Don't Miss!
- News
മഹാരാഷ്ട്രയില്‍ വിമതര്‍ മടങ്ങിയെത്തും? ഉദ്ധവ് സൈലന്റ് മോഡിലായത് വെറുതെയല്ല.... പ്ലാന്‍ ഇതാണ്
- Sports
IND vs ENG: ഭുവിക്കെതിരേ വമ്പന്‍ സിക്സര്‍ പറത്തി സഞ്ജു! ടി20യില്‍ കണക്കു തീര്‍ക്കാന്‍ ഇന്ത്യ
- Finance
ചൈനയ്ക്ക് കിട്ടിയ കൊട്ട്; മെയ്ഡ് ഇൻ ചെെന വഴി ചൈനീസ് ഉത്പ്പന്നങ്ങളെ ഫീൽഡ് ഔട്ട് ആക്കിയ ബോട്ട്
- Lifestyle
വാസ്തുപ്രകാരം സമാധാനത്തിന് പക്ഷികളുടെ ചിത്രങ്ങള്‍ ഈ ദിക്കില്‍
- Automobiles
ദീപാവലി കളറാക്കാനൊരുങ്ങി കാർ നിർമ്മാതാക്കൾ; ഉടനടി വിപണിയിൽ എത്താനൊരുങ്ങുന്ന മോഡലുകൾ
- Technology
Airtel Plans: പുതിയ സ്മാർട്ട് റീചാർജുകളും റേറ്റ് കട്ടറുകളുമായി എയർടെൽ
- Travel
ഭൂമിദേവിയെ ശുദ്ധിയാക്കുന്ന ഖാര്‍ച്ചി പൂജ.. ത്രിപുര ഒരുങ്ങുന്നു ആഘോഷങ്ങള്‍ക്ക്
അമ്മ ചെയ്തതുപോലുള്ള വേഷങ്ങള്‍ ചെയ്യണം-കീര്‍ത്തി
മലയാളികളുടെ എക്കാലത്തെയും പ്രിയനായിക മേനകയുടെ മകള്‍ എന്ന മേല്വിലാസവുമായിട്ടാണ് കീര്‍ത്തി മേനക മലയാളത്തില്‍ അരങ്ങേറ്റം കുറിച്ചത്. ആരും ആഗ്രഹിക്കുന്ന ഡ്രീം ടീമായ പ്രിയദര്ശന്-മോഹന്‍ലാല്‍ ടീമിനൊപ്പമായിരുന്നു കീര്‍ത്തിയുടെ അരങ്ങേറ്റം. ആദ്യ ചിത്രം വലിയ വിജയമായില്ലെങ്കിലും കീര്‍ത്തി ശ്രദ്ധിക്കപ്പെട്ടു. റാഫി സംവിധാനം ചെയ്ത റിങ് മാസ്റ്ററിലേയ്ക്ക് കീര്‍ത്തിയ്ക്ക് ക്ഷണം ലഭിച്ചു. റിങ് മാസ്റ്ററിലെ കണ്ണു കാണാത്ത പെണ്‍കുട്ടിയുടെ വേഷം കീര്‍ത്തി മനോഹരമാക്കുകയും ചെയ്തു.
എപ്പോഴും അഭിനയസാധ്യതയുള്ള വേഷങ്ങളാണ് തന്നെ കൊതിപ്പിക്കുന്നതെന്ന് കീര്‍ത്തി പറയുന്നു. അമ്മ ചെയ്തതുപോലെ എന്നും എല്ലാവരും ഓര്‍ക്കുന്ന കഥാപാത്രങ്ങള്‍ ചെയ്യണമെന്നാണ് തന്റെ ആഗ്രഹമെന്നും കീര്‍ത്തി പറഞ്ഞു.

ഓപ്പോള് എന്ന ചിത്രത്തില്‍ അമ്മ ചെയ്ത വേഷം, അടുത്തിടെ ഇറങ്ങിയ ക്യൂന്‍ എന്ന ചിത്രത്തില്‍ കങ്കണ റാണൗത്ത് ചെയ്ത വേഷം. ഇതെല്ലാം കാണുമ്പോള്‍ അഭിനയമികവ് വേണ്ട വേഷങ്ങള്‍ തന്നെ എന്നെയും തേടിവരണമെന്ന് ഞാനാഗ്രഹിക്കുന്നു. ചിത്രം നായികാപ്രാധാന്യമുള്ളതായിരിക്കണമെന്ന് നിര്‍ബ്ബന്ധം പിടിക്കാനാവില്ല, പക്ഷേ നായികയ്ക്ക് ചിത്രത്തില്‍ കാര്യമായി എന്തെങ്കിലും ചെയ്യാനുണ്ടായിരിക്കണം- കീര്‍ത്തി പറയുന്നു.
അമ്മ തന്നോട് തിരക്കഥ കേള്‍ക്കുമ്പോള്‍ അതീവശ്രദ്ധാലുവായിരിക്കണമെന്ന് എപ്പോഴും പറയുന്നുണ്ട്. അമ്മ പറയുന്നത് ശരിയാണെന്ന് എനിയ്ക്കും തോന്നുന്നു, വെറുതേ കുറേ റോളുകള്‍ ചെയ്യുന്നതില്‍ കാര്യമില്ല. അഭിനയസാധ്യതയുള്ള വേഷങ്ങള്‍ തന്നെ ചെയ്യണം- താരം പറയുന്നു.
നവാഗതനായ ബിജു സംവിധാനം ചെയ്യുന്ന ദര്‍ബോണി, തെലുങ്ക് ചിത്രമായ ഇഡ്ലി, പ്രിയദര്ശന് സംവിധാനനം ചെയ്യുന്ന മറ്റൊരു ചിത്രം ഇത്രയുമാണ് കീര്‍ത്തിയുടെ പുതിയ ചിത്രങ്ങള്‍.
-
ഭർത്താവിന്റെ കാലുതൊട്ട് വണങ്ങിയും മകളെ കെട്ടിപിടിച്ചും ലക്ഷ്മിപ്രിയ, വിജയിക്കേണ്ടിയിരുന്നത് താനാണെന്നും താരം!
-
വേർപിരിയലിന് ശേഷവും ആർ കെയുടെ ടാറ്റൂ നീക്കം ചെയ്യാതെ ദീപിക പദുക്കോൺ, കാരണം പറഞ്ഞതിങ്ങനെ
-
ഗര്‍ഭിണിയായിരിക്കുമ്പോള്‍ അമ്മ വേണ്ടെന്ന് ആഗ്രഹിച്ച കുഞ്ഞാണ് ഞാന്‍; ആ കഥ പറഞ്ഞ് നടി ഭാരതി സിംഗ്