»   » 21 വയസ്സും പത്ത് ദിവസവും പ്രായമുള്ള ആളെ ഞാന്‍ ഭര്‍ത്താവായി അംഗീകരിച്ചിട്ടില്ല; മിയ പറയുന്നു...

21 വയസ്സും പത്ത് ദിവസവും പ്രായമുള്ള ആളെ ഞാന്‍ ഭര്‍ത്താവായി അംഗീകരിച്ചിട്ടില്ല; മിയ പറയുന്നു...

Posted By: Rohini
Subscribe to Filmibeat Malayalam

തെറ്റിദ്ധരിക്കല്ലേ... മിയ ജോര്‍ജ്ജും മണിയന്‍ പിള്ള രാജുവിന്റെ മകന്‍ നിരഞ്ജനും ഒന്നിച്ചഭിനയിക്കുന്ന ബോബി എന്ന പുതിയ ചിത്രത്തെ കുറിച്ചാണ് പറയുന്നത്. ഷെബി സംവിധാനം ചെയ്യുന്ന ബോബിയുടെ ആദ്യ ടീസര്‍ റിലീസ് ചെയ്തു.

36 സെക്കന്റ് മാത്രം ദൈര്‍ഘ്യമുള്ള ടീസറില്‍ നിരഞ്ജന്റെയും മിയയുടെയും ശബ്ദം മാത്രമാണ് ഉള്ളത്. അതേ സമയം കഥാ പശ്ചാത്തലം ടീസറില്‍ നിന്ന് വ്യക്തമായി മനസ്സിലാക്കാന്‍ സാധിക്കുന്നുണ്ട്. തന്നെക്കാള്‍ പ്രായം കുറഞ്ഞ ചെറുപ്പക്കാരനെ പ്രണയിച്ച് വിവാഹം കഴിക്കുന്ന പെണ്‍കുട്ടിയുടെ കഥയാണ് സിനിമ.

boby-malayalam-film

നടനും നിര്‍മാതാവുമായ മണിയന്‍പിള്ള രാജുവിന്റെ മകന്‍ നിരഞ്ജന്‍ നായകനായി എത്തുന്ന രണ്ടാമത്തെ ചിത്രമാണ് ബോബി. നേരത്തെ രാജപുത്ര രഞ്ജിത്ത് സംവിധാനം ചെയ്ത ബ്ലാക്ക് ബട്ടര്‍ഫ്‌ളൈ എന്ന ചിത്രത്തില്‍ നിരഞ്ജന്‍ അഭിനയിച്ചിരുന്നു.

തമിഴ് സിനിമാ ലോകത്ത് തിരക്കിലായ മിയ ഒരിടവേളയ്ക്ക് ശേഷം മലയാളത്തിലേക്ക് തിരിച്ചെത്തുകയാണ് ബോബി എന്ന ചിത്രത്തിലൂടെ. ഷാഫി സംവിധാനം ചെയ്യുന്ന ഷെര്‍ലോക്കാണ് മിയയുടെ മറ്റൊരു ചിത്രം. ഇപ്പോള്‍ ബോബിയുടെ ടീസര്‍ കാണാം

English summary
Watch official teaser of Malayalam film Bobby

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam