»   » പൃഥ്വിരാജിനൊപ്പം അഭിനയിച്ച് പരാജയപ്പെട്ടു, അഖില ശശിധരന്‍ ഇപ്പോള്‍ എവിടെ ?

പൃഥ്വിരാജിനൊപ്പം അഭിനയിച്ച് പരാജയപ്പെട്ടു, അഖില ശശിധരന്‍ ഇപ്പോള്‍ എവിടെ ?

Posted By: Rohini
Subscribe to Filmibeat Malayalam

കണ്ടു കൊണ്ട് നില്‍ക്കെ ഇന്റസ്ട്രിയില്‍ നിന്ന് അപ്രത്യക്ഷമാകുന്ന ചില താരങ്ങളുണ്ട്. സിനിമ - സീരിയല്‍ മേഖലകളില്‍ നിന്ന് അങ്ങനെ പല മുന്‍നിര താരങ്ങളെയും കാണാതായി. അക്കൂട്ടത്തില്‍ ഒരാളെ തിരയുകയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ.

ഈ നായികമാർക്ക് ദിലീപ് ആണോ രാശി??

രണ്ടേ രണ്ട് ചിത്രങ്ങളില്‍ അഭിനയിച്ച് അപ്രത്യക്ഷയായ അഖില ശശിധരന്റെ കാര്യമാണ് പറയുന്നത്. മലയാളത്തിലെ രണ്ട് മുന്‍നിര താരങ്ങള്‍ക്കൊപ്പം അഭിനയിച്ച അഖില ഇപ്പോള്‍ എവിടെയാണ് ?

ടെലിവിഷനിലൂടെ

2007 ല്‍ ഏഷ്യനെറ്റഇല്‍ സംപ്രേക്ഷണം ചെയ്തിരുന്ന തകധിമി എന്ന നൃത്ത റിയാലിറ്റി ഷോയിലൂടെയാണ് അഖില ക്യാമറയ്ക്ക് മുന്നിലെത്തുന്നത്. ഭരതനാട്യവും കളരിപ്പയറ്റും അഭ്യസിച്ച നടിയാണ് അഖില.

സിനിമയിലേക്ക്

ദിലീപ് നായകനായി എത്തിയ കാര്യസ്ഥന്‍ എന്ന ചിത്രത്തിലൂടെയാണ് അഖില ബിഗ് സ്‌ക്രീനിലെത്തിയത്. ചിത്രത്തിലെ ശ്രീബാല എന്ന കഥാപാത്രം ശ്രദ്ധിക്കപ്പെട്ടു. സിനിമ സാമ്പത്തികമായി വിജയിച്ചതോടെ നടിയെ മലയാളികള്‍ സ്വീകരിച്ചു.

പൃഥ്വിയ്‌ക്കൊപ്പം തേജാഭായി

കാര്യസ്ഥന്‍ ഹിറ്റായതോടെ അഖിലയ്ക്ക് ധാരാളം അവസരങ്ങള്‍ വന്നു. അക്കൂട്ടത്തില്‍ ഒന്നായിരുന്നു ദീപു കരുണാകരന്‍ സംവിധാനം ചെയ്ത തേജാഭായി ആന്റ് ഫാമിലി. ചിത്രത്തില്‍ പൃഥ്വിയുടെ നായികയായിട്ടാണ് അഖില എത്തിയത്.

സിനിമ പരാജയപ്പെട്ടു

എന്നാല്‍ ഏറെ പ്രതീക്ഷകളോടെ എത്തിയ തേജാഭായി ആന്റ് ഫാമിലി എന്ന ചിത്രം തിയേറ്ററില്‍ പൊട്ടിപ്പൊളിഞ്ഞു. അതോടെ അഖില ശശിധരന്‍ ഇന്റസ്ട്രിയില്‍ നിന്ന് പുറത്താകുകയും ചെയ്തു.

അഖില എവിടെ?

രണ്ടേ രണ്ട് ചിത്രങ്ങളില്‍ അഭിനയിച്ച്, രണ്ടാമത്തെ ചിത്രം പരാജയപ്പെട്ടതോടെ അഖിലയെ പിന്നെ എവിടെയും പ്രേക്ഷകര്‍ കണ്ടില്ല. മിനിസ്‌ക്രീനില്‍ തിരഞ്ഞെങ്കിലും അവിടെയുമില്ല. അഖില എവിടെ എന്നാണ് ഇപ്പോള്‍ പ്രേക്ഷകരുടെ ചോദ്യം.

English summary
What happen to Akhila Sasidharan

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X