»   » ഇതൊരു കൊടുങ്കാറ്റ് ആയിരിക്കും, ആസിഫ് അലി ഒരുങ്ങി ഇറങ്ങിയിരിയ്ക്കുകയാണ്.. കണ്ടു നോക്കൂ..

ഇതൊരു കൊടുങ്കാറ്റ് ആയിരിക്കും, ആസിഫ് അലി ഒരുങ്ങി ഇറങ്ങിയിരിയ്ക്കുകയാണ്.. കണ്ടു നോക്കൂ..

Posted By: Rohini
Subscribe to Filmibeat Malayalam

പരാജയങ്ങളെയും വിമര്‍ശനങ്ങളെയും ഒന്നും ആസിഫ് അലി ഇനി കാര്യമാക്കുന്നില്ല. കാമ്പുള്ള കഥാപാത്രങ്ങള്‍ തിരഞ്ഞെടുത്ത് ചെയ്യുന്ന തിരക്കിലാണ് താരം. സണ്‍ഡേ ഹോളിഡേ എന്ന ചിത്രത്തിന് ശേഷം ആസിഫ് അലി നായകനായി എത്തുന്ന കാറ്റ് എന്ന ചിത്രത്തിന്റെ ട്രെയിലര്‍ കണ്ടാല്‍ ഈ പറഞ്ഞതിന്റെ പൊരുള്‍ മനസ്സിലാവും.

സണ്‍ഡേ ഹോളിഡേയ്ക്ക് ശേഷമുള്ള ആസിഫ് അലിയെ കണ്ട് അത്ഭുതപ്പെടേണ്ട

അഭിനയ പ്രധാന്യമുള്ള, തീര്‍ത്തും വ്യത്യസ്തമായ ഒരു ഗെറ്റപ്പുമായിട്ടാണ് ആസിഫ് അലി കാറ്റ് എന്ന ചിത്രത്തിലെത്തുന്നത്. റിബല്‍ ആയിട്ടുള്ള റൊമാന്റിക് ഹീറോ വേഷങ്ങളില്‍ നിന്നെല്ലാം മാറി നിഷ്‌കളങ്കമായ, തന്മയത്വമുള്ള കഥാപാത്രമായിട്ടാണ് കാറ്റില്‍ ആസിഫ് എത്തുന്നത്.

kaattu

ആസിഫ് അലിയ്‌ക്കൊപ്പം മുരളി ഗോപിയും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിയ്ക്കുന്നു. കസബ എന്ന ചിത്രത്തിന് ശേഷം വരലക്ഷ്മി ശരത്ത് കുമാര്‍ വീണ്ടും മലയാളത്തിലെത്തുകയാണ് അരുണ്‍ കുമാര്‍ അരവിന്ദ് സംവിധാനം ചെയ്യുന്ന ഈ കാറ്റിലൂടെ.

കാടിന്റെ പശ്ചാത്തലത്തില്‍ ഗ്രാമീണരുടെ കഥ പറയുന്ന ചിത്രത്തിന്റെ ട്രെയിലറില്‍ കഥയുടെ ഒരു സൂചനയും നല്‍കിയിട്ടില്ല. എന്നാല്‍ ഇത് വെറുമൊരു കാറ്റായിരിക്കില്ല, കൊടുങ്കാറ്റ് തന്നെയായിരിയ്ക്കുമെന്ന ഉറപ്പ് ഒരുമിനിട്ട് 39 സെക്കന്റ് ദൈര്‍ഘ്യമിള്ള ട്രെയിലറിലുണ്ട്. കണ്ടു നോക്കൂ...

English summary
Watch the trailer of Asif Ali's Kaattu

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam