»   » മല്ലൂസിന് ഫേസ്ബുക്ക് ഉപയോഗിക്കാന്‍ അറിയില്ല-അനന്യ

മല്ലൂസിന് ഫേസ്ബുക്ക് ഉപയോഗിക്കാന്‍ അറിയില്ല-അനന്യ

Posted By:
Subscribe to Filmibeat Malayalam
<ul id="pagination-digg"><li class="next"><a href="/news/wedding-rumours-ananya-reacts-sharply-2-aid0032.html">Next »</a></li></ul>
Ananya
മലയാളിയ്ക്ക് ഫേസ്ബുക്ക് ഉപയോഗിക്കാനറിയില്ലെന്ന് നടി അനന്യ. ഒരു പ്രശസ്ത എഫ്എം ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അനന്യ ഇക്കാര്യം പറഞ്ഞത്. മറ്റുള്ളവരുടെ ജീവിതത്തില്‍ സംഭവിയ്ക്കുന്ന കാര്യങ്ങള്‍ ആസ്വദിയ്ക്കുകയും അത് പ്രസിദ്ധീകരിയ്ക്കുകയുമാണ് ഫേസ്ബുക്കിലൂടെ മലയാളികള്‍ നടത്തുന്നത്. അതവര്‍ നന്നായി ആസ്വദിയ്ക്കുന്നുണ്ടെന്നും അനന്യ തുറന്നടിയ്ക്കുന്നു.

അനന്യയുടെ വിവാഹവുമായി ബന്ധപ്പെട്ടുയര്‍ന്ന വിവാദങ്ങള്‍ ആദ്യം പുറത്തുവന്നത് ഫേസ്ബുക്ക് പോലുള്ള സോഷ്യല്‍ നെറ്റ് വര്‍ക്കിങ് സൈറ്റുകളിലൂടെയായിരുന്നു. ഇതാണ് അനന്യയെ ചൊടിപ്പിയ്ക്കുന്നത്.

അനന്യയുടെ പ്രതിശ്രുതവരനായ ആഞ്ജനേയനെതിരെ നൂറുകണക്കിന് മോശം കമന്റുകളാണ് ഫേസ്ബുക്കിലൂടെ പ്രവഹിച്ചിരുന്നത്. അനന്യയുടെ കുടുംബം വിവാഹത്തില്‍ നിന്ന് പിന്‍മാറിയെന്ന വാര്‍ത്തകളും ഫേസ്ബുക്കിലൂടെയാണ് ആദ്യം പുറത്തുവന്നത്.

ഈ അഭ്യൂഹം ഉണ്ടാക്കിയതും വളര്‍ത്തിയതും സോഷ്യല്‍ നെറ്റ് വര്‍ക്കിങ് സൈറ്റുകളാണ്. ഫേസ്ബുക്ക് ഉപയോഗിക്കുന്ന ചേട്ടന്‍മാര്‍ക്ക് അമ്മയും പെങ്ങന്‍മാരുമില്ലേയെന്നും നടി അഭിമുഖത്തില്‍ ചോദിയ്ക്കുന്നുണ്ട്.
അടുത്ത പേജില്‍
ആദ്യം പൃഥ്വി, ഇപ്പാള്‍ ഞാന്‍- അനന്യ

<ul id="pagination-digg"><li class="next"><a href="/news/wedding-rumours-ananya-reacts-sharply-2-aid0032.html">Next »</a></li></ul>
English summary
"These are all rumours," he says. "No such thing ever happened." The actress herself seems a tad too shaken as she lets out some steam. "Agreed, I'm a public figure. But that doesn't mean I'm public property and that everyone is entitled to discuss my personal life," fumes Ananya
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam