»   » കാളിദാസനെ കൊണ്ടുവരാന്‍ ഒരു ധൃതിയുമില്ല

കാളിദാസനെ കൊണ്ടുവരാന്‍ ഒരു ധൃതിയുമില്ല

Posted By:
Subscribe to Filmibeat Malayalam
Kalidasan
അപ്രതീക്ഷിതമായിരുന്നു ദുല്‍ഖര്‍ സല്‍മാന്റെ വരവ്. പ്രണവ് മോഹന്‍ലാലിന്റെയോ കാളിദാസന്റെയോ വരവ് പ്രതീക്ഷിച്ചിരുന്നവരുടെ കണക്കുക്കൂട്ടല്‍ തെറ്റിച്ചെത്തിയ മമ്മൂട്ടി പുത്രന്‍ 2012ന്റെ താരമായി മാറിയത് വളരെപ്പെട്ടെന്നാണ്. ഇതോടെ മറ്റു താരപുത്രന്മാരുടെ വരവ് വൈകില്ലെന്ന് എല്ലാവരും ഉറപ്പിച്ചു. എന്നാല്‍ പ്രണവ് അടുത്തൊന്നും സിനിമയിലെത്തില്ലെന്ന് മോഹന്‍ലാല്‍ വ്യക്തമാക്കി കഴിഞ്ഞു. പിന്നെയൊരു പ്രതീക്ഷ ജയറാമിന്റെ മകന്‍ കാളിദാസനിലായിരുന്നു.

പ്രേക്ഷകര്‍ക്ക് അപരിചിതനൊന്നുമല്ല കാദിസാന്‍. സത്യന്‍ അന്തിക്കാടിന്റെ കൊച്ചു കൊച്ചു സന്തോഷങ്ങളില്‍ അച്ഛനൊപ്പം തകര്‍ത്തഭിനയിച്ചാണ് കാളിദാസന്‍ ആദ്യം ശ്രദ്ധ പിടിച്ചുപറ്റിയത്. പിന്നെ സിബി മലയിലിന്റെ എന്റെ വീട് അപ്പൂന്റേം..എന്ന ചിത്രത്തിലൂടെ തന്റെ അഭിനയസിദ്ധിയും ഈ കൗമാരക്കാരന്‍ തെളിയിച്ചു.

ഇതോടെ കാളിദാസന്‍ സിനിമയില്‍ സജീവമാകുമെന്നാണ് ചലച്ചിത്രലോകം കരുതിയെങ്കിലും അതുണ്ടായില്ല. ദുല്‍ഖര്‍ ഗംഭീരമാക്കിയതോടെ കാളിദാസന്‍ ഉടന്‍ രംഗത്തെത്തുമെന്നും അഭ്യൂഹങ്ങള്‍ പരന്നു. എന്നാല്‍ മകന്‍ ഉടനെയൊന്നും സിനിമയിലേക്കില്ലെന്നാണ് ജയറാം ഇപ്പോള്‍ പറയുന്നത്.

കാളിദാസനെ സിനിമയിലേക്ക് കൊണ്ടുവരാന്‍ ഞങ്ങള്‍ക്ക് യാതൊരു ധൃതിയുമില്ല. അവനിപ്പോള്‍ ചെന്നൈയില്‍ ഡിഗ്രിയ്ക്ക് പഠിയ്ക്കുകയാണ്. പഠനത്തില്‍ മാത്രമാണ് അവന്റെ ശ്രദ്ധ. ഉടനെയൊരു ലോഞ്ചിന് യാതൊരു ആലോചനയുമില്ല. എന്തായാലും അന്തിമ തീരുമാനം എടുക്കുന്നത് അവന്‍ തന്നെയായിരിക്കും. അഭിനയിക്കണം എന്ന് ആഗ്രഹമുണ്ടെങ്കില്‍ അത് വേണ്ടെന്ന് പറയില്ല.' ജയറാം വ്യക്തമാക്കി.

കോയമ്പത്തൂരില്‍ ലക്കി സ്റ്റാറിന്റെ ലൊക്കേഷനില്‍ വച്ചാണ് കാളിദാസന്റെ വരവിനെക്കുറിച്ച് ജയറാം വാചാലനായത്. സിനിമയില്‍ കാല്‍ നൂറ്റാണ്ട് പൂര്‍ത്തിയാക്കുന്ന ജയറാം ഷിബു അന്തിക്കാട് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ഇപ്പോള്‍ അഭിനയിക്കുന്നത്. ലക്കി സ്റ്റാര്‍ ഒരു കംപ്ലീറ്റ് ഫാമിലി എന്റര്‍ടെയ്ന്‍മെന്റായിരിക്കുമെന്ന് നടന്‍ പറയുന്നു.

ജയറാം ഈ വര്‍ഷം തന്നെ ബോളിവുഡിലും അരങ്ങേറ്റം കുറിയ്ക്കും. തമിഴ് ചിത്രമായ തുപ്പാക്കിയുടെ ഹിന്ദി റീമേക്കിലൂടെയാണ് നടന്‍ ബി ടൗണിലെത്തുന്നത്.

English summary
Jayaram says, "We're in no hurry to launch Kalidasan. He's doing his graduation in Chennai and at the moment, his focus is on academics

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam