»   » വാസൂട്ടന്‍ ആള് ഗെഡിയാട്ടാാ....രസകരമായ ഒരു പാട്ട് കണ്ടുകൊണ്ട് കേട്ടാസ്വദിക്കൂ...

വാസൂട്ടന്‍ ആള് ഗെഡിയാട്ടാാ....രസകരമായ ഒരു പാട്ട് കണ്ടുകൊണ്ട് കേട്ടാസ്വദിക്കൂ...

Posted By:
Subscribe to Filmibeat Malayalam

കുഞ്ചാക്കോ ബോബന്‍ നായകനാകുന്ന ജമ്‌നപ്യാരിയിലെ ആദ്യ ഗാനം റിലീസ് ചെയ്തു. 'എന്തൂണ്ടാ ക്ടാവേ എന്തൂട്ടത്...' എന്ന് തുടങ്ങുന്ന പാട്ട് തൃശൂര്‍ ഭാഷയുടെ എല്ലാ സൗന്ദര്യത്തെയും സ്പര്‍ശിക്കുന്നു. എഴുതാനും പറയാനും അല്‍പം പാടാണെങ്കിലും ആസ്വദിക്കാന്‍ ഒരു തടസ്സവുമില്ലാത്ത പാട്ട്.

കുഞ്ചാക്കോ ബോബന്‍ നിറഞ്ഞു നില്‍ക്കുന്ന ഗാന രംഗത്ത് സുരാജ് വെഞ്ഞാറമൂടും എത്തുന്നുണ്ട്. ചാക്കോച്ചന്‍ അവതരിപ്പിയ്ക്കുന്ന വാസൂട്ടന്‍ എന്ന കഥാപാത്രത്തിന്റെ സ്വഭാവ സവിശേഷതകളാണ് വരികള്‍.


song

ഫ്രാങ്കോയുടെ വരികള്‍ക്ക് ഈണം നല്‍കിയിരിക്കുന്നത് ദേശീയ പുരസ്‌കാര ജേതാവ് ഗോപി സുന്ദറാണ്. ഹരിനാരായണനാണ് തൃശൂര്‍ ഭാഷയില്‍ അതിമനോഹരമായി ഈ പാട്ട് പാടിയിരിക്കുന്നത്.


ഹാസ്യത്തിന് പ്രധാന്യം നല്‍കിയൊരുക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് തോമസ് സെബാസ്റ്റിനാണ്. ഗായത്രി സുരേഷ് നായികയായെത്തുന്ന ചിത്രത്തില്‍ ചാക്കോച്ചനെയും സുരാജിനെയും കൂടാതെ അജു വര്‍ഗീസ്, ജോയ് മാത്യു, നീരജ് മാധവ് തുടങ്ങിയവരും വേഷമിടുന്നു. ഇനി ആ പാട്ട് കണ്ടുകൊണ്ട് കേട്ടാസ്വദിക്കൂ...


English summary
Watch the first song from Jamna Pyari Starring Kunchacko Boban

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam