»   » സിഐഎയില്‍ ഫഹദ് ഫാസിലിന്റെ റോള്‍ എന്തായിരുന്നു, ആ സസ്‌പെന്‍സ് പൊളിച്ചു

സിഐഎയില്‍ ഫഹദ് ഫാസിലിന്റെ റോള്‍ എന്തായിരുന്നു, ആ സസ്‌പെന്‍സ് പൊളിച്ചു

Posted By: Rohini
Subscribe to Filmibeat Malayalam

ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി അമല്‍ നീരദ് സംവിധാനം ചെയ്ത കോമ്രേഡ് ഇന്‍ അമേരിക്ക (സിഐഎ) പ്രേക്ഷക പ്രീതിയും സാമ്പത്തിക വിജയവും നേടി മുന്നേറുകയാണ്. ചിത്രത്തില്‍ പാത്രസൃഷ്ടി അതിഗംഭീരമാണെന്ന് പറയാതെ വയ്യ. ഓരോ കഥാപാത്രങ്ങളും മികച്ച നില്‍ക്കുന്നു.

ദുല്‍ഖറിന്റെ കോമ്രേഡ് ഇന്‍ അമേരിക്ക 2ദിവസം കൊണ്ട് കേരളത്തില്‍ നിന്ന് നേടിയത്, മകള്‍ ഭാഗ്യം തന്നെ !!


ചെഗുവേരയും, കാള്‍ മാര്‍ക്‌സും, ലെനിനും വരെ ചിത്രത്തില്‍ കഥാപാത്രങ്ങളായി എത്തുന്നു. മൂവരുമായും അജി മാത്യു (ദുല്‍ഖര്‍ സല്‍മാന്‍) തന്റെ പ്രണയ കഥ പറയുന്ന രംഗം അതി മനോഹരമാണ്. ചെഗുവേരയുടെ ലുക്ക് അക്ഷരാര്‍ത്ഥത്തില്‍ പ്രേക്ഷകരെ ഞെട്ടിച്ചു കാണും. ലുക്ക് മാത്രമല്ല ശബ്ദവും.. ഇതില്‍ ഫഹദ് ഫാസിലിനുള്ള പങ്ക് എന്താണ്...


ചെഗുവേരയായി എത്തിയത്

ബിഗ് ബി എന്ന ചിത്രത്തില്‍ മമ്മൂട്ടിയുടെ അനുജനായി എത്തിയ സുമിത് നേവലാണ് ചിത്രത്തില്‍ ചെഗുവേരയായി എത്തിയത്. ചെഗുവേരയ്ക്ക് ഇതിലും മികച്ചൊരു കാസ്റ്റിങ് വേറെ ഇല്ല എന്ന് തന്നെ പറയാം.


ശബ്ദം നല്‍കിയത്

മദ്ധ്യതിരുവിതാങ്കൂര്‍ ശൈലിയിലുള്ള ചെഗുവരേയുടെ ശബ്ദവും പ്രേക്ഷരെ അത്ഭുതപ്പെടുത്തി. കേട്ട് നല്ല പരിചിതമായ ശബ്ദം.. ആരാണ് ചെഗുവേരയ്ക്ക് ശബ്ദം നല്‍കിയത് എന്നറിയാമോ.. സാക്ഷാല്‍ ഫഹദ് ഫാസില്‍!!


ഫഹദ് എത്തിയത്

ഒരുപാട് പേരെ ഡബ്ബ് ചെയ്യ്പ്പിച്ചു നോക്കിയങ്കിലും എനിക്ക് തൃപ്തി തോന്നിയില്ല. അങ്ങനെ ഒരു ദിവസം ഫഹദുമായി സംസാരിച്ചുകൊണ്ടിരിയ്ക്കുമ്പോള്‍ ആ ശബ്ദം മതി എന്ന് തോന്നി. പറഞ്ഞപ്പോള്‍ ഫഹദിന് സന്തോഷം. നല്ല സ്‌ട്രൈയിനെടുത്ത് രണ്ട് ദിവസം കൊണ്ടാണ് ഡബ്ബിങ് പൂര്‍ത്തിയാക്കിയത്.


രസകരമായി ചെയ്തു

ഫഹദും ദുല്‍ഖറും നല്ല സുഹൃത്തുക്കളാണ്. ആ സൗഹൃദത്തിന്റെ രസം സംസാരത്തിലുണ്ടായിരുന്നു. ചെഗുവരേയുടെ 'വിപ്ലവമാണ്' എന്ന കട്ടി ചോദ്യം, വിപ്ലവമാണോ എന്ന തരത്തില്‍ രസകരമായി തോന്നിയത് ഫഹദിന്റെ സംഭാഷണമാണ്- അമല്‍ നീരദ് പറഞ്ഞു


തിലകനെ ആഗ്രഹിച്ചു

കാള്‍ മാര്‍ക്‌സിനെ ശബ്ദം കൊടുക്കാന്‍ മനസ്സില്‍ കണ്ടത് തിലകനെ ആയിരുന്നുവത്രെ. പക്ഷെ അങ്ങനെയൊക്കെ നമുക്ക് ആഗ്രഹിക്കാനല്ലേ പറ്റൂ എന്ന് സിഐഎയുടെ സംവിധായകന്‍ പറയുന്നു.English summary
What is Fahdha Fassi's role in CIA

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam