»   » എന്റെ അത്തിപ്പാറ അമ്മച്ചി യോദ്ധ ഇപ്പോളിറങ്ങിയാല്‍ എന്തെല്ലാം കണേണ്ട വന്നേനെ?

എന്റെ അത്തിപ്പാറ അമ്മച്ചി യോദ്ധ ഇപ്പോളിറങ്ങിയാല്‍ എന്തെല്ലാം കണേണ്ട വന്നേനെ?

Posted By: AkhilaKS
Subscribe to Filmibeat Malayalam

അരശുമൂട്ടില്‍ അപ്പുക്കുട്ടന്റേയും, തൈപറമ്പില്‍ അശോകന്റെയും കഥ പറഞ്ഞ യോദ്ധ ഈ ന്യൂജനറേഷന്‍ കാലത്ത് ഇറങ്ങിയാല്‍ എങ്ങനെയിരിക്കുമെന്ന് നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ? ഒരു നാട്ടിന്‍ പുറത്തെ തമാശകള്‍ക്കൊണ്ട് സമ്പന്നമായിരുന്നു ചിത്രത്തിന്റെ ആദ്യ പകുതിയെങ്കില്‍ രണ്ടാം പകുതിയില്‍ നേപ്പാളിലെ ലാമമാരുടെ ജീവിതത്തിലെ നിഗൂഢതകളായിരുന്നു.

യോദ്ധ കണ്ട ശേഷം കാവിലെ പാട്ട് മത്സരത്തിന് കാണാം എന്ന് വെല്ലുവളി ഉയര്‍ത്താത്ത മലയാളികളുണ്ടോ എന്നുപോലും സംശയമാണ്. അത്രയും രസകരമായ തമാശകളായിരുന്നു ചിത്രത്തിലെ ഓരോ ഷോട്ടിലും. എത്ര കണ്ടാലും ഒരു ബോറഡിയും തോന്നാത്ത ഒരു സിനിമയുണ്ടങ്കില്‍ അത് യോദ്ധയാണ്.

yodha

സംഗീത് ശിവനാണ് ചിത്രം സംവിധാനം ചെയ്ത യോദ്ധയുടെ സംഗീതം നിര്‍വ്വഹിച്ചത് എ ആര്‍ റഹമാനായിരുന്നു. ചിത്രത്തിന്റെ ട്രെയിലറോ, ടീസറോ പുറത്തിറങ്ങാത്ത ഒരുക്കാലത്തായിരുന്നു ഈ ചിത്രം ഇത്രയും ഹിറ്റായത് എന്നോര്‍ക്കണം.

എന്നാല്‍ സിനിമ റിലീസ് ചെയ്യുന്നതിന് മുമ്പ് ട്രെയിലറുകളും ടീസറും ഇറങ്ങുന്ന ഈ കാലത്താണ് യോദ്ധ ഇറങ്ങുന്നതെങ്കിലോ? യോദ്ധയുടെ ട്രെയിലര്‍ ഇങ്ങനെയായേനെ. ചിത്രത്തിന് കിടിലന്‍ ട്രെയിലര്‍ കാണാം.

യോദ്ധയുടെ അടിപൊളി ട്രെയിലർ..!

യോദ്ധ എന്ന ചിത്രം ഇപ്പോഴാണ് ഇറങ്ങിയിരുന്നത് എങ്കിൽ ഇതുപോലൊരു അടിപൊളി ട്രെയിലർ അതിനു ഉണ്ടായേനെ. Edited by : Rajeesh K RamananLike Cinema? Like Cinema Pranthan

Posted by Cinema Pranthan on Friday, August 7, 2015
English summary
Yodha is a 1992 Malayalam Sword and sorcery action comedy film scripted by Sasidharan Arattuvazhi and directed by Sangeeth Sivan.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam