»   » വെള്ളം കണ്ടപ്പോള്‍ നയന്‍താരയെ മമ്മൂട്ടി എടുത്തു, ദേ ഇപ്പോള്‍ തെലുങ്കിലും; കാണൂ

വെള്ളം കണ്ടപ്പോള്‍ നയന്‍താരയെ മമ്മൂട്ടി എടുത്തു, ദേ ഇപ്പോള്‍ തെലുങ്കിലും; കാണൂ

Posted By: Rohini
Subscribe to Filmibeat Malayalam

ഭാസ്‌ക്കര്‍ ദ റാസ്‌ക്കല്‍ എന്ന ചിത്രത്തിന്റെ ഒരു ഗാനരംഗത്തായിരുന്നു വെള്ളം കണ്ടപ്പോള്‍ നയന്‍താരയെ മമ്മൂട്ടി എടുത്തു പൊക്കിയത്. ട്രെയിലറിലും ഉള്‍പ്പെടുത്തിയ ആ കുഞ്ഞു രംഗം പെട്ടന്ന് വൈറലായി. ഇപ്പോഴിതാ തെലുങ്കിലും വെള്ളം കണ്ടപ്പോള്‍ നയന്‍താരയെ എടുത്തു പൊക്കുന്നു.

നയന്‍താരയ്ക്ക് തമിഴില്‍ വമ്പന്‍ തിരിച്ചടി, മൂന്ന് വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ പരാജയം!!

നയന്‍താര നായികയായെത്തുന്ന ബാബു ബംഗാരം എന്ന ചിത്രത്തിന്റെ ബ്ലൂപ്പേര്‍സ് വീഡിയോയിലാണ് ഈ രംഗം. പക്ഷെ ഇത് സിനിമയില്‍ ഉണ്ടാവില്ല. ഒരു ഗാന രംഗത്തിന് മുമ്പുള്ള ഒരുക്കത്തിന്റെ ഭാഗമായി സാരി നനയാതെ നയന്‍താരയെ വെള്ളത്തിന് നടുവിലുള്ള ഒരു കല്ലില്‍ എടുത്തുവയ്ക്കുകയാണ്. കാണാം

ഇടവേളയ്ക്ക് ശേഷം നയന്‍താര തെലുങ്കിലേക്ക്

മാരുതിയാണ് ബാബു ബംഗാരം എന്ന ചിത്രം സംവിധാനം ചെയ്യുന്നത്. ഒരിടവേളയ്ക്ക് ശേഷം നയന്‍താര തെലുങ്കില്‍ അഭിനയിക്കുന്ന ചിത്രമാണിത്.

വെങ്കിടേഷും നയന്‍താരയും വീണ്ടും ഒന്നിക്കുന്നു

വെങ്കിടേഷാണ് ചിത്രത്തിലെ നായകനായി എത്തുന്നത്. ലക്ഷ്മി, തുളസി, രാധ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം വെങ്കിടേഷും നയന്‍താരയും വീണ്ടും ഒന്നിക്കുകയാണ്. എസിപി കൃഷ്ണ എന്ന കഥാപാത്രത്തെയാണ് വെങ്കിടേഷ് അവതരിപ്പിയ്ക്കുന്നത്.

അതിസുന്ദരിയായി നയന്‍താര

പതിവിലും സുന്ദരിയായിട്ടാണ് നയന്‍താരയെ ഈ ചിത്രത്തില്‍ കാണുന്നത്. ടീസറിലും ട്രെയിലറിലുമെല്ലാം നയന്‍താരയെ അതി സുന്ദരിയായി കാണപ്പെട്ടു. സെല്‍വി എന്ന കഥാപാത്രമായാണ് നയന്‍ എത്തുന്നത്.

ഇതിലാണ് നയന്‍താരയെ വെള്ളം തൊടാതെ എടുത്ത് പൊക്കുന്നത്

ലൊക്കേഷനിലെ രസകരമായ നിമിഷങ്ങളും മറ്റും കോര്‍ത്തിണക്കി ഒരുക്കിയ ബാബു ബംഗാരത്തിന്റെ ബ്ലൂപ്പേര്‍സ് വീഡിയോ കാണാം. ഇതിലാണ് നയന്‍താരയെ വെള്ളം തൊടാതെ എടുത്ത് വയ്ക്കുന്നത്.

ഫില്‍മിബീറ്റിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകള്‍ അയക്കാം

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വായനക്കാരുള്ള മൂവി പോര്‍ട്ടലായ ഫില്‍മി ബീറ്റിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകള്‍ അയയ്ക്കാം. സിനിമ, ടെലിവിഷന്‍, ഷോര്‍ട്ട് ഫിലിം മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. വാര്‍ത്തകളും ഫോട്ടോകളും വീഡിയോകളും oim@oneindia.co.in എന്ന വിലാസത്തിലാണ് അയയ്‌ക്കേണ്ടത്. ഉചിതമായത് പ്രസിദ്ധീകരിക്കും. ഇമെയില്‍ വിലാസം, ഫോണ്‍ നന്പര്‍ എന്നിവ രേഖപ്പെടുത്താന്‍ മറക്കരുത്.

English summary
Watch & Enjoy Babu Bangaram Bloopers

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam