»   » ജയില്‍വാസം ഇത്രയും സുഖമാണോ; വെല്‍കം ടു സെന്‍ട്രല്‍ ജയിലിലെ ആഘോഷം കാണാം

ജയില്‍വാസം ഇത്രയും സുഖമാണോ; വെല്‍കം ടു സെന്‍ട്രല്‍ ജയിലിലെ ആഘോഷം കാണാം

Written By:
Subscribe to Filmibeat Malayalam

നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷം സുന്ദര്‍ ദാസും ദിലീപും ഒന്നിയ്ക്കുന്ന വെല്‍കം ടു സെന്‍ട്രല്‍ ജയില്‍ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ റിലീസ് ചെയ്തു. ഈ ഓണക്കാലത്ത് കുട്ടികള്‍ക്കൊപ്പം പോയിരുന്ന് ചിരിച്ച് മറിയാവുന്ന പതിവ് ദിലീപ് ചിത്രമായിരിക്കും വെല്‍ക്കം ടു സെന്‍ട്രല്‍ ജയില്‍ എന്ന സൂചന ട്രെയിലറില്‍ നിന്നും ലഭിയ്ക്കുന്നു.

ഹാസ്യത്തിന് പ്രധാന്യം നല്‍കി, പതിവ് ദിലീപ് ചേരുവകളെല്ലാം ചേര്‍ത്തൊരുക്കുന്ന ചിത്രമാണ് വെല്‍കം ടു സെന്‍ട്രല്‍ ജയില്‍. ബെന്നി പി നായരമ്പലമാണ് ചിത്രത്തിന് തിരക്കഥ എഴുതിയിരിയ്ക്കുന്നത്.


welcome-to-central-jail-trailer

ജയില്‍ വാസം ആഘോഷമാക്കുന്ന നായകനെ നമുക്ക് ട്രെയിലറില്‍ കാണാം. തെന്നിന്ത്യന്‍ താരം വേദികയാണ് ചിത്രത്തിലെ നായിക. വില്ലാളി വീരന്‍ എന്ന ചിത്രത്തിന് ശേഷം വേദികയും ദിലീപും ഒന്നിക്കുന്ന ചിത്രമാണ് വെല്‍കം ടു സെന്‍ട്രല്‍ ജയില്‍


ഹാസ്യത്തിന് ചുക്കാന്‍ പിടിക്കാന്‍ ദിലീപിനൊപ്പം, രണ്‍ജി പണിക്കര്‍, അജു വര്‍ഗ്ഗീസ്, കൊച്ചു പ്രേമന്‍, ഷറഫുദ്ദീന്‍, ഹാരിഷ്, ധര്‍മജന്‍ ബോള്‍ഗാട്ടി, കലാഭവന്‍ ഷാജോണ്‍, പ്രദീപ് കോട്ടയം, കൈലാഷ്, ഗിന്നസ് പക്രു, സിദ്ദിഖ് തുടങ്ങിയൊരു വലിയ താരനിരയും എത്തുന്നുണ്ട്.


കുബേരന്‍ എന്ന ചിത്രത്തിന് വേണ്ടിയാണ് ദിലീപും സുന്ദര്‍ ദാസും ഒടുവില്‍ ഒന്നിച്ചത്. പതിമൂന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഈ കൂട്ടൂകെട്ട് വീണ്ടും എത്തുന്ന വെല്‍കം ടു സെന്‍ട്രല്‍ ജയില്‍ ഓണാഘോഷത്തിന്റെ ഭാഗമായി സെപ്റ്റംബര്‍ 9 ന് തിയേറ്ററിലെത്തും. ട്രെയിലര്‍ കാണൂ...


English summary
The trailer of Dileep starrer Welcome To Central Jail has been released online on Monday. And going by the 2-minutes trailer, the film promises to be a complete fun-filled entertainer with all elements like drama, romance, comedy, action and suspense.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam