»   » ഹിറ്റ് തേടി ജയസൂര്യ; പിഗ്മാന്‍ പെരുവഴിയില്‍

ഹിറ്റ് തേടി ജയസൂര്യ; പിഗ്മാന്‍ പെരുവഴിയില്‍

Posted By:
Subscribe to Filmibeat Malayalam

ജയസൂര്യയെ നായകനാക്കി അവിരാ റബേക്ക ഒന്നര വര്‍ഷം മുമ്പ് തുടക്കമിട്ട പിഗ്മാന്‍ എന്ന ചിത്രം ഇനിയും വെളിച്ചം കണ്ടിട്ടില്ല. ജയസൂര്യയും സംവിധായകനും തമ്മിലുള്ള ശീതസമരമാണത്രേ ഇനിയും ചിത്രീകരണം ബാക്കി നില്‍ക്കുന്ന പിഗ്മാന്റെ പ്രശ്‌നങ്ങള്‍. ജയസൂര്യ നായകവേഷത്തില്‍ തിളങ്ങി വിജയിച്ചുനില്‍ക്കുന്നവേളയില്‍ തന്നെയാണ് റബേക്കയുടെ ചിത്രത്തിന്റെ കഥകേട്ടതും അഡ്വാന്‍സ് കൈപ്പറ്റി അഭിനയം തുടങ്ങിയതും.

തകരചെണ്ട എന്ന തന്റെ ആദ്യസിനിമയ്ക്കുതന്നെ സംസ്ഥാനസര്‍ക്കാറിന്റെ പുരസ്‌ക്കാരം ലഭിച്ച റബേക്കയുടെ പിഗ്മാനില്‍ തികച്ചും വ്യത്യസ്തമായൊരുവേഷം തന്നെയായിരുന്നു ജയസൂര്യയുടേത്. ചിത്രീകരണസമയത്ത് ഒരോകാര്യത്തിലും സ്വന്തം അഭിപ്രായം പറഞ്ഞുകൊണ്ടേയിരിക്കുന്ന ശീലം ജയസൂര്യയ്ക്കുണ്ടെങ്കിലും മുതിര്‍ന്ന സംവിധായകന്‍മാര്‍ ഇതൊന്നും അനുവദിച്ചുകൊടുക്കാറില്ല.

ജയസൂര്യയ്ക്ക് ഇതിലൊന്നും പരാതികളില്ലെങ്കിലും പുതിയസംവിധായകരുടെ അടുത്ത് തന്റെ താല്‍പ്പര്യങ്ങള്‍ അനുവദിക്കപ്പെട്ടില്ലെങ്കില്‍ കോപ്‌ളക്‌സ് ഉടലെടുക്കുമല്ലോ. സംവിധായകനും നായകനും ഇങ്ങനെ ഈഗോ പ്രശ്‌നമുണ്ടായാല്‍ കാര്യങ്ങള്‍ പാതിവഴിയിലാകും എന്ന് ഉറപ്പാണല്ലോ.

ചിത്രീകരണം മൂന്ന് ദിവസം കൂടിപിന്നിട്ടാല്‍ പൂര്‍ത്തിയാക്കാമായിരുന്ന പിഗ്മാന്‍ അങ്ങിനെ അപൂര്‍ണ്ണമായിനില്‍ക്കുന്നു. ഈ ചിത്രത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കുശേഷം ജയസൂര്യയുടെ സമയവും മോശമായിതുടങ്ങി. പത്മകുമാര്‍ ചിത്രത്തില്‍ വാഗ്ദാനം ചെയ്യപ്പെട്ടവേഷം നഷ്ടമായി, റലീസായചിത്രങ്ങളൊന്നും ഹിറ്റുകളുമായില്ല.

തമ്മില്‍ഭേദം ബ്യൂട്ടിഫുള്‍ ആയിരുന്നുവെന്നുമാത്രം. ഒരു ഹിറ്റിനുശേഷം വേണമെങ്കില്‍ പിഗ്മാന്‍ പൂര്‍ത്തിയാക്കാം ഇനി അഥവാ പൂര്‍ത്തിയാക്കിയാലും തനിക്ക് ഒരു ഹിറ്റ് സിനിമ ഉണ്ടായശേഷം റിലീസിംഗ് മതി എന്നൊക്കെയാണത്രേ നായകപക്ഷം. തുടര്‍ച്ചയായി ഹിറ്റുകളും തിരക്കുകളുമായാല്‍ പിന്നെ നോട്ടം അവാര്‍ഡുകളിലേക്കാണ് അങ്ങിനെയാണ് ശങ്കരനും മോഹനനും തലവെച്ചുകൊടുത്തത്.

നല്ല ഒരു കഥാപാത്രം പിഗ്മാനില്‍ ലഭിച്ചപ്പോള്‍ അത് അവാര്‍ഡ് ശൈലിയായി തന്റെ ഗതിമാറുമോ എന്ന് ചിന്തിക്കുന്ന നായകന് ഇപ്പോള്‍ വേണ്ടത് ഹിറ്റ് സിനിമയാണത്രേ. ഈ ഇഷ്ടങ്ങളൊക്കെ പ്രേക്ഷകര്‍ക്കുകൂടി തോന്നണ്ടേ.

English summary
Film lovers in the state were quite excited when Jayasurya signed 'Pigman', a film that was to be directed by Avira Rebecca
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam