»   » സിനിമയിലെ പുകവലി ഇനി അപൂര്‍വരംഗമാകും

സിനിമയിലെ പുകവലി ഇനി അപൂര്‍വരംഗമാകും

Posted By:
Subscribe to Filmibeat Malayalam
Nishan
സിനിമയില്‍ മദ്യപിയ്ക്കുകയും പുകവലിയ്ക്കുകയും ചെയ്ത രംഗങ്ങളില്‍ അഭിനയിച്ചതുമായി ബന്ധപ്പെട്ട കേസില്‍ യുവനടന്‍ നിഷാന് അറസ്റ്റ് വാറന്റ്. സിബി മലയില്‍ സംവിധാനം ചെയ്ത അപൂര്‍വരാഗം എന്ന ചിത്രത്തിലെ പുകവലി-മദ്യപാന രംഗങ്ങളാണ് താരത്തിനെ കുടുക്കിലാക്കിയിരികക്ുന്നത്.

ഇത് സംബന്ധിച്ചുള്ള പരാതിയില്‍ രണ്ട് വര്‍ഷം മുമ്പ് കോടതിയില്‍ നേരിട്ട് ഹാജരാവാന്‍ ആവശ്യപ്പെട്ട് നിഷാന് സമന്‍സ് അയച്ചിരുന്നു. എന്നാല്‍ ഇതില്‍ വീഴ്ച വരുത്തിയ സാഹചര്യത്തിലാണ് കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരിയ്ക്കുന്നത്. എന്നാല്‍ സമന്‍സ് തനിയ്ക്ക് ലഭിച്ചിരുന്നില്ലെന്നും അതിനാലാണ് കോടതിയില്‍ ഹാജരാവാതിരുന്നതെന്നുമാണ് നിഷാന്റെ പ്രതികരണം.

സിനിമയിലെ പുകവലി രംഗങ്ങളില്‍ അഭിനയിച്ചതിന് നടന്‍ ഫഹദ് ഫാസിലിനെതിരെയും കേസുണ്ട്. ലാല്‍ ജോസ് സംവിധാനം ചെയ്ത ഡയമണ്ട് നെക്ലേസിലെ രംഗങ്ങളാണ് ഫഹദിനെ കേസില്‍ കുടുക്കിയത്.

സിനിമയിലെ പുകവലി രംഗങ്ങള്‍ക്ക് കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിക്കൊണ്ടുള്ള ആരോഗ്യമന്ത്രാലയത്തിന്റെ ഉത്തരവ് കഴിഞ്ഞദിവസമാണ് പുറത്തിറങ്ങിയത്. ഒക്ടോബര്‍ രണ്ട് മുതല്‍ ഇത് പ്രാബല്യത്തിലാവും. ഇതുപ്രകാരം സിനിമയില്‍ മാത്രമല്ല ടെലിവിഷന്‍ പരിപാടികളിലും കടുത്ത നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ഒക്ടോബര്‍ രണ്ടിന് മുമ്പ് ഫിലിം ബോര്‍ഡിന്റെ സര്‍ട്ടിഫിക്കേഷന്‍ ലഭിച്ച സിനിമകളെ പഴയ സിനിമകളായും ഇതിന് ശേംഷം സര്‍ട്ടിഫിക്കേഷന്‍ ലഭിക്കുന്ന എല്ലാ സിനിമകളെയും പുതിയ സിനിമകളായും നിര്‍വചിച്ചാണ് നിബന്ധന കൊണ്ടുവന്നിരിക്കുന്നത്.പുതിയ സിനിമകളില്‍ ശക്തമായ ന്യായീകരണം ഉണ്ടെങ്കില്‍ മാത്രമേ പുകവലി ദൃശ്യങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ പാടുള്ളൂ.

പുകയില ദൃശ്യങ്ങള്‍ കാണിക്കുന്ന പഴയ സിനിമകളില്‍ തുടക്കത്തിലും മധ്യഭാഗത്തും കേന്ദ്ര ആരോഗ്യമന്ത്രാലയം തയാറാക്കിയ പുകയിലവിരുദ്ധ സന്ദേശം 30 സെക്കന്‍ഡ് പ്രദര്‍ശിപ്പിക്കണം. കൂടാതെ പുകയില ദൃശ്യങ്ങള്‍ വരുന്ന സീനുകളില്‍, അടിയില്‍ വ്യക്തമായി കാണത്തക്കവിധം 'പുകവലി കാന്‍സര്‍ ഉണ്ടാക്കും' എന്ന മുന്നറിയിപ്പ് തുടര്‍ച്ചയായി ദൃശ്യം അവസാനിക്കുംവരെ കാണിക്കണം.

സിനിമയില്‍ ദൃശ്യങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി 2011 ഒക്ടോബറില്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. അന്ന്, ഉത്തരവിനെതിരെ സിനിമാ രംഗത്തുനിന്ന് വ്യാപക എതിര്‍പ്പ് ഉയര്‍ന്നിരുന്നു. ഇതേതുടര്‍ന്ന് ആരോഗ്യമന്ത്രാലയവും വാര്‍ത്താവിനിമയ മന്ത്രാലയവും ചര്‍ച്ച നടത്തിയാണ് പുതിയ ഉത്തരവ് തയാറാക്കിയത്.

English summary
Smoking during a scene in ‘Apoorvaragam with out Tobacco Warning Message is given as the reason for taking action against the actor Nishan

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam