»   » ദിലീപ് അനുകൂല തരംഗത്തിന് പ്രതിരോധം തീര്‍ത്ത് അവര്‍ വരുന്നു 'അവള്‍ക്കൊപ്പം'

ദിലീപ് അനുകൂല തരംഗത്തിന് പ്രതിരോധം തീര്‍ത്ത് അവര്‍ വരുന്നു 'അവള്‍ക്കൊപ്പം'

Posted By: Nihara
Subscribe to Filmibeat Malayalam

മലയാള സിനിമാ ലോകത്തെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചൊരു സംഭവമായിരുന്നു കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി ആക്രമിക്കപ്പെട്ട സംഭവം. സിനിമാ മേഖലയില്‍ സ്ത്രീകള്‍ക്ക് സ്വതന്ത്രമായി ജോലി ചെയ്യാന്‍ കഴിയണം എന്ന ലക്ഷ്യത്തോടെയാണ് വിമന്‍ ഇന്‍ സിനിമ കളക്ടീവ് രൂപീകരിച്ചത്. മഞ്ജു വാര്യര്‍, പാര്‍വതി, സജിത മഠത്തില്‍ തുടങ്ങിയവരാണ് നേതൃനിരയിലുള്ളത്.

സിനിമയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന വനിതകളുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് ഇവര്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.നടി ആക്രമിക്കപ്പെട്ട സംഭവമായി ബന്ധപ്പെട്ട് ദിലീപിനെ അറസ്റ്റ് ചെയ്തപ്പോള്‍ പ്രേക്ഷകര്‍ ഒന്നടങ്കം ഞെട്ടിയിരുന്നു. രണ്ടുമാസത്തോളമായി താരം ജയിലില്‍ തുടരുകയാണ്. ജാമ്യാപേക്ഷ നല്‍കിയെങ്കിലും കോടതി തള്ളുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് അറസ്റ്റിലായ ദിലീപിനെയാണ് സിനിമാലോകത്തെ മിക്ക താരങ്ങളും പിന്തുണയ്ക്കുന്നത്. താരംഘടനയില്‍ നിന്നും ദിലീപിനെ പുറത്താക്കിയ നടപടിയില്‍ സീനിയര്‍ താരങ്ങളടക്കമുള്ളവര്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. സോഷ്യല്‍ മീഡിയയിലും ദിലീപ് അനുകൂല തരംഗം രൂപപ്പെട്ടിട്ടുണ്ട്. ആക്രമിക്കപ്പെട്ട നടിക്കൊപ്പം നില്‍ക്കാതെ അറസ്റ്റിലായ പ്രമുഖനെ പിന്തുണയ്ക്കുന്ന താരങ്ങളുടെ നടപടി വിമര്‍ശിക്കപ്പെട്ടിരുന്നു.

ദിലീപ് അനുകൂല തരംഗത്തിനെ പ്രതിരോധിക്കാന്‍

നടി ആക്രമിക്കപ്പെട്ട സംഭവമായി ബന്ധപ്പെട്ട് അറസ്റ്റിലായ ദിലീപിന് പിന്തുണ വര്‍ധിക്കുന്നുവെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സിനിമയിലെ തന്നെ താരങ്ങളില്‍ മിക്കവരും പിന്തുണ അറിയിച്ച് ജയിലില്‍ കഴിയുന്ന ദിലീപിനെ സന്ദര്‍ശിച്ചിരുന്നു.

ആക്രമിക്കപ്പെട്ട നടിക്കൊപ്പം നില്‍ക്കാതെ

ആക്രമണത്തിന് ഇരയായ നടിക്കൊപ്പം നില്‍ക്കാത്ത താരങ്ങളുടെ നടപടി ഇതിനോടകം തന്നെ വിമര്‍ശിക്കപ്പെട്ട് കഴിഞ്ഞതാണ്. സോഷ്യല്‍ മീഡിയയില്‍ അടക്കം വ്യാപകമായി ഇത്തരം നിലപാടുകള്‍ ചര്‍ച്ചയ്ക്ക് വിധയമായിരുന്നു.

പ്രതിരോധം തീര്‍ത്ത് അവര്‍ എത്തുന്നു

നടി ആക്രമിക്കപ്പെട്ട സംഭവത്തിന് ശേഷമാണ് മലയാള സിനിമയില്‍ വനിതാ പ്രവര്‍ത്തകര്‍ക്കായി വിമന്‍ ഇന്‍ സിനിമാ കളക്ടീവ് രൂപീകരിച്ചത്. ആക്രമണത്തിന് ഇരയായ നടിക്ക് പൂര്‍ണ്ണ പിന്തുണ നല്‍കി സംഘടനാ പ്രവര്‍ത്തകര്‍ കൂടെയുണ്ട്.

അവള്‍ക്കൊപ്പം പ്രചാരണ പരിപാടി

ദിലീപ് അനുകൂല തരംഗത്തെ പ്രതിരോധിക്കുന്നതിനായി പുതിയ ക്യാംപയിനുമായി രംഗത്തെത്തിയിരിക്കുകയാണ് അവര്‍. അവള്‍ക്കൊപ്പം എന്ന് പേരിട്ടിരിക്കുന്ന ക്യാംപയിന് തലശ്ശേരിയില്‍ തുടക്കമായി.

തുടക്കം കുറിച്ചത്

സംസ്ഥാന സര്‍ക്കാരിന്റെ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ സമര്‍പ്പിക്കുന്ന വേദിയില്‍ വെച്ചാണ് പ്രചാരണ പരിപാടിക്ക് തുടക്കമായത്.കേരളത്തിലെ ജനങ്ങള്‍ അവള്‍ക്കൊപ്പം, നീതിക്കായുള്ള പോരാട്ടത്തില്‍ വിമന്‍ ഇന്‍ സിനിമാ കളക്ടീവ് അവള്‍ക്കൊപ്പം തുടങ്ങിയ മുദ്രാവാക്യങ്ങളിലൂന്നിയാണ് പ്രചാരണം നടത്തുന്നത്.

നേതൃനിരയില്‍ മുന്‍നിര താരങ്ങള്‍

മുതിര്‍ന്ന താരം നിലമ്പൂര്‍ ആയിഷയാണ് പരിപാടിക്ക് തുടക്കം കുറിച്ചത്. ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് പിന്തുണ വര്‍ധിക്കുമ്പോള്‍ വിമന്‍ ഇന്‍ സിനിമ കളക്ടീവ് കൂടുതല്‍ ശക്തമായ നിലപാടുകള്‍ സ്വീകരിക്കേണ്ട സാഹചര്യമാണ് ഉള്ളതെന്നും നാടക പ്രവര്‍ത്തകയും അഭിനേത്രിയുമായ സജിത മഠത്തില്‍ വ്യക്തമാക്കി.

English summary
Women in Cinema Collective organising Avalkoppam campaign.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam