For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അബുദാബി ഷോയിൽ ആ നിബന്ധന പാലിക്കണം!! അമ്മയ്ക്കെതിരെ വീണ്ടും ഡബ്ല്യൂസിസി രംഗത്ത്

  |
  അമ്മയ്ക്കെതിരെ വീണ്ടും ഡബ്ല്യൂസിസി രംഗത്ത് | filmibeat Malayalam

  ക്യാംപെയ്ൻ പൊതു സമൂഹത്തിൽ വൻ ചർച്ചയായതോട മലയാള സിനിമയിലെ വനിത സ്ത്രീ സംഘടനയായ ഡബ്ല്യൂസിസി ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജി ശ്രദ്ധേയമാകുകയാണ്. സിനിമ മേഖലയിൽ സ്ത്രീകളുടെ സുരക്ഷ ഉറപ്പുവരുത്താൻ ഒരു പ്രശ്ന ഹരിഹാര സെല്ല് വേണമെന്നാണ് ഡബ്ല്യൂസിസിയുട ആവശ്യം. ഇതിന്റെ ഭാഗമായി ഹൈക്കോടതിയിൽ ഹർജി സമർപ്പിക്കുകയും ചെയ്തിരുന്നു.

  മോഹൻലാലിന് മുന്നറിയിപ്പുമായി പ്രകാശ് രാജ്!!നിങ്ങളെ സമൂഹം ഉറ്റു നോക്കുന്നുണ്ട്, ജാഗ്രത പാലിക്കുക

  നടിമാരുടെ ഹർജിയുടെ പശ്ചാത്തലത്തിൽ സംസ്ഥാന സര്‍ക്കാരിന്റെയും താരസംഘടനയുടേയും അഭിപ്രായം ഹൈക്കോടതി ചോദിച്ചിരുന്നു. എന്നാൽ ഇപ്പോൾ കോടതിയ്ക്ക് മുന്നിൽ പുതിയ ആവശ്യവുംമായി ഡബ്ലൂസിസി രംഗത്തെത്തിയിരിക്കുകയാണ്. ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്ന സത്യവാങ്മൂലത്തിലാണ് പുതിയ ആവശ്യം ഉന്നയിച്ചത്.

  മകന്റെ എട്ടാമത്തെ പിറന്നാൾ!! ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ നിമിഷം പങ്കുവെച്ച് നവ്യ , കാണൂ

   ആഭ്യന്തര പരാതി പരിഹാര കമ്മിറ്റി

  ആഭ്യന്തര പരാതി പരിഹാര കമ്മിറ്റി

  നവ കേരളത്തെ പടുത്തുയർത്തുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് ധനസഹായ സമാഹരണത്തിനായി ഡിസംബർ 7 താരസംഘടനയായ അമ്മ അബുദാബിയിൽ ഒരു ഷോ നടത്തുന്നുണ്ട്. ഡിസംബർ 7 നാണ് ഷോ. മലയാളത്തിലെ ഭൂരിഭാഗം താരങ്ങളും ഷോയിൽ പങ്കെടുക്കുന്നുണ്ട്. ഈ ഷോയിൽ ആഭ്യന്തര പരാതി പരിഹാര കമ്മിറ്റി രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഡബ്ല്യൂസിസി ഇപ്പോൾ കോടതിയെ സമീപിച്ചിരിക്കുന്നത്.

   റിമ കല്ലിങ്കലിന്റെ സത്യവാങ്മൂലം

  റിമ കല്ലിങ്കലിന്റെ സത്യവാങ്മൂലം

  ഇതിനു മുൻപും അമ്മയിൽ പരാതി പരിഹാര സെല്ല് രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഡബ്ല്യൂസിസി ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചിരുന്നു. ഈ ഹർജി ഹൈക്കോടതി പരിഗണിക്കാനിരിക്കവെയാണ് നേരത്തെ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പുതിയ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. ഡബ്ല്യൂസിസിയ്ക്ക് വേണ്ടി റിമ കല്ലിങ്കൽ നൽകിയ സത്യവാങ്മൂലത്തിലാണ് ഈക്കാര്യം ഉള്ളത്. തിങ്കളാഴ്ച ആവശ്യം കോടതി പരിഗണിക്കും.

  മൂന്ന് അംഗ സമിതി

  മൂന്ന് അംഗ സമിതി

  നടിമാരുടെ ഹർജിയുടെ പശ്ചാത്തലത്തിൽ കോടതി സംസ്ഥാന സർക്കാരിനോടും താര സംഘടനയായ അമ്മയോടും കോടതി നേരത്തെ ചോദിച്ചിരുന്നു.അതേ സമയം അമ്മയിൽ മൂന്ന് വനിത അംഗങ്ങളുടെ നേത്യത്വത്തിൽ പ്രശ്ന പരിഹാര സമിതിയുണ്ട്. കുക്കു പരമേശ്വരൻ, പൊന്നമ്മ ബാബു, കെപിഎസി ലളിത എന്നിവരുടെ നേതൃത്വത്തിലാണ് സമിതി. ഇതിന്റെ ആദ്യ യോഗം ചേരുകയും ചെയ്തിരുന്നു.

   പിന്തുണച്ച് സംസ്ഥാന സർക്കാർ

  പിന്തുണച്ച് സംസ്ഥാന സർക്കാർ

  സിനിമ മേഖലയിൽ മീടൂ ആരോപണങ്ങൾ ഉയർന്നു വരുന്നതിന്റെ പശ്ചാത്തലത്തിൽ വനിത സംഘടനയുടെ ഹർജിയെ പിന്തുണയ്ക്കുന്ന നിലപാടാകും സംസ്ഥാന സർക്കാർ സ്വീകരിക്കുക. ഇതിനെ കുറിച്ച് മന്ത്രി എകെ ബാലാൻ നേരത്തെ തന്നെ സൂചിപ്പിക്കുകയും ചെയ്തിരുന്നു. ഇനി അറിയേണ്ടത് അമ്മയുടെ നിലപാടാണ്.

   ഒന്നാണ് നമ്മൾ

  ഒന്നാണ് നമ്മൾ

  നവകേരള സൃഷ്ടിക്കാനായുള്ള ഫണ്ട് സമാഹരണത്തിന്റെ ഭാഗമായി താരസംഘടന അമ്മയുടെ നേതൃത്തിൽ ഡിസംബർ 7 ന് അബുദാബിയിൽ താരനിശ നടക്കുക. അബുദാബി ആംഡ് ഫോഴ്സസ് ഓഫീസേഴ്സ് ക്ലബില്‍ വെച്ച് നടക്കുന്ന ഷോയ്ക്ക് 'ഒന്നാണ് നമ്മള്‍' എന്നാണ് പേരിട്ടിരിക്കുന്നത്. ഏഷ്യനെറ്റും അമ്മയും കൈകോര്‍ക്കുന്ന അഞ്ച് മണിക്കൂർ ദൈർഘ്യമുളള പരിപാടിയാണ് അബുദാബിയിൽ അരങ്ങേറുക. രാജീവ് കുമാറാണ് ഷോ സംവിധാനം ചെയ്യുന്നത്.

  കിട്ടുന്ന പണം മുഴുവൻ ദുരിതാശ്വാസനിധിയിലേയ്ക്ക്

  കിട്ടുന്ന പണം മുഴുവൻ ദുരിതാശ്വാസനിധിയിലേയ്ക്ക്

  മലയാള സിനിമയിലെ ആറുപതോളം കലാകാരന്മാരാണ് അബുദാബിയിലെ ഷോയിൽ പങ്കെടുക്കുന്നത് . 100 ദര്‍ഹം മുതലായിരിക്കും ടിക്കറ്റ് നിരക്കുകൾ‍. ഷോയില്‍ നിന്ന് ലഭിക്കുന്ന മുഴുവന്‍ തുകയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറുമെന്ന് സ്റ്റാർ സൗത്ത് ഇന്ത്യ ബിസിനസ് ഹെഡ് കെ മാധവന്‍ പറഞ്ഞു. ഷോയുടെ ലോഗോയും പ്രമോഷണല്‍ വീഡിയോകളും ഷോയുമായി ബന്ധപ്പെട്ട നടന്ന വാര്‍ത്താസമ്മേളനത്തില്‍ വെച്ച് പ്രകാശനം ചെയ്തിരുന്നു

  English summary
  wcc demanded to internal committee amma show in abudhabi
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X