»   » ആരെടാ ഇവിടെ വീരന്‍, ധൈര്യമുണ്ടേല്‍ ഈ പെണ്‍കിളികളോട് കളിക്ക്... ഇത് കേട്ടോ.. ??

ആരെടാ ഇവിടെ വീരന്‍, ധൈര്യമുണ്ടേല്‍ ഈ പെണ്‍കിളികളോട് കളിക്ക്... ഇത് കേട്ടോ.. ??

Posted By: Rohini
Subscribe to Filmibeat Malayalam

മലയാള സിനിമയിലേക്ക് പുതിയ രണ്ട് സംഗീത സംവിധായകര്‍ കൂടെ എത്തിയിരിയ്ക്കുന്നു.. ഗായിക അമൃത സുരേഷും സഹോദരി അഭിരാമി സുരേഷും ആരംഭിച്ച അമൃതം ഗമയ എന്ന മ്യൂസിക് ബാന്റ് ഇതിനോടകം ശ്രദ്ധ നേടിയതാണ്. ഇപ്പോഴിതാ ഇരുവരും ചേര്‍ന്ന് ആദ്യമായി സംഗീത സംവിധാനം നിര്‍വ്വഹിച്ച പാട്ട് റിലീസ് ചെയ്തിരിയ്ക്കുന്നു.

ഞാന്‍ ദുല്‍ഖറിന്റെ എക്‌സ് ഗേള്‍ ഫ്രണ്ടാണ്; അഭിരാമി സുരേഷ് സ്വയം പരിചയപ്പെടുത്തിയതിങ്ങനെ

ക്രോസ് റോഡ് എന്ന ചിത്രത്തിന് വേണ്ടിയാണ് അമൃതയും അഭിരാമിയും വീരാംഗണ എന്ന പാട്ട് ഒരുക്കിയിരിക്കുന്നത് ഇരുവരുവരും ചേര്‍ന്നാണ് പാട്ട് പാടിയിരിക്കുന്നതും. സ്ത്രീകളുടെ മുന്നേറ്റത്തെ കുറിച്ചാണ് പാട്ടിന്റെ വരികള്‍.

crossroad

പത്ത് സംവിധായകര്‍ ചേര്‍ന്ന് ഒരുക്കുന്ന പത്ത് സിനിമകളുടെ സമാഹാരമാണ് ക്രോസ് റോഡ് എന്ന ചിത്രം. പത്ത് സ്ത്രീകള്‍ സിനിമയില്‍ കേന്ദ്ര കഥാപാത്രമായി എത്തുന്നു. സ്ത്രീകളുടെ കഥ പറയുന്ന സിനിമയിലൂടെ രണ്ട് സ്ത്രീ സംഗീത സംവിധായകര്‍ രംഗത്ത് എത്തി എന്ന പ്രത്യേകതയുമുണ്ട്.

പത്മപ്രിയ, ഇഷ തല്‍വാന്‍, അഞ്ജലി അനീഷ്, മൈഥില, മംമ്ത മോഹന്‍ദാസ്, പ്രിയങ്ക നായര്‍, സൃന്ദ അഷബ്, റിച്ച പനായി, പുന്നശ്ശേരി കാഞ്ചന തുടങ്ങിയവരാണ് ചിത്രത്തിലെ സ്ത്രീ കഥാപാത്രങ്ങലെ അവതരിപ്പിയ്ക്കുന്നത്.

ലെനിന്‍ രാജേന്ദ്രന്‍, മധുപാല്‍, ശശി പറവൂര്‍, നേമം പുഷ്പരാജന്‍, ആല്‍ബര്‍ട്ട്, ബാബു തിരുവല്ല, പ്രദീപ് നായര്‍, അവിര റെബേക്ക, അശോക് ആര്‍ നാഥ്, നയന സൂര്യന്‍ എന്നിവരാണ് പത്ത് ചിത്രങ്ങളുടെ സംവിധായകര്‍. ഇനി പാട്ട് കണ്ട് കൊണ്ട് കേട്ടുനോക്കൂ...

English summary
Watch ' Veerangana ' song video from ' Crossroad ', an upcoming Malayalam anthology film

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam