twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    എന്റെ കഥാപാത്രത്തിന് ഇതില്‍ കൂടുതല്‍ പൂര്‍ണ്ണതയില്ല, ലാലിന്റെ അഭിനയത്തെ കുറിച്ച് പുത്തഞ്ചേരി പറഞ്ഞത്

    By Aswini
    |

    മോഹന്‍ലാലിന്റെ അഭിനമയ വിസ്മയത്തിന്റെ മറ്റൊരു ഉദാഹരണമാണ് 2006 ല്‍ ഷാജോണ്‍ കര്യാല്‍ സംവിധാനം ചെയ്ത വടക്കുംനാഥന്‍ എന്ന ചിത്രത്തില്‍ കണ്ടത്. ഇരിങ്ങന്നൂര്‍ ഭരതപിഷാരടി എന്ന കഥാപാത്രത്തിന്റെ നോക്കിലും നടപ്പിലും ഇരിപ്പിലും വരെ ലാല്‍ മാജിക് ഉണ്ട്.

    ഇരിങ്ങന്നൂര്‍ ഭരതപിഷാരടി എന്ന കഥാപാത്രത്തെ സൃഷ്ടിക്കുമ്പോള്‍ തിരക്കഥാകൃത്ത് ഗിരീഷ് പുത്തഞ്ചേരിക്ക് സംശയമുണ്ടായിരുന്നു, ഈ വേഷം ആര്‍ക്കാണ് കെട്ടിയാടാന്‍ കഴിയുകയെന്ന്. ജീവിതത്തിനും എക്‌സന്‍ട്രിസിറ്റിയ്ക്കുമിടയുള്ള ഒരു നൂല്‍പ്പാലത്തിലൂടെയാണ് ഈ കഥാപാത്രത്തിന്റെ സഞ്ചാരം മുഴുവന്‍.

    gireesh-puthenchery-mohanlal

    ഒടുവില്‍ മോഹന്‍ലാലിനാണ് ഭരതപിഷാരടിയാകാന്‍ നിയോഗമുണ്ടായത്. ലൊക്കേഷനില്‍ അദ്ദേഹത്തിന്റെ പ്രകടനം കണ്ടിരിക്കുമ്പോഴെല്ലാം ഗിരീഷ് അഭിപ്രായപ്പെടുമായിരുന്നു, തന്റെ കഥാപാത്രത്തിന് ഇതില്‍ കൂടുതല്‍ പൂര്‍ണ്ണത വരാനില്ലെന്ന്.

    ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ ഹരിദ്വാറിലായിരുന്നു. അതികഠിനമായ തണുപ്പിലും, ഗംഗയില്‍ കുളിച്ചു നിവര്‍ന്ന മോഹന്‍ലാലിന്റെ മുഖത്ത് ഭാവവ്യത്യാസങ്ങളൊന്നുമുണ്ടായിരുന്നില്ലത്രെ, ഒരു ചെറുപുഞ്ചിരിയല്ലാതെ.

    രവീന്ദ്രന്‍ മാഷിന്റെ സംഗീതം കൊണ്ടും സമ്പന്നമായിരുന്നു വടക്കും നാഥന്‍ എന്ന ചിത്രം. മോഹന്‍ലാലിനൊപ്പം മുരളിയും മുഖ്യ വേഷത്തിലെത്തിയ ചിത്രത്തില്‍ പദ്മപ്രിയ, കാവ്യമാധവന്‍ ബിജു മേനോന്‍ തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

    English summary
    What Gireesh Puthenchery said about Mohanlal's performance in Vadakkumnathan
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X