»   » ഗായകനായി സച്ചിന്റെ പുതിയ ഇന്നിങ്‌സ്‌; തരംഗമായി ക്രിക്കറ്റ് വാലി ആല്‍ബത്തിലെ പാട്ട് !!!

ഗായകനായി സച്ചിന്റെ പുതിയ ഇന്നിങ്‌സ്‌; തരംഗമായി ക്രിക്കറ്റ് വാലി ആല്‍ബത്തിലെ പാട്ട് !!!

Posted By:
Subscribe to Filmibeat Malayalam

ക്രിക്കറ്റിന്റെ ദൈവം അങ്ങനെയാണ് സച്ചിന്‍ അറിയപ്പെടുന്നത്. ക്രിക്കറ്റ് ലോകത്തെ പല റെക്കോര്‍ഡുകളും ഇപ്പോഴും സച്ചിന്റെ പേരിലാണ്. അതിനൊപ്പം പുതിയൊരു ചുവടുവെപ്പുമായി സച്ചിന്‍ രംഗത്തെത്തിയിരിക്കുകയാണ്.

ക്രിക്കറ്റ് താരമായും അഭിനേതാവായും കഴിവു തെളിയിച്ചതിന് ശേഷം സോനം നീഗത്തിനൊപ്പം സച്ചിന്‍ പാടിയിരിക്കുകയാണ്. ക്രിക്കറ്റ് ബാലി ബീറ്റ് എന്ന ആല്‍ബത്തിലാണ് സച്ചിന്‍ പാടിയിരിക്കുന്നത്.

ക്രിക്കറ്റ് ബാലി ബീറ്റ്

ക്രിക്കറ്റിന്റെ ആവേശം ഒന്നിച്ച് കൊണ്ടു വരാന്‍ പുതിയ പാട്ടിലുടെ സച്ചിന് കഴിഞ്ഞു. 'നാച്ചോ നാച്ചോ നാച്ചോ ക്രിക്കറ്റ് ബാലി ബീറ്റ് പേ'എന്നു തുടങ്ങുന്നതാണ് പാട്ട്. സോനം ബീഗവും സച്ചിനും ഒന്നിച്ചാണ് പാടുന്നത്.

സംഗീത പരിപാടിയുടെ ഫൈനലില്‍

സോണി ടിവിയില്‍ നടക്കുന്ന സംഗീത റിയാലിറ്റി ഷോ ഇന്ത്യന്‍ ഐഡല്‍ ഗ്രാന്‍ഡ് യുടെ ഫൈനലിലാണ് ആല്‍ബം പുറത്തിറക്കിയത്.

താരങ്ങള്‍ക്കുള്ള ആദരവ്

താരങ്ങളുടെ പേര് എടുത്ത് പറഞ്ഞ് ലോകകപ്പുകളില്‍ തന്റെ കൂടെ കളിച്ചവര്‍ക്കുള്ള ആദരവ് കൂടി സച്ചിന്‍ പങ്കുവെച്ചിരിക്കുകയാണ്.

സച്ചിന്റെ പുതിയ ഇന്നിങ്‌സ്

സച്ചിന്റെ പുതിയ ഇന്നിങ്‌സില്‍ ഭാഗമാകാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നാണ് സോനു നീഗം അഭിപ്രായപ്പെട്ടത്. സച്ചിന്‍ കൃത്യമായി തന്നെ പാട്ടിന്റെ പിച്ചും താളവുമെല്ലാം പിന്തുടരുന്നത് കണ്ടപ്പോള്‍ അത്ഭുതപ്പെട്ടെന്നും സോനു പറയുന്നു.

നല്ലൊരു ഗായകന്‍

സച്ചിന്‍ നല്ലൊരു ഗായകനാണെന്നാണ് സോനു പറുന്നത്. മാത്രമല്ല ദൈവം ചിലരുടെ ജീനിയസിന് മേല്‍ അനുഗ്രഹിച്ചിട്ടുണ്ടെന്നും അത് വളരെ വേഗത്തില്‍ തന്നെ പുറത്തു വരികയും ചെയ്യുമൊന്നും സോനു പറയുന്നു.

English summary
It was apt that Sachin Tendulkar chose the biggest singing platform in the country, Indian Idol, to release his first album, Cricket Wali Beat. Sachin has collaborated with popular Bollywood playback singer Sonu Nigam for the album which came out on Sunday night.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam