»   » ഗര്‍ഭിണിയാകാന്‍ അമ്മ സമ്മതിച്ചില്ല: സനുഷ

ഗര്‍ഭിണിയാകാന്‍ അമ്മ സമ്മതിച്ചില്ല: സനുഷ

Posted By:
Subscribe to Filmibeat Malayalam

അഭിനയത്തിന് വേണ്ടിയാണെങ്കിലും താന്‍ ഗര്‍ഭിണിയാകുന്നത് അമ്മയ്ക്ക് ഇഷ്ടമായിരുന്നില്ലെന്ന് യുവനായിക സനുഷ. സക്കറിയയുടെ ഗര്‍ഭിണികള്‍ എന്ന ചിത്രത്തിന്റെ കഥ പറഞ്ഞപ്പോഴേ ഗര്‍ഭിണിയുടെ വേഷം ചെയ്യുന്നതിനെ അമ്മ എതിര്‍ത്തിരുന്നു എന്നും സനുഷ പറഞ്ഞു.

ഗര്‍ഭിണിയായി അഭിനയിക്കുന്നത് വളരെ രസകരമായ കാര്യമാണ് എന്നാണ് സനുഷയുടെ അഭിപ്രായം. ഗര്‍ഭിണിയാകുന്നതും അമ്മയാകുന്നതുമാണ് ലോകത്തെ ഏറ്റവും മനോഹരമായ കാര്യങ്ങള്‍. അഭിനയത്തിന് വേണ്ടിയാണെങ്കിലും ഗര്‍ഭിണിയായപ്പോള്‍ എല്ലാ അമ്മമാരോടുമുള്ള ബഹുമാനം കൂടി - താരം പറയുന്നു.

sanusha

അനീഷ് അന്‍വറാണ് സക്കറിയയുടെ ഗര്‍ഭിണികള്‍ എന്ന ചിത്രം സംവിധാനം ചെയ്യുന്നത്. റിമ കല്ലിങ്ങല്‍, ലക്ഷ്മി, സാന്ദ്ര തോമസ് തുടങ്ങിയവരും ചിത്രത്തില്‍ ഗര്‍ഭിണികളുടെ വേഷം കെട്ടുന്നുണ്ട്. അബദ്ധത്തില്‍ ഗര്‍ഭിണിയാകുന്നവരും ഗര്‍ഭിണിയായി നടിക്കുന്നവരും ഇക്കൂട്ടത്തിലുണ്ട്.

സക്കറിയ എന്ന ഗൈനക്കോളജിസ്റ്റിന്റെ അടുക്കലെത്തുന്ന ഗര്‍ഭിണികളുടെ കഥയാണ് ചിത്രം പറയുന്നത്. ലാലാണ് സക്കറിയ എന്ന ഗൈനക്കോളജിസ്റ്റായി ചിത്രത്തില്‍ വേഷമിടുന്നത്. ആശാ ശരത്താണ് ലാലിന്റെ ഭാര്യയായി അഭിനയിക്കുന്നത്. ഓഗസ്റ്റ് 23നാണ് ചിത്രത്തിന്റെ റിലീസ്.

English summary
Cine actress Sanusha says it was very difficult to convince her mother that she is acting as pregnant women in upcoming movie zachariyayude garbhinikal. 

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam