»   » മോളിവുഡ് റീടേക്ക്; സൂര്യയുടെ ഗജിനി മലയാളത്തില്‍ എത്തുമ്പോള്‍, സഞ്ജയ് രാമസ്വാമിയായി പൃഥ്വിരാജ്!

മോളിവുഡ് റീടേക്ക്; സൂര്യയുടെ ഗജിനി മലയാളത്തില്‍ എത്തുമ്പോള്‍, സഞ്ജയ് രാമസ്വാമിയായി പൃഥ്വിരാജ്!

Posted By: ഗൗതം
Subscribe to Filmibeat Malayalam

തമിഴ് പ്രേക്ഷകരെ മാത്രമല്ല, മലയാളി പ്രേക്ഷകരുടെയും ഹൃദയം കവര്‍ന്ന ചിത്രമാണ് റൊമാന്റിക് സൈക്കോളജിക്കല്‍ ത്രില്ലറായ ഗജിനി. 2005ല്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ അസിന്‍ തോട്ടുങ്ങലും നയന്‍താരയുമാണ് നായിക വേഷങ്ങള്‍ അവതരിപ്പിച്ചത്.

എആര്‍ മുരുകദോസാണ് ചിത്രം തിരക്കഥ എഴുതി സംവിധാനം ചെയ്തത്. ആന്ററോഗ്രേഡ് അമനേഷ്യ എന്ന രോഗാവസ്ഥയെ ആസ്പദമാക്കി ഒരുക്കിയ ചിത്രം കോമേഷ്യല്‍ വിജയം നേടി. 2010ല്‍ ചിത്രം ബോളിവുഡിലേക്ക് റീമേക്ക് ചെയ്തു. ആമീര്‍ ഖാനായിരുന്നു ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്.

എന്നാല്‍ ഗജിനി എന്ന സൂപ്പര്‍ഹിറ്റ് ചിത്രം മലയാളത്തിലേക്ക് എത്തുകയാണെങ്കില്‍? ആരായിരിക്കും ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ യോഗ്യര്‍ ആരായിരിക്കും. സൂര്യ അവതരിപ്പിച്ച സഞ്ജയ് രാമസ്വാമി ആകാന്‍ ഏറ്റവും യോഗ്യന്‍ പൃഥ്വിരാജ് തന്നെ.

പൃഥ്വിരാജ്-സഞ്ജയ് രാമസ്വാമി

സൂര്യ അവരിപ്പിച്ച സഞ്ജയ് രാമസ്വാമി എന്ന കഥാപാത്രത്തെ അവതരിപ്പിക്കാന്‍ യോഗ്യന്‍ പൃഥ്വിരാജ് തന്നെ. ആ കഥാപാത്രം അവതരിപ്പിക്കാന്‍ ശാരീരിക യോഗ്യതയും പൃഥ്വിരാജിന് തന്നെയാണ്. കാമുകിയുടെ മരണം, അതേ തുടര്‍ന്നുണ്ടാകുന്ന വൈകാരിക വിഷമം, കഥാപാത്രത്തിന്റെ രോഗാവസ്ഥ എല്ലാക്കൊണ്ടും കഥാപാത്രത്തിന് അനിയോജ്യന്‍ പൃഥ്വിരാജ് തന്നെ.

കല്‍പനയായി കീര്‍ത്തി സുരേഷ്

ക്യൂട്ട് ലുക്കിങ് ഗേള്‍ കീര്‍ത്തി സുരേഷ് തന്നെയാണ് അസിന്‍ അവതരിപ്പിച്ച കല്‍പന എന്ന കഥാപാത്രത്തെ അവതരിപ്പിക്കാന്‍ മിടുക്കി. കല്‍പന എന്ന കഥാപാത്രത്തിന്റെ കുട്ടിത്തവുമെല്ലാം കീര്‍ത്തി സുരേഷിന്റെ കൈയില്‍ ഭദ്രമായിരിക്കും

ചിത്രയുടെ വേഷം അനു ഇമ്മാനുവലിന്

നയന്‍താര അവതരിപ്പിച്ച ചിത്ര എന്ന കഥാപാത്രത്തെ അവതരിപ്പിക്കാന്‍ ഏറ്റവും മിടുക്കി അനു ഇമ്മാനുവല്‍ തന്നെ. ഒരു മെഡിക്കല്‍ സ്റ്റുഡന്റിന്റെ വേഷത്തിലാണ് ചിത്രത്തില്‍ നയന്‍താര എത്തിയത്.

ചെമ്പന്‍ വിനോദ് ജോസ്-വില്ലന്‍

ഇപ്പോള്‍ ചെമ്പന്‍ വിനോദ് ജോസാണല്ലോ വില്ലന്‍. ഗജിനിയിലെ റാം ആന്റ് ലക്ഷ്മണ്‍ എന്ന ഇരട്ട വില്ലന്മാരെ അവതരിപ്പിക്കാന്‍ ചെമ്പന്‍ വിനോദ് ജോസിനോളം യോഗ്യനായി മറ്റാരുമുണ്ടാകില്ല.

സൈജു കുറുപ്പ്-പോലീസ് ഓഫീസര്‍

പോലീസുകാരന്റെ ലുക്കും സ്മാര്‍ട്ടനസും മലയാളത്തില്‍ നടന്‍ സൈജു കുറുപ്പിനുണ്ട്. ചിത്രത്തിലെ റിയാസ് ഖാന്‍ അവതരിപ്പിച്ച കഥാപാത്രം മലയാളത്തില്‍ അഭിനയിക്കാന്‍ യോഗ്യന്‍ സൈജു കുറുപ്പ് തന്നെ.

English summary
What If Suriya's Ghajini Is Remade In Malayalam?

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam