»   » ആസിഫ് അലി ഭാവനയെ കല്യാണം കഴിക്കാം എന്ന് പറഞ്ഞിരുന്നു, പക്ഷെ ഇപ്പോള്‍ ഓര്‍മയില്ലെന്ന്.. കാണൂ

ആസിഫ് അലി ഭാവനയെ കല്യാണം കഴിക്കാം എന്ന് പറഞ്ഞിരുന്നു, പക്ഷെ ഇപ്പോള്‍ ഓര്‍മയില്ലെന്ന്.. കാണൂ

By: Rohini
Subscribe to Filmibeat Malayalam

ഭാവനയും ആസിഫ് അലിയും ഒന്നിയ്ക്കുന്ന രണ്ട് ചിത്രങ്ങളാണ് ഇപ്പോള്‍ അണിയറയില്‍ തയ്യാറായിക്കൊണ്ടിരിയ്ക്കുന്നത്.. രണ്ട് ചിത്രങ്ങളും ഈ മാര്‍ച്ചില്‍ തിയേറ്ററുകളിലെത്തും. ജൂനിയര്‍ ലാല്‍ സംവിധാനം ചെയ്യുന്ന ഹണീബി ടു ആണ് ഒരു ചിത്രം. രോഹിത് വി എസ് സംവിധാനം ചെയ്യുന്ന അഡ്വഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടനാണ് മറ്റൊന്ന്.

'റോമിയോ'യില്‍ തുടങ്ങിയ സൗഹൃദം വിവാഹത്തിലേക്ക്, ഭാവനയ്ക്ക് ആശംസ നേര്‍ന്ന് സിനിമാലോകം


ഇപ്പോഴിതാ അഡ്വഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടന്റെ ആദ്യ ടീസര്‍ റിലീസ് ചെയ്തു. പൂര്‍ണമായും ഒരു ഹാസ്യ ചിത്രമാണെന്ന ഉറപ്പ് നല്‍കിക്കൊണ്ടാണ് ഒരുമിനിട്ട് ദൈര്‍ഘ്യമുള്ള ടീസര്‍ ഒരുക്കിയിരിയ്ക്കുന്നത്. കാണാം..


കഥാപാത്രങ്ങള്‍

ഹണീബി, ഒഴിമുറി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഭാവനയും ആസിഫ് അലിയും ഒന്നിയ്ക്കുന്ന ചിത്രമാണ് അഡ്വഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടന്‍. അജു വര്‍ഗ്ഗീസ്, സൃന്ദ അഷബ്, സൈജു കുറുപ്പ് തുടങ്ങിയവര്‍ ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.


അണിയറയില്‍

മീര്‍ അബ്ദുള്‍ ആണ് ചിത്രത്തിന് തിരക്കഥയും സംഭാഷണവും ഒറുക്കുന്നത്. ഛായാഗ്രഹണം അഖില്‍ ജോര്‍ജും ചിത്രസംയോജനം ലിവിങ്സ്റ്റണ്‍ മാത്യുവുമാണ്. ആന്റണി ബിനോയ്, ബിജു പുളിക്കല്‍ എന്നിവര്‍ ചേര്‍ന്നാണ് ഫോര്‍ എം എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ ചിത്രം നിര്‍മിച്ചിരിക്കുന്നത്.


ഇപ്പോ ഓര്‍മയുണ്ടോ..

എല്ലാം മറന്നുപോയ ആസിഫിനെ ആശുപത്രിയില്‍ വച്ച് ഭാവന ഓര്‍മിപ്പിയ്ക്കാന്‍ ശ്രമിയ്ക്കുന്ന രംഗമാണ് ഇപ്പോള്‍ പുറത്തിറങ്ങിയ ടീസറിലുള്ളത്. വളരെ രസകരമായ രംഗം തന്നെ പ്രേക്ഷകരില്‍ ചിരിയുണര്‍ത്തും. ടീസര്‍ കാണൂ...


ഹണീബി ടു

ഭാവനയും ആസിഫും ഒന്നിയ്ക്കുന്ന ഹണീബി ടുവും ഈ മാര്‍ച്ച് അവസാനത്തോടെ തന്നെ തിയേറ്ററുകളിലെത്തും. ഹണി ബീ ആദ്യഭാഗത്തിന്റെ ക്ലൈമാക്‌സിന് തൊട്ടുമുമ്പുള്ള രംഗങ്ങള്‍ കോര്‍ത്തിണക്കിയാണ് രണ്ടാം ഭാഗം. ലാല്‍ ക്രിയേഷന്‍സിന്റെ ബാനറില്‍ ലാല്‍ ആണ് ഹണി ബീ രണ്ടാം ഭാഗം നിര്‍മ്മിച്ചിരിക്കുന്നത്.


English summary
Watch the Official Teaser of 'Adventures Of Omanakuttan', an upcoming Malayalam Comedy Thriller Starring Asif Ali and Bhavana
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam