»   » കലാഭവന്‍ മണി ഏറ്റവും ഒടുവില്‍ അഭിനയിച്ച ചിത്രത്തിന്റെ ട്രെയിലര്‍ കാണൂ

കലാഭവന്‍ മണി ഏറ്റവും ഒടുവില്‍ അഭിനയിച്ച ചിത്രത്തിന്റെ ട്രെയിലര്‍ കാണൂ

Written By:
Subscribe to Filmibeat Malayalam

അകാലത്തില്‍ നമ്മെ വിട്ട് പോയ നടന്‍ കലാഭവന്‍ മണി ഏറ്റവും ഒടുവില്‍ അഭിനയിച്ച ചിത്രത്തിന്റെ ട്രെയിലര്‍ റിലീസ് ചെയ്തു. പോയി മറഞ്ഞു പറയാതെ എന്ന ചിത്രം സംവിധാനം ചെയ്തിരിയ്ക്കുന്നത് മാര്‍ട്ടിന്‍ സി ജോസഫാണ്.

കലാഭവന്‍ മണി ഏറ്റവും ഒടുവില്‍ പാടിയതും അഭിനയിച്ചതും ഈ ചിത്രത്തിന് വേണ്ടിയാണ്. ഒരു ഇടവേളയ്ക്ക് ശേഷം വിമല രാമന്‍ ഈ ചിത്രത്തിലൂടെ മടങ്ങിയെത്തുന്നു. ബാബുരാജ്, ലക്ഷ്മിപ്രിയ, ഊര്‍മിള ഉണ്ണി തുടങ്ങിയവരാണ് മറ്റ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിയ്ക്കുന്നത്.

 poyi-maranju-parayathe

ഒരു ഹൊറര്‍ ചിത്രമാണെന്ന സൂചന നല്‍കിയാണ് ഒരമിനിട്ട് 26 സെക്കന്റ് ദൈര്‍ഘ്യമുള്ള ചിത്രത്തിന്റെ ട്രെയിലര്‍ ഒരുക്കിയിരിയ്ക്കുന്നത്. പ്രധാന കഥാപാത്രങ്ങളെല്ലാം ട്രെയിലറില്‍ എത്തുന്നു.

പ്രദീപ് ശിവശങ്കറാണ് ചിത്രത്തിന് കഥയും തിരക്കഥയും എഴുതിയിരിയ്ക്കുന്നത്. സൂരജ് എസ് മേനോന്‍ നിര്‍മിയ്ക്കുന്ന ചിത്രത്തിന് ഛായാഗ്രാഹണം നിര്‍വ്വഹിച്ചിരിയ്ക്കുന്നത് ചെല്ലദുരൈയാണ്. ട്രെയിലര്‍ കാണൂ...

English summary
Watch Poyi Maranju Parayathe Official Trailer

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam