»   » ഹസ്ബന്റ്‌സ് ഇന്‍ ഗോവ വൈകുന്നതിന് പിന്നിലെന്ത്

ഹസ്ബന്റ്‌സ് ഇന്‍ ഗോവ വൈകുന്നതിന് പിന്നിലെന്ത്

Posted By:
Subscribe to Filmibeat Malayalam
Husbands In Goa
ചിത്രീകരണം തുടങ്ങി കാലമേറെയായെങ്കിലും സജി സുരേന്ദ്രന്റെ ഹസ്ബന്റ്‌സ് ഇന്‍ ഗോവ അടുത്തൊന്നും തിയറ്ററുകളിലെത്തില്ലെന്ന് ഉറപ്പായി കഴിഞ്ഞു. വന്‍ ബജറ്റിലൊരുക്കുന്ന ഈ മള്‍ട്ടി സ്റ്റാര്‍ ചിത്രം ഓണത്തിന് റിലീസ് ചെയ്യാനാണ് അണിയറക്കാരുടെ തീരുമാനമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

വളരെ വേഗത്തില്‍ ചിത്രീകരണ ജോലികള്‍ പൂര്‍ത്തിയാക്കുന്നതില്‍ കഴിവു തെളിയിച്ച സംവിധായകന്‍ സജി സുരേന്ദ്രന്റെ ഹസ്ബന്റ്്‌സ് ഇന്‍ ഗോവ വൈകുന്നത് ഫിലിം ഫീല്‍ഡില്‍ തന്നെ ചര്‍ച്ചയായി കഴിഞ്ഞു. ഈ സിനിമയ്ക്ക് എന്തുപറ്റിയെന്നാണ് ഏവരുടെയും ചോദ്യം.

സിനിമയുടെ ചിത്രീകരണത്തിനും പോസ്റ്റ് പ്രൊഡക്ഷനും എന്തെങ്കിലും തടസ്സമുണ്ടെന്ന് ഒരു വാര്‍ത്തയും പുറത്തുവന്നിട്ടില്ല. മറിച്ച് സജിയുടെ ചില നീക്കങ്ങളാണ് സിനിമയെ വൈകിപ്പിയ്ക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. സംവിധായകന്റെ അവസാന ചിത്രമായ ഫോര്‍ ഫ്രണ്ട്‌സ് ബോക്‌സ് ഓഫീസില്‍ തകര്‍ന്നടിഞ്ഞിരുന്നു. ഈ ദുര്‍ഗതി ഹസ്ബന്റ്‌സ് ഇന്‍ ഗോവയ്ക്കും വരരുതെന്ന് ഇദ്ദേഹത്തിന് നിര്‍ബന്ധമുണ്ടത്രേ.

അതുകൊണ്ടു തന്നെ ഒരുകാര്യത്തിലും റിസ്‌ക്കെടുക്കാതെഹസ്ബന്റ്‌സ് ഇന്‍ ഗോവയെ ഒരു പെര്‍ഫെക്ട് ചിത്രമാക്കി മാറ്റാനാണ് സജിയുടെ തീരുമാനം. കൃഷ്ണ പൂജപ്പുര തിരക്കഥയൊരുക്കുന്ന ചിത്രത്തില്‍ ജയസൂര്യ, ആസിഫ് അലി, ലാല്‍, ഇന്ദ്രജിത്ത്, രമ്യ നമ്പീശന്‍, ഭാമ, റീ്മ കല്ലിങ്കല്‍ എന്നിവരാണ് പ്രധാനകഥാപാത്രങ്ങള്‍

English summary
All of Saji Surendran’s films have made it to the theatres without any hassle, which is why the question – What on earth has happened to ‘Husbands in Goa’? – has surfaced.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam