»   » ഭാവന മോഷണം നടത്തിയോ, എന്താണ് മോഷ്ടിച്ചത്; കലവൂര്‍ രവികുമാര്‍ പറയുന്നു

ഭാവന മോഷണം നടത്തിയോ, എന്താണ് മോഷ്ടിച്ചത്; കലവൂര്‍ രവികുമാര്‍ പറയുന്നു

Posted By: Rohini
Subscribe to Filmibeat Malayalam

കമല്‍ സംവിധാനം ചെയ്ത നമ്മള്‍ എന്ന ചിത്രത്തിലൂടെയാണ് ഭാവന വെള്ളിത്തിരയില്‍ അരങ്ങേറിയത്. ഭാവന അവതരിപ്പിച്ച പരിമളം എന്ന കഥാപാത്രത്തെ സൃഷ്ടിച്ചത് എഴുത്തുകാരന്‍ കലവൂര്‍ രവികുമാറാണ്.

അഞ്ച് വര്‍ഷമായി പ്രണയത്തിലാണ്, ഒളിച്ചോടാന്‍ തീരുമാനിച്ചതാണ്: ഭാവന വെളിപ്പെടുത്തുന്നു

വര്‍ഷങ്ങള്‍ക്കിപ്പുറം രവികുമാര്‍ സംവിധാനം ചെയ്യുന്ന കുട്ടികളുണ്ട് സൂക്ഷിക്കുക എന്ന ചിത്രത്തില്‍ നായികയായി എത്തുന്നത് ഭാവനയാണ്. ചിത്രത്തിലെ ഭാവനയുടെ അഭിനയത്തെ പ്രശംസിച്ച് കലവൂര്‍ രവികുമാര്‍ ഫേസ്ബുക്കിലെത്തി. ഭാവന നടത്തിയ മോഷണം എന്ന തലക്കെട്ടോടുകൂടെയാണ് പോസ്റ്റ്. വായിക്കാം

പരിമളമായപ്പോള്‍ കരഞ്ഞ ഭാവന

പരിമളത്തെ ഓര്‍മ്മയില്ലേ ? നമ്മളിലെ ഭാവനയുടെ പരിമളം. അന്ന് ദേഹം മുഴുവന്‍ കറുപ്പടിച്ചപ്പോള്‍ ഭാവന കരഞ്ഞതു ഞാന്‍ ഓര്‍ക്കുന്നു. ആ കരച്ചില്‍ ചിത്രം റിലീസായപ്പോള്‍ ചിരിയായി മാറി . അതിലെ നായികയേക്കാള്‍ ജനഹൃദയം തൊട്ടതു പരിമളം ആയിരുന്നല്ലോ. എന്നാല്‍ പരിമളത്തിന്റെ പാത്രസൃഷ്ടിയില്‍ എന്നേക്കാള്‍ വലിയ പങ്കു ചിത്രത്തിന്റെ സംവിധായകനായ കമല്‍ സാറിനാണ്. അദ്ദേഹം മദ്രാസ് ജീവിതകാലത്ത് അത്തരമൊരു കുട്ടിയെ നിരീക്ഷിച്ചിരുന്നു. പരിമളത്തിനു അങ്ങനെയാണു മിഴിവുണ്ടായത്.

പരിമളം ആവര്‍ത്തിച്ചു

പക്ഷെ പരിമളം ഭാവനയില്‍ പിന്നെയും പിന്നെയും ആവര്‍ത്തിക്കപ്പെടുന്നതായി എനിക്കു തോന്നിയിട്ടുണ്ട്. വലിയ പ്രതിഭയായിട്ടും ഭാവനയ്ക്കു നമ്മള്‍ പരിമളം റോളുകളാണു നല്‍കുക.

ഈ ചിത്രത്തിലങ്ങനെയല്ല

ഈ ചിത്രത്തില്‍ (കുട്ടികളുണ്ട് സൂക്ഷിക്കുക) അങ്ങനെയല്ല എന്നു ഞാന്‍ കരുതുന്നു. ഇതില്‍ ഭാവന തന്റെ നടനജീവിതത്തിലെ ഏറ്റവും വലിയ നിമിഷങ്ങള്‍ കണ്ടെടുത്തു എന്നാണു ഞാന്‍ വിചാരിക്കുന്നത്.

ഭാവന കട്ടെടുത്തു

തിരക്കഥയിലെ ഷാഹിദ എന്റേതായിരുന്നു. ചിത്രീകരണ വേളയില്‍ ഷാഹിദയെ ഭാവന കട്ടെടുത്തു. 'കുട്ടികളുണ്ട് സൂക്ഷിക്കുക' എന്ന ചിത്രത്തിലെ ഷാഹിദ എന്ന കഥാപാത്രം ഭാവനയുടെ സ്വന്തമാണു സത്യം. ചിത്രം ഇറങ്ങുമ്പോള്‍ അതു എല്ലാവര്‍ക്കും ബോദ്ധ്യമാകും..- കലവൂര്‍ രവികുമാര്‍ പറഞ്ഞു.

പോസ്റ്റ്

ഇതാണ് കലവൂര്‍ രവികുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം

ഭാവനയുടെ ഫോട്ടോസിനായി ക്ലിക്ക് ചെയ്യൂ...

English summary
What Bhavana theft from Kalavoor Ravikumar

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam