»   » അസിസ്റ്റന്റ് ഡയറക്ടറുടെ പേരെഴുതി കാണിക്കുമ്പോള്‍ കൈയ്യടി, സിനിമാ ചരിത്രത്തില്‍ ആദ്യത്തെ സംഭവം!

അസിസ്റ്റന്റ് ഡയറക്ടറുടെ പേരെഴുതി കാണിക്കുമ്പോള്‍ കൈയ്യടി, സിനിമാ ചരിത്രത്തില്‍ ആദ്യത്തെ സംഭവം!

Posted By:
Subscribe to Filmibeat Malayalam

നായകന്റെ പേരെഴുതി കാണുക്കുമ്പോള്‍ കൈയ്യടിയ്ക്കുന്നത് പതിവാണ്. അതില്‍ പുതുമയില്ല. ചിലപ്പോള്‍ നായികയുടെ പേരെഴുതി കാണിക്കുമ്പോള്‍ കൈയ്യടിച്ചിട്ടുണ്ടാവാം. സംവിധായകന്റെ പേരെഴുതികാണിക്കുമ്പോഴും.

പക്ഷെ ഒരു അസിസ്റ്റന്റ് ഡയറക്ടറുടെ പേരെഴുതി കാണിക്കുമ്പോള്‍ കൈയ്യടിയ്ക്കുന്നത് സിനിമാ ചരിത്രത്തില്‍ ആദ്യത്തെ സംഭവമാവാം. ആ കൈയ്യടി കിട്ടിയത് സാക്ഷാല്‍ മോഹന്‍ലാലിന്റെ മകന്‍ പ്രണവ് മോഹന്‍ലാലിനാണ്.


Also Read: ഇത് നമ്മുടെ സൂപ്പര്‍സ്റ്റാറിന്റെ മകന്‍ പ്രണവ് മോഹന്‍ലാല്‍; കാണൂ...


pranav

ജീത്തു ജോസഫ് സംവിധാനം ചെയ്ത ലൈഫ് ഓഫ് ജോസൂട്ടി എന്ന ചിത്രത്തിന്റെ അസിസ്റ്റന്റ് ഡയറക്ടര്‍മാരില്‍ ഒരാളായിരുന്നു പ്രണവും. സ്‌ക്രീനില്‍ പ്രണവിന്റെ പേരെഴുതി കാണിച്ചപ്പോള്‍ തിയേറ്ററില്‍ കൈയ്യടിയായിരുന്നു.


നേരത്തെ ജീത്തു ജോസഫ് സംവിധാനം ചെയ്ത പാപനാശം എന്ന ചിത്രത്തിലും താരപുത്രന്‍ അസിസ്റ്റന്റ് ഡയറക്ടറായിട്ട് എത്തിയിരുന്നു. ജീത്തു അടുത്തതായി സംവിധാനം ചെയ്യുന്ന പൃഥ്വിരാജ് ചിത്രത്തിലും പ്രണവ് അസിസ്റ്റന്റ് ഡയറക്ടറായെത്തും എന്നാണ് കേള്‍ക്കുന്നത്

English summary
What happened when Pranav Mohanlal's name show on screen

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam