»   » മലയാളത്തിലെ ഹൊറര്‍ സിനിമകള്‍ക്ക് ഇനി അഭിമാനിക്കാം ഗൗതമിയുടെ 'ഇ' എല്ലാവരെയും അമ്പരിപ്പിക്കും!

മലയാളത്തിലെ ഹൊറര്‍ സിനിമകള്‍ക്ക് ഇനി അഭിമാനിക്കാം ഗൗതമിയുടെ 'ഇ' എല്ലാവരെയും അമ്പരിപ്പിക്കും!

By: Teresa John
Subscribe to Filmibeat Malayalam

നീണ്ട വര്‍ഷങ്ങള്‍ക്ക് ശേഷം മലയാള സിനിമയിലേക്ക് തിരിച്ച് വരവ് നടത്തിയിരിക്കുകയാണ് നടി ഗൗതമി. ഗൗതമിയുടെ തിരിച്ച് വരവിലെത്തുന്ന 'ഇ' എന്ന് പേരിട്ടിരിക്കുന്ന ഹൊറര്‍ ചിത്രത്തിന്റെ ട്രെയിലര്‍ പുറത്ത് വന്നിരിക്കുയാണ്. പൃഥ്വിരാജിന്റെ 'എസ്ര'യ്ക്ക് ശേഷം മലയാളത്തില്‍ നിര്‍മ്മിക്കുന്ന ഹൊറര്‍ ചിത്രമാണ് ഇ.

ഇത്തവണ ദുല്‍ഖര്‍ സല്‍മാനും മമ്മുട്ടിയും തമ്മില്‍ മത്സരം നടക്കുന്നു! കാരണം ഇതാണ്!!!

പുറത്ത് വന്ന ചിത്രത്തിന്റെ ട്രെയിലറില്‍ നിന്നും തന്നെ സിനിമ എല്ലാവരെയും പേടിപ്പിക്കാനുള്ള ഒരുക്കത്തിലാണെന്ന് വ്യക്തമായിരിക്കുകയാണ്. കുക്കു സുരേന്ദ്രന്‍ സംവിധാനം ചെയ്യുന്ന ചിത്രം എ എസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സംഗീത് ശിവനാണ് നിര്‍മ്മിക്കുന്നത്. പൂര്‍ണമായും ഒരു ഹൊറര്‍ ചിത്രം നല്‍കുന്ന സസ്‌പെന്‍സും നിഗുഢതകളും ചിത്രത്തില്‍ ഒളിപ്പിച്ചു വെച്ചിരിക്കുകയാണ്. രാഹുല്‍ രാജ് സംഗീതം കൊടുത്തിരിക്കുന്ന ട്രെയിലറിന്റെ പശ്ചാതല സംഗീതം വേറിട്ട് നില്‍ക്കുകയാണ്.

gautami-s-e

കമല്‍ ഹാസനുമായുള്ള വേര്‍പിരിയലിന് ശേഷം സിനിമയിലേക്ക് സജീവമാകാനുള്ള തയ്യാറെടുപ്പിലായിരുന്നു നടി ഗൗതമി. ശേഷം മലയാളത്തില്‍ രണ്ട് സിനിമകളിലാണ് നടി അഭിനയിക്കുന്നത്. 2003 ല്‍ പുറത്തിറങ്ങിയ 'വരും വരുന്നു വന്നു' എന്ന ചിത്രത്തില്‍ അഭിനയിച്ച ഗൗതമി നീണ്ട പതിനാല് വര്‍ഷങ്ങള്‍ക്ക് ശേഷം മലയാളത്തില്‍ അഭിനയിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

English summary
watch the Trailer of Gautami’s 'E'
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam