»   » കുഞ്ചാക്കോ ബോബന്റെ അമ്മ ആസിഫ് അലിയെ കുറിച്ച് പറഞ്ഞത് ?

കുഞ്ചാക്കോ ബോബന്റെ അമ്മ ആസിഫ് അലിയെ കുറിച്ച് പറഞ്ഞത് ?

Posted By:
Subscribe to Filmibeat Malayalam

ട്രാഫിക്ക്, സെവന്‍സ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ആസിഫ് അലിയും കുഞ്ചാക്കോ ബോബനും ഒന്നിച്ചഭിനയിച്ച ചിത്രമാണ് രാജമ്മ അറ്റ് യാഹു. സമ്മിശ്ര പ്രതികരണങ്ങള്‍ നേടി ചിത്രം പ്രദര്‍ശനം തുടരുകയാണ്.

ഓണ്‍സ്‌ക്രീനില്‍ മാത്രമല്ല, റിയല്‍ ലൈഫിലും ആസിഫ് ആലിയും കുഞ്ചാക്കോ ബോബനും അടുത്ത സുഹൃത്തുക്കളാണ്. അടുത്തിടെ ഒരു അഭിമുഖത്തില്‍ സംസാരിക്കവെ തന്റെ അമ്മ ആസിഫ് അലിയെ കുറിച്ച് പറഞ്ഞകാര്യം ചാക്കോച്ചന്‍ പങ്കുവയ്ക്കുകയുണ്ടായി.

കുഞ്ചാക്കോ ബോബന്റെ അമ്മ ആസിഫ് അലിയെ കുറിച്ച് പറഞ്ഞത് ?

രാജമ്മ അറ്റ് യാഹുവിന്റെ ഷൂട്ടിങ് സമയത്ത് ഒരിക്കല്‍ ചാക്കോച്ചന്‍ വീട്ടിലേക്ക് വിളിച്ചപ്പോള്‍ അമ്മ ആസിഫ് അടുത്തുണ്ടോ എന്ന് ചോദിച്ചത്രെ. ഇല്ല എന്ന് പറഞ്ഞപ്പോള്‍ നമ്പറ് ചോദിച്ചു. തനിക്ക് ആസിഫിനെ ഭയങ്കര ഇഷ്ടമാണെന്ന് ചാക്കോച്ചന്റെ അമ്മ പറഞ്ഞത്രെ.

കുഞ്ചാക്കോ ബോബന്റെ അമ്മ ആസിഫ് അലിയെ കുറിച്ച് പറഞ്ഞത് ?

ഇഷ്ടമാണെന്ന് മാത്രമല്ല, ആസിഫിനെ കണ്ടാല്‍ ഓമനിക്കാന്‍ തോന്നുമെന്നും ചാക്കോച്ചന്റെ അമ്മ പറഞ്ഞു എന്ന്

കുഞ്ചാക്കോ ബോബന്റെ അമ്മ ആസിഫ് അലിയെ കുറിച്ച് പറഞ്ഞത് ?

അങ്ങനെ പറയാന്‍ ഒരു കാരണമുണ്ട്. ഇന്ത്യന്‍ സിനിമയുടെ നൂറാം വാര്‍ഷികം ചെന്നൈയില്‍ വച്ച് നടക്കുമ്പോള്‍ ചാക്കോച്ചനൊപ്പം അമ്മയും വന്നിരുന്നു. അമ്മയെ കണ്ടപ്പോള്‍ ആസിഫ് നല്ല കുട്ടിയെ പോലെ ഒതുങ്ങി നില്‍ക്കുകയൊക്കെ ചെയ്തതുകൊണ്ടാവാം അമ്മ തെറ്റിദ്ധരിച്ചതത്രെ.

കുഞ്ചാക്കോ ബോബന്റെ അമ്മ ആസിഫ് അലിയെ കുറിച്ച് പറഞ്ഞത് ?

കൈയ്യിലിരിപ്പു വച്ചു നോക്കിയാല്‍ ആസിഫ് തന്നെക്കാള്‍ വലിയ കൊച്ചാണെന്ന് ചാക്കോച്ചന്‍ പറയുന്നു. എന്നാലും ഓമനിക്കാം, അവന്റെ പേര് തന്നെ ഓമനക്കുട്ടന്‍ എന്നാണ്- ചാക്കോച്ചന്‍ പറഞ്ഞു.

കുഞ്ചാക്കോ ബോബന്റെ അമ്മ ആസിഫ് അലിയെ കുറിച്ച് പറഞ്ഞത് ?

ട്രാഫിക് എന്ന ചിത്രത്തിന് വേണ്ടിയാണ് കുഞ്ചാക്കോ ബോബനും ആസിഫ് അലിയും ആദ്യമായി ഒന്നിച്ചഭിനയിച്ചത്. പിന്നീട് സെവന്‍സ് എന്ന ചിത്രത്തിന് വേണ്ടി ഒന്നിച്ചു. ഓർഡിനറി, ഡോക്ടർ ലവ് എന്നിവയാണ് ഇരുവരും ഒന്നിച്ച മറ്റ് ചിത്രങ്ങൾ. ഇപ്പോള്‍ റിലീസായിരിക്കുന്ന രാജമ്മ അറ്റ് യാഹു എന്ന ചിത്രത്തില്‍ സഹോദരന്മാരായിട്ടാണ് അഭിനയിച്ചിരിയ്ക്കുന്നത്.

English summary
What did Kunchakko Boban's mom said about Asif Ali

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam