»   » മേക്കിങ് വീഡിയോ ഇങ്ങനെയാണെങ്കില്‍ സിനിമ എങ്ങനെയായിരിക്കും; 7000 കണ്ടി കാണൂ...

മേക്കിങ് വീഡിയോ ഇങ്ങനെയാണെങ്കില്‍ സിനിമ എങ്ങനെയായിരിക്കും; 7000 കണ്ടി കാണൂ...

Posted By:
Subscribe to Filmibeat Malayalam

പേരുകള്‍ കൊണ്ട് എന്നും മലയാളി സിനിമാ പ്രേമികളെ ഞെട്ടിക്കുന്ന സംവിധായകനാണ് അനില്‍ രാധാകൃഷ്ണ മേനോന്‍. നോര്‍ത്ത് 24 കാതം, സപ്തമശ്രീ തസ്‌കര എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ലോര്‍ഡ് ലിവിങ്‌സ്റ്റണ്‍ 7000 കണ്ടി എന്ന ചിത്രവുമായെത്തുന്ന അനില്‍ പേരുകൊണ്ട് മാത്രമല്ല, ചിത്രീകരണം കൊണ്ടും ഞെട്ടിക്കാനാണ് ഇത്തവണ വരുന്നത്.

ചിത്രത്തിന്റെ മേക്കിങ് വീഡിയോ റിലീസ് ചെയ്തു. മേക്കിങ് വീഡിയോ ഇങ്ങനെയാണെങ്കില്‍ സിനിമയില്‍ എന്തമാത്രം ദൃശ്യഭംഗിയുണ്ടാവും എന്നാണ് ചോദ്യം. നടക്കുമോയെന്നറിയില്ലാത്ത, ഏപ്പോഴെങ്കിലും നടന്ന, എന്നെങ്കിലും നടക്കേണ്ട ഒരു കഥ. ഒരു ഫാന്റസി സബ്ജക്റ്റ്. അതാണ് ലോര്‍ഡ് ലിവിങ്‌സറ്റണ്‍ 7000 കണ്ടി എന്ന ചിത്രത്തിന്റെ പ്രമേയം.

മേക്കിങ് വീഡിയോ ഇങ്ങനെയാണെങ്കില്‍ സിനിമ എങ്ങനെയായിരിക്കും; 7000 കണ്ടി കാണൂ...

കുഞ്ചാക്കോ ബോബന്‍, റീനു മാത്യൂസ്, നെടുമുടിവേണു, ഭരത്, ജോയ് മാത്യു, സണ്ണി വെയിന്‍, ചെമ്പന്‍ വിനോദ് തുടങ്ങി ഒരു വിലിയ താരനിര തന്നെ ചിത്രത്തിലുണ്ട്.

മേക്കിങ് വീഡിയോ ഇങ്ങനെയാണെങ്കില്‍ സിനിമ എങ്ങനെയായിരിക്കും; 7000 കണ്ടി കാണൂ...

കാട്ടിലാണ് ലോര്‍ഡ് ലിവിങ്‌സ്റ്റണ്‍ 7000 കണ്ടിയുടെ കഥ നടക്കുന്നത്. കാടിന്റെ സൗന്ദര്യം ചിത്രത്തിന്റെ ട്രെയിലറിലും ഇപ്പോള്‍ റിലീസായ മേക്കിങ് വീഡിയോയില്‍ നിന്നും ആസ്വദിക്കാന്‍ കഴിയുന്നുണ്ട്.

മേക്കിങ് വീഡിയോ ഇങ്ങനെയാണെങ്കില്‍ സിനിമ എങ്ങനെയായിരിക്കും; 7000 കണ്ടി കാണൂ...

വ്യത്യസ്തമായ ട്രെയിലര്‍ റിലീസിങ്ങാണ് ചിത്രം സ്വീകരിച്ചത്. സ്‌പേസ് ബലൂണിന്റെ സഹായത്തോടെ ബഹിരാകാശത്ത് ട്രെയിലര്‍ റിലീസ് നടത്തി ചിത്രം വാര്‍ത്തകളില്‍ ഇടം പിടിച്ചു.

മേക്കിങ് വീഡിയോ ഇങ്ങനെയാണെങ്കില്‍ സിനിമ എങ്ങനെയായിരിക്കും; 7000 കണ്ടി കാണൂ...

നടക്കുമോയെന്നറിയില്ലാത്ത, ഏപ്പോഴെങ്കിലും നടന്ന, എന്നെങ്കിലും നടക്കേണ്ട ഒരു കഥ. ഒരു ഫാന്റസി സബ്ജക്റ്റ്. അതാണ് ലോര്‍ഡ് ലിവിങ്‌സറ്റണ്‍ 7000 കണ്ടി എന്ന ചിത്രത്തിന്റെ പ്രമേയം.

മേക്കിങ് വീഡിയോ ഇങ്ങനെയാണെങ്കില്‍ സിനിമ എങ്ങനെയായിരിക്കും; 7000 കണ്ടി കാണൂ...

ഗ്ലോബല്‍ യുണൈറ്റഡ് മീഡിയയുടെ കീഴില്‍ പ്രേം മേനോനാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഐ, ബാഹുബലി എന്നീ ചിത്രങ്ങളുടെ കേരളത്തിലെ വിതരണക്കാരാണ് ഗ്ലോബല്‍ യുണൈറ്റഡ് മീഡിയ.

മേക്കിങ് വീഡിയോ ഇങ്ങനെയാണെങ്കില്‍ സിനിമ എങ്ങനെയായിരിക്കും; 7000 കണ്ടി കാണൂ...

നോര്‍ത്ത് 24 കാതം എന്ന ചിത്രത്തിലൂടെ സംവിധാന രംഗത്തെത്തിയ അനില്‍ ആദ്യ ചിത്രത്തിലൂടെ ഫഹദിന് മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം നോടിക്കൊടുത്തു. പൃഥ്വിരാജിനെയും ആസിഫ് അലിയെയുമൊക്കെ കേന്ദ്രകഥാപാത്രങ്ങളാക്കി ഒരുക്കിയ സപ്തമശ്രീ തസ്‌കരയാണ് ഒടുവില്‍ ചെയ്ത ചിത്രം

മേക്കിങ് വീഡിയോ ഇങ്ങനെയാണെങ്കില്‍ സിനിമ എങ്ങനെയായിരിക്കും; 7000 കണ്ടി കാണൂ...

ഈ വെള്ളിയാഴ്ച, ഒക്ടോബര്‍ 16 ന് ചിത്രം റിലീസ് ചെയ്യും. കാത്തിരിക്കാം.

മേക്കിങ് വീഡിയോ ഇങ്ങനെയാണെങ്കില്‍ സിനിമ എങ്ങനെയായിരിക്കും; 7000 കണ്ടി കാണൂ...

ഇപ്പോള്‍ ചിത്രത്തിന്റെ ആ മേക്കിങ് വീഡിയോ കാണൂ

English summary
Watch the making video of Lord Livingstone 7000 Kandi

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam