»   » ആരാണ് അക്കല്‍ദാമയിലെ പെണ്ണ്, എന്താണ് അക്കല്‍ദാമ?

ആരാണ് അക്കല്‍ദാമയിലെ പെണ്ണ്, എന്താണ് അക്കല്‍ദാമ?

Posted By:
Subscribe to Filmibeat Malayalam

ബൈബിളില്‍ പരാമര്‍ശിക്കപ്പെട്ടിട്ടുള്ള, ജറുസലേമിലെ ഒരു ശ്മശാനമാണ് അക്കല്‍ദാമ. രക്തഭൂമി എന്നാണ് ഈ പേരിന് അര്‍ത്ഥം. ഈ ശ്മശാനം മുമ്പ് 'കുശവന്റെ നിലം' എന്ന പേരില്‍ അറിയപ്പെട്ടിരുന്നു. ചുവന്ന നിറമുള്ള കളിമണ്ണാണ് ഈ പ്രദേശത്തുള്ളത്. യേശുവിനെ ഒറ്റുകൊടുത്തതിന് തനിക്കു കിട്ടിയ മുപ്പതു വെള്ളിക്കാശ് പശ്ചാത്താപഭരിതനായ യൂദാഇസ്‌കരിയാത്ത യെറുശലേം ദേവാലയത്തില്‍ എറിഞ്ഞിട്ടുപോയി ആത്മഹത്യ ചെയ്തു.

ഈ പണം ദേവാലയഭണ്ഡാഗാരത്തില്‍ ഇടുന്നതു വിഹിതമല്ലെന്ന് മതമേധാവികള്‍ വിധിക്കുകയും ആ പണംകൊണ്ട് പരദേശികള്‍ക്കുവേണ്ടി ഒരു ശ്മശാനം വാങ്ങാന്‍ തീരുമാനിക്കുകയും ചെയ്തു. അങ്ങനെ കുശവന്റെ നിലം വാങ്ങി. രക്തത്തിന്റെ വില കൊടുത്തു വാങ്ങിയതിനാല്‍ ഈ നിലത്തിന് 'അക്കല്‍ദാമ' എന്നു പേരു ലഭിച്ചു. കുരിശു യുദ്ധം നടന്ന കാലഘട്ടത്തില്‍ അന്‍പതിലതികം പേരെ കുഴിച്ചുമൂടിയത് ഇവിടുത്തെ മണ്ണ് ഉപയോഗിച്ചായിരുന്നു.

അക്കല്‍ദാമയിലെ പെണ്ണ് എന്ന ചിത്രത്തിനു ഇത്തരമൊരു പേര് വന്നത് ഇതിലെ കഥാപാത്രങ്ങളും ശ്മശാനവും തമ്മിലുള്ള ബന്ധം കാരണമാണ്. മരണം ജീവിതത്തിന്റെ ഭാഗമാണ്. ജീവിക്കാന്‍ മരണത്തെ ആശ്രയിക്കുന്നവരാണ് ഇതിലെ കഥാപാത്രങ്ങള്‍. ചിത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിശേഷങ്ങള്‍ ചിത്രങ്ങളിലൂടെ...

ആരാണ് അക്കല്‍ദാമയിലെ പെണ്ണ്, എന്താണ് അക്കല്‍ദാമ?

പേള്‍ മീഡിയ ആന്‍ഡ് മൂവീസിന്റെ ബാനറില്‍ കാസിം അരിക്കുളവും ആഷിക് ദോഹയും ചേര്‍ന്ന് നിര്‍മ്മിച്ച അക്കല്‍ദാമയിലെ പെണ്ണ് സംവിധാനം ചെയ്തിരിക്കുന്നത് പരസ്യചിത്ര സംവിധായകനായ ജയറാം കൈലാസ് ആണ്. നിരവധി ഹിറ്റ് സീരിയലുകളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ സിനോജ് നെടുങ്ങോലം തിരക്കഥ എഴുതുന്ന രണ്ടാമത്തെ ചിത്രമാണ് അക്കല്‍ദാമയിലെ പെണ്ണ്.

ആരാണ് അക്കല്‍ദാമയിലെ പെണ്ണ്, എന്താണ് അക്കല്‍ദാമ?

തീര്‍ത്തും വ്യതസ്തമായ ഒരു പ്രമേയമാണ് ഈ സിനിമയ്ക്ക് വേണ്ടി തിരഞ്ഞെടുത്തിരിക്കുന്നത്. അക്കല്‍ദാമ എന്നത് പാപങ്ങളുടെ മണ്ണാണ്. ഈ ലോകം തന്നെ അക്കല്‍ദാമയായി സങ്കല്‍പ്പിക്കപ്പെടുന്ന കഥയില്‍ ഒരു സെമിത്തേരിയും അവിടത്തെ തെമ്മാടിക്കുഴിയും പ്രധാന പശ്ചാത്തലം ആക്കപ്പെടുന്നു. സേവിയുടെ ഭാര്യയായി അവിടേക്ക് എത്തുന്ന ആഗ്‌നസും, ആഗ്‌നസിന്റെ മകള്‍ മറിയയും മറിയയുടെ മകളും മൂന്ന് കാലഘട്ടത്തിലെ സ്ത്രീകളുടെ പ്രതിനിധികള്‍ ആകുന്നു.

ആരാണ് അക്കല്‍ദാമയിലെ പെണ്ണ്, എന്താണ് അക്കല്‍ദാമ?

ചരിത്രാതീതകാലം മുതല്‍ സ്ത്രീ നേരിട്ടിട്ടുള്ളതും വര്‍ത്തമാനകാലത്തില്‍ നേരിടുന്നതും ഭാവിയില്‍ നേരിടാന്‍ പോകുന്നതുമായ യാതനകളുടേയും പോരാട്ടങ്ങളുടേയും ഒരു നേര്‍ചിത്രം ആണ് ഈ സിനിമ.

ആരാണ് അക്കല്‍ദാമയിലെ പെണ്ണ്, എന്താണ് അക്കല്‍ദാമ?

വാഗമണ്ണിലാണ് ചിത്രത്തിന്റെ ഷൂട്ടിങ് നടന്നിരിയ്ക്കുന്നത്. വാഗമണ്ണിന്റെ ദൃശ്യസൗന്ദര്യവും ജീവിതവും തന്റെ ക്യാമറകണ്ണിലൂടെ ഛായാഗ്രഹകന്‍ വേണുഗോപാല്‍ ഒപ്പിയെടുത്തിരിക്കുന്നു.

ആരാണ് അക്കല്‍ദാമയിലെ പെണ്ണ്, എന്താണ് അക്കല്‍ദാമ?

അനില്‍ പനച്ചൂരാന്‍ ഗാനരചനയ്ക്ക് ഒപ്പം ഹൃദയസ്പര്‍ശിയായ ഒരു കവിതയും ഈ ചിത്രത്തില്‍ രചിച്ചിട്ടുണ്ട്. അല്‍ഫോണ്‍സ് ഈണം നല്‍കി ശ്രേയാ ഘോഷാല്‍ പാടിയ 'ഒറ്റക്കുയിലിന്റെ മൗനം' എന്ന് തുടങ്ങുന്ന ഗാനം ഇതിനോടകം ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു

ആരാണ് അക്കല്‍ദാമയിലെ പെണ്ണ്, എന്താണ് അക്കല്‍ദാമ?

ശബ്ദം കൊണ്ട് മലാളത്തില്‍ വേറിട്ടുനില്‍ക്കുന്ന കലാകാരനാണ് ലാല്‍. നടനും സംവിധായകനുമായ ലാല്‍ ലാല്‍ ശബ്ദ സാന്നിദ്ധ്യം കൊണ്ട് സേവി എന്ന കഥാപാത്രമായി ഈ ചിത്രത്തില്‍ ജീവിക്കുക തന്നെയാണ്.

ആരാണ് അക്കല്‍ദാമയിലെ പെണ്ണ്, എന്താണ് അക്കല്‍ദാമ?

പാലേരി മാണിക്യം ഒരു പാതിരാ കൊലപാതകം പോലുള്ള ചിത്രങ്ങളില്‍ ശക്തമായ സ്തീകഥാപാത്രങ്ങലെ അവതരിപ്പിച്ച ശ്വേത മേനോന്‍ മറ്റൊരു കരുത്തുറ്റ കഥാപാത്രമായി എത്തുന്നു. ആഗ്നസ് എന്ന കഥാപാത്രത്തെയാണ് അവതരിപ്പിയ്ക്കുന്നത്.

ആരാണ് അക്കല്‍ദാമയിലെ പെണ്ണ്, എന്താണ് അക്കല്‍ദാമ?

മാളവികയാണ് ചിത്രത്തിലെ നായിക. മമ്മൂട്ടിയെ നായകനാക്കി കമല്‍ സംവിധാനം ചെയ്ത കറുത്ത പക്ഷികള്‍ എന്ന ചിത്രത്തിലൂടെ അരങ്ങലെത്തിയ മാളവിക ആ സിനിമയിലെ അഭിനയത്തിന് സംസ്ഥാന പുരസ്‌കാരം നേടിയിരുന്നു. പിന്നീട് പല ചിത്രങ്ങളിലും മികച്ച അഭിനയം കാഴ്ചവച്ച മാളവിത ആദ്യമായി നായികയായി അഭിനയിക്കുന്ന ചിത്രം കൂടെയാണിത്. താനൊരു ഇരുത്തം വന്ന നായിക എന്ന് മാളവിക തെളിയിക്കും. ആ സൂചന ട്രെയിലര്‍ നല്‍കുന്നു

ആരാണ് അക്കല്‍ദാമയിലെ പെണ്ണ്, എന്താണ് അക്കല്‍ദാമ?

വില്ലന്‍ വേഷങ്ങള്‍ തനിക്ക് വഴങ്ങുമെന്ന് തുടക്ക കാലമുതല്‍ വിനീത് തെളിയിച്ചതാണ്. അക്കല്‍ദാമയിലെ പെണ്ണില്‍ ശക്തമായ വില്ലന്‍ കഥാപാത്രമായ ആന്റോയിലൂടെ വിനീതിന്റെ വേറിട്ടൊരു മുഖം കൂടെ പ്രേക്ഷകര്‍ക്ക് കാണാം. ജാഫര്‍ ഇടുക്കി, ഷാജൂ, സുധീര്‍ കരമന, രാജേഷ് ഹെബ്ബാര്‍ തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങള്‍

English summary
What is Akkaldhamayile and who is Akkaldhamayile Pennu

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more