോഹമുണ്ട്. പൃഥ്വിരാജിന്റെ നായികയായി അഭിനയിക്കണം ! ഒരു അഭിമുഖത്തിലാണ് മിനി തന്റെ ആഗ്രഹം പ്രകടിപ്പിച്ചത്.

നായികയാകണം

യുവതാരം പൃഥ്വിരാജിന്റെ നായികയാകണം എന്നാണ് മിനി റിച്ചാര്‍ഡിന്റെ ആഗ്രഹം. തന്റെ ഫിഗറും അഭിനയമികവും പൃഥ്വിരാജിന്റെ നായികയാകുന്നതിന് ഒരു തടസ്സമല്ല എന്ന് ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് മിനി പറഞ്ഞത്.

ഐറ്റം ഡാന്‍സെങ്കിലും

പൃഥ്വിരാജിന്റെ ചിത്രത്തില്‍ ഒരു ഐറ്റം ഡാന്‍സെങ്കിലും ചെയ്യണം എന്ന് നേരത്തെ മിനി പറഞ്ഞിരുന്നു. മഴയില്‍ എന്ന ആല്‍ബം സോഷ്യല്‍ മീഡിയയില്‍ തരംഗമായതോടെ മിനിയുടെ ആഗ്രഹവും വളര്‍ന്നു. ഇനി നായികയായി അഭിനയിക്കണം എന്നാണ് മിനി പറയുന്നത്.

ഇതാണ് ആ ആല്‍ബം

ഇതാണ് മിനിയെ ഇപ്പോള്‍ പെട്ടന്ന് ഹിറ്റാക്കിയ മഴയില്‍ എന്ന ആല്‍ബം. മണിക്കൂറുകള്‍ കൊണ്ട് ആറ് ലക്ഷത്തിലധികം ആളുകള്‍ കണ്ട വീഡിയോക്ക് പക്ഷെ ലൈക്കുകളെക്കാള്‍ ഡിസ് ലൈക്കുകളാണ് ലഭിച്ചത് എന്ന് മാത്രം.

ഇനി സിനിമാഭിനയം

അമേരിക്കന്‍ മലയാളിയായ മിനി റിച്ചാര്‍ഡ് കോട്ടയം കുറുപ്പന്തറ സ്വദേശിയാണ്. സിനിമയിലും സീരിയലിലും ചെറിയ ചെറിയ വേഷങ്ങളിലൂടെ മുഖം കാണിച്ചിട്ടുണ്ട്. ഇനി സിനിമയില്‍ സജീവമാകാനുള്ള തയ്യാറെടുപ്പിലാണ് മിനി.

English summary
Want to pair up with Prithviraj says Mini Richard
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam