»   » സംവൃതയുടെ വിവാഹം ഏപ്രില്‍ 14ന്?

സംവൃതയുടെ വിവാഹം ഏപ്രില്‍ 14ന്?

Posted By:
Subscribe to Filmibeat Malayalam
Samvritha Sunil
മലയാളത്തിലെ ഒരു താരസുന്ദരി കൂടി വിവാഹത്തിനൊരുങ്ങുകയാണ്. ലാല്‍ജോസിന്റെ രസികനിലൂടെ വെള്ളിത്തിരയിലെത്തിയ സംവൃത വിവാഹത്തിനൊരുങ്ങുന്നുവെന്ന വാര്‍ത്ത കഴിഞ്ഞ ദിവസങ്ങളിലാണ് പുറത്തുവന്നത്.

കാലിഫോര്‍ണിയയില്‍ സോഫ്റ്റ് വെയര്‍ എഞ്ചിനീയറായ കോഴിക്കോട് സ്വദേശി അഖിലാണ് വരനെന്നും വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ വിവാഹമെന്നായിരിക്കുമെന്ന കാര്യം ആരും പറഞ്ഞിരുന്നില്ല.

വിവാഹത്തീയതിയുടെ കാര്യത്തില്‍ അന്തിമതീരുമാനമായിട്ടില്ലെങ്കിലും ഏപ്രില്‍ 14ന് വിഷുദിനത്തില്‍ വിവാഹം നടക്കുമെന്നാണ് സംവൃതയുമായി ബന്ധപ്പെട്ടവരില്‍ നിന്നറിയാന്‍ കഴിയുന്നത്. വിവാഹശേഷം അഭിനയരംഗത്ത് തുടരണമോയെന്ന കാര്യവും തീരുമാനിച്ചിട്ടില്ലെന്നാണ് സംവൃത പറയുന്നത്.

ആസിഫ് അലിയുടെ നായികയായെത്തിയ അസുരവിത്താണ് സംവൃതയുടെ ഏറ്റവും പുതിയ സിനിമ. ശ്യാമപ്രസാദിന്റെ അരികെ, ഷാജി കൈലാസിന്റെ കിങ് ആന്റ് കമ്മീഷണര്‍ എ്ന്നിവയാണ് റിലീസാകാനിരിയ്ക്കുന്ന ചിത്രങ്ങള്‍.

English summary
Samvrutha Sunil, one of the leading actresses in Malayalam cinema, is all set to tie the knot with Akhil, an engineer based in California. It is an arranged marriage

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam