»   » രാജേഷിന്റെ ഡ്രീം പ്രൊജക്ട് ഞാനും നിവിനും പൂര്‍ത്തിയാക്കും: കുഞ്ചാക്കോ ബോബന്‍

രാജേഷിന്റെ ഡ്രീം പ്രൊജക്ട് ഞാനും നിവിനും പൂര്‍ത്തിയാക്കും: കുഞ്ചാക്കോ ബോബന്‍

Written By:
Subscribe to Filmibeat Malayalam

ഒത്തിരി സ്വപ്‌നങ്ങള്‍ ബാക്കിവച്ചാണ് രാജേഷ് പിള്ള യാത്രയായത്. ശാരീരിക അസ്വസ്ഥതകള്‍ പോലും വകവയ്ക്കാതെ ചിത്രീകരിച്ച തന്റെ വേട്ട എന്ന ചിത്രം റിലീസ് ചെയ്യുന്ന ദിവസമാണ് രാജേഷ് പിള്ളയെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചിത്രം ഇപ്പോഴും നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുമ്പോള്‍ അദ്ദേഹത്തിന്റെ ആത്മാവ് സന്തോഷിക്കുന്നുണ്ടാവാം.

വേട്ടയ്ക്ക് മുമ്പ് മറ്റൊരു ചിത്രം രാജേഷ് പിള്ള പ്രഖ്യാപിച്ചിരുന്നു. മിലി എന്ന ചിത്രത്തിന് ശേഷം ചെയ്യാനിരുന്നത് മോട്ടോര്‍ സൈക്കിള്‍ ഡയറീസ് എന്ന ചിത്രമാണ്. ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളായി നിവിന്‍ പോളിയെയും കുഞ്ചാക്കോ ബോബനെയും തീരുമാനിച്ചു. ആ സ്വപ്‌നം പൂര്‍ത്തിയാക്കുന്നതിന് മുമ്പാണ് രാജേഷ് പിള്ള യാത്രയായത്.


nivin-pauly-kunchacko-boban-rajesh-pillai

എന്നാല്‍ രാജേഷിന്റെ ആ സ്വപ്‌നം ഞങ്ങള്‍ പൂര്‍ത്തിയാക്കുമെന്ന് കുഞ്ചാക്കോ ബോബന്‍ പറയുന്നു. വേട്ടയ്ക്ക് മുന്നെ പ്ലാന്‍ ചെയ്ത മോട്ടോര്‍ സൈക്കിള്‍ ഡയറിസിന് ഒരുപാട് തയ്യാറെടുപ്പുകളും കൂടുതല്‍ അധ്വാനവും ആവശ്യമായിരുന്നു. രാജേഷിന്റെ ശാരീരിക പ്രശ്‌നങ്ങള്‍ കാരണം ആ വലിയ പ്രൊജക്ട് പിന്നത്തേക്ക് മാറ്റിവയ്ക്കുകയായിരുന്നു എന്ന് ചാക്കോച്ചന്‍ പറഞ്ഞു.


നിവിനും ഞാനും കാണുമ്പോഴൊക്കെ ഈ ചിത്രത്തെ കുറിച്ച് സംസാരിക്കാറുണ്ടെന്നും രാജേഷിന്റെ ഡ്രീം പ്രൊജക്ടായ മോട്ടോര്‍ സൈക്കിള്‍ ഡയറീസ് ഞങ്ങള്‍ സുഹൃത്തുക്കള്‍ ചേര്‍ന്ന് യാഥാര്‍ത്ഥ്യമാക്കാനുള്ള തയ്യാറെടുപ്പിലാണെന്നും ചാക്കോച്ചന്‍ പറഞ്ഞു. രാജേഷ് സംവിധാനം ചെയ്ത നാല് ചിത്രങ്ങളില്‍ മൂന്നിലും കേന്ദ്ര കഥാപാത്രമായി എത്തിയ നടനാണ് ചാക്കോച്ചന്‍. മിലിയില്‍ നായകനായ നിവിന്‍ ട്രാഫിക്കില്‍ ഒരു അതിഥി താരമായും അഭിനയിച്ചിട്ടുണ്ട്.

English summary
We will fulfill Rajesh Pillai's dream project says Kunchacko Boban
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam