»   » നടി ജ്യോതി കൃഷ്ണയ്ക്ക് വിവാഹം!!! വരന്‍ താര കുടുംബത്തില്‍ നിന്ന്!!!

നടി ജ്യോതി കൃഷ്ണയ്ക്ക് വിവാഹം!!! വരന്‍ താര കുടുംബത്തില്‍ നിന്ന്!!!

Posted By: Karthi
Subscribe to Filmibeat Malayalam

മലയാള സിനിമയിലെ താരങ്ങള്‍ക്ക് ഇത് വിവാഹത്തിന്റെ വര്‍ഷമാണ്. ധ്യാന്‍ ശ്രീനിവാസന്‍, ഗൗതമി നായര്‍, അങ്കമാലി ഡയറീസ് ഫെയിം ശരത് കുമാര്‍ എന്നിവരാണ് ഈ വര്‍ഷം പുതിയ ജീവിതത്തിലേക്ക് പ്രവേശിച്ചത്. കൂടാതെ നടി ഭാവനയുടെ വിവാഹ നിശ്ചയം കഴിഞ്ഞു. ഇവരെ കൂടാതെ നടി ജ്യോതി കൃഷ്ണയും വിവാഹിതയാകുകയാണ്. താര കുടുംബത്തില്‍ നിന്നാണ് ജ്യോതിയുടെ വരന്‍.

Jyothi Krishna

മോഹന്‍ലാലിന്റെ 'ശനിയോ' മേജര്‍ രവി??? ഏട്ടനെ മേജറില്‍ നിന്ന് രക്ഷിക്കാന്‍ ആരാധകന്റെ പ്രാര്‍ത്ഥന???

ക്ലാസ്‌മേറ്റ്‌സിലൂടെ പ്രേക്ഷകരുടെ മനം കവര്‍ന്ന രാധികയുടെ സഹോദരന്‍ അരുണ്‍ ആനന്ദ് രാജയാണ് ജ്യോതിയുടെ വരന്‍. വിവാഹ നിശ്ചയം വെള്ളിയാഴ്ച തൃശൂരില്‍ നടക്കും. നവംബര്‍ 19നാണ് വിവാഹം. ദുബായിലാണ് അരുണ്‍ ജോലി നോക്കുന്നത്.

 

Arun Anand Raja

മലയാളം ഒക്കെ എന്ത് ഇതല്ലേ ട്രെയിലര്‍!!! കണ്ണെടുക്കാതെ കണ്ടിരിക്കും ഈ ത്രില്ലിംഗ് പുലിമുരുകന്‍!!!

ലൈഫ് ഓഫ് ജോസുകുട്ടി, ഞാന്‍ പാതിരാമണല്‍, ഗോഡ് ഫോര്‍ സെയില്‍ എന്നിവയാണ് ജ്യോതി കൃഷ്ണയുടെ പ്രധാന സിനിമകള്‍. മാധവിക്കുട്ടിയുടെ കഥ പറയുന്ന ആമിയില്‍ മഞ്ജുവാര്യര്‍ക്കൊപ്പം ജ്യോതിയും വേഷമിടുന്നു. മാധവിക്കുട്ടിയുടെ സുഹൃത്തായ മാലതിക്കുട്ടിയുടെ കഥാപാത്രമാണ് ജ്യോതി കൃഷ്ണയ്ക്ക്.

Jyothi Krishna

ബോംബെ മാര്‍ച്ച് 12 എന്ന ചിത്രത്തിലൂടെയായിരുന്നു ജ്യോതി കൃഷ്ണ വെള്ളിത്തിരയിലേക്ക് എത്തിയത്. മമ്മൂട്ടിയെ നായകനാക്കി ബാബു ജനാര്‍ദ്ധനന്‍ സംവിധാനം ചെയ്ത ചിത്രമായിരുന്നു ബോംബെ മാര്‍ച്ച് 12. തിരക്കഥാകൃത്തായ ബാബു ജനാര്‍ദ്ധനന്റെ ആദ്യ സ്വതന്ത്ര സംവിധാന സംരഭമായിരുന്നു അത്.

Jyothi Arun

ബാബു ജനാര്‍ദ്ധനന്‍ സംവിധാനം ചെയ്ത ഗോഡ് ഫോര്‍ സെയില്‍, ലിസമ്മയുടെ വീട് എന്നീ ചിത്രങ്ങളിലും പ്രധാന വേഷത്തില്‍ ജ്യോതി കൃഷ്ണ എത്തി. ഞാന്‍, ലൈഫ് ഓഫ് ജോസുകുട്ടി എന്നീ ചിത്രങ്ങളിലെ പ്രകടനം ശ്രദ്ധിക്കപ്പെട്ടു.

English summary
Actress Jyothi Krishna going marry soon. Engagement will be at Thrissur on Friday. Groom from a cinema family.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam