»   » ആവേശം മുറുകുന്നു; മമ്മൂട്ടിയുടെ രാജ ഈ വരവായിരിക്കുമോ വരിക... കാണൂ

ആവേശം മുറുകുന്നു; മമ്മൂട്ടിയുടെ രാജ ഈ വരവായിരിക്കുമോ വരിക... കാണൂ

Posted By: Rohini
Subscribe to Filmibeat Malayalam

പോക്കിരി രാജ എന്ന ചിത്രത്തിലെ രാജ വീണ്ടും പുനര്‍ജ്ജനിയ്ക്കുന്നതിന്റെ ആവേശത്തിലാണ് മമ്മൂട്ടി ഫാന്‍സ്. മമ്മൂട്ടിയെയും പൃഥ്വിരാജിനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി വൈശാഖ് സംവിധാനം ചെയ്ത പോക്കിരി രാജ മലയാളത്തിലെ മാസ് എന്റര്‍ടൈന്‍മെന്റ് ചിത്രങ്ങളില്‍ മുന്നിലാണ്.

പുലിമുരുകന് ശേഷം സംവിധായകന്‍ വൈശാഖും, തിരക്കഥാകൃത്ത് ഉദയ്കൃഷ്ണയും, നിര്‍മാതാവ് ടോമിച്ചന്‍ മുളകുപാടവും ഒന്നിയ്ക്കുന്നു എന്നത് തന്നെയാണ് രാജ 2 വില്‍ ഇത്രയേറെ പ്രതീക്ഷ അര്‍പിയ്ക്കാന്‍ കാരണം.

raja2

പ്രതീക്ഷ വാനോളമായപ്പോള്‍, ആരാധകര്‍ക്ക് കാത്തിരിയ്ക്കാന്‍ വയ്യ. രാജ ടു ഇങ്ങനെയായിരിയ്ക്കും എന്ന വിശ്വാസത്തില്‍ ആരാധകരുണ്ടാക്കിയ ടീസര്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു.

മലയാളത്തിലെ ഏറ്റവും ചെലവേറിയ ചിത്രങ്ങളില്‍ ഒന്നായിരിയ്ക്കും രാജ ടു എന്നാണ് അറിയുന്നത്. ബോളിവുഡ് താരങ്ങള്‍ ചിത്രത്തില്‍ അഭിനേതാക്കളായി എത്തും എന്ന് കേള്‍ക്കുന്നത്. ഇപ്പോള്‍ ആ ഫാന്‍മേഡ് ടീസര്‍ കാണാം

English summary
Watch fan made teaser of Raja 2

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam