»   » 'ജേക്കബിന്റെ സ്വര്‍ഗരാജ്യത്തിലെ ജോമോന്‍' ആരോപണങ്ങള്‍ക്ക് മറുപടിയുമായി സത്യന്‍ അന്തിക്കാട്

'ജേക്കബിന്റെ സ്വര്‍ഗരാജ്യത്തിലെ ജോമോന്‍' ആരോപണങ്ങള്‍ക്ക് മറുപടിയുമായി സത്യന്‍ അന്തിക്കാട്

By: Nihara
Subscribe to Filmibeat Malayalam

സത്യന്‍ അന്തിക്കാടും ദുല്‍ഖറും ആദ്യമായി ഒരുമിച്ചഭിനയിച്ച ജോമോന്റെ സുവിശേഷങ്ങളുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന ആരോപണങ്ങള്‍ക്കെതിരെ ശക്തമായ മറുപടിയുമായി സത്യന്‍ അന്തിക്കാട്. ചിത്രത്തിന് ജേക്കബിന്റെ സ്വര്‍ഗരാജ്യവുമായുള്ള സാമ്യമാണ് ഇപ്പോള്‍ ഉയര്‍ന്ന വിവാദത്തിന് പിന്നില്‍.

അടിസ്ഥാന പ്രമേയം സമാനമാണെങ്കിലും പകര്‍പ്പാണെന്ന് പറയാനാവില്ലെന്നാണ് മുന്‍പ് ചിത്രത്തിന്റെ തിരക്കഥാകൃത്തായ ഇഖ്ബാല്‍ കുറ്റിപ്പുറം പ്രതികരിച്ചത്. അച്ഛനും മകനും തമ്മിലുള്ള ശക്തമായ ബന്ധത്തിന്റെ കഥയാണ് ജോമോന്‍ പറയുന്നത്. ഇതേ പ്രമേയമാണ് വിനീതിന്റെ ചിത്രത്തിനും. ഇതേക്കുറിച്ചുള്ള വിവാദങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ .

ഓടിയ സിനിമയുടെ പകര്‍പ്പെടുക്കുന്ന ശീലമില്ല

ബോക്‌സോഫീസില്‍ വിജയിച്ച ചിത്രത്തിന്റെ പകര്‍പ്പെടുത്ത് സിനിമ ചെയ്യുന്ന തരത്തിലുള്ള വിഡ്ഢിത്തം താന്‍ ചെയ്യില്ലെന്ന് സത്യന്‍ അന്തിക്കാട് പറഞ്ഞു. ദീപികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് സംവിധായകന്‍ ഇക്കാര്യം വ്യക്തമാക്കിയത്.

അച്ഛന്‍ മകന്‍ ബന്ധത്തെക്കുറിച്ച് മുന്‍പും ചിത്രം ചെയ്തിട്ടുണ്ട്

മുന്‍ചിത്രങ്ങളായ വീണ്ടും ചില വീട്ടുകാര്യങ്ങള്‍, മനസ്സിനക്കരെ, രസതന്ത്രം തുടങ്ങിയ ചിത്രങ്ങളില്‍ അച്ഛന്‍ മകന്‍ ബന്ധത്തെക്കുറിച്ച് പ്രതിപാദിച്ചിരുന്നു. അച്ഛനും മകനും ഉണ്ടെന്ന് കരുതി സിനിമ ജേക്കബിന്റെ പകര്‍പ്പാണെന്ന് അവകാശപ്പെടുന്നതിനോട് യോജിക്കാനാവില്ല.

ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യവുമായി സാമ്യമെന്ന് സോഷ്യല്‍ മീഡിയ

ദീര്‍ഘനാളത്തെ കാത്തിരിപ്പിന് ശേഷമാണ് ജോമോന്റെ സുവിശേഷങ്ങള്‍ തിയേറ്ററുകളിലേക്കെത്തിയത്. ക്രിസ്മസിന് റിലീസ് ചെയ്യേണ്ടിയിരുന്ന ചിത്രം തിയേറ്റര്‍ പ്രതിസന്ധി കാരണം അനിയന്ത്രിതമായി നീണ്ടു പോവുകയായിരുന്നു. ചിത്രത്തിന് ജേക്കബിന്റെ സ്വര്‍ഗരാജ്യവുമായുള്ള സാമ്യത്തെക്കുറിച്ച് സോഷയ്ല്‍ മീഡിയയിലാണ് പ്രചരണം നടക്കുന്നത്.

കോപ്പിയടിയാണെന്ന് പ്രചരണത്തിനെതിരെ ശ്ക്തമായി പ്രതികരിക്കും

മലയാളത്തിലെ സീനിയര്‍ സംവിധായകനായ താന്‍ വിജയിച്ച സിനിമയുടെ കോപ്പിയെടുത്ത് ഓടിക്കേണ്ട ആവശ്യം തനിക്കില്ലെന്നും വിമര്‍ശകര്‍ക്ക് ഇക്കാര്യം ഓര്‍ത്തൂടേയെന്നുമാണ് സംവിധായകന്‍ ചോദിക്കുന്നത്.

English summary
Sathyan Anthikad responds to social media allegations about his new film.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam