»   » ഞാനും നിവിനും തമ്മിലുള്ള ബന്ധത്തില്‍ ഇനി ഒരു ചെറിയ സര്‍പ്രൈസ്... സൃന്ദ പറയുന്നു

ഞാനും നിവിനും തമ്മിലുള്ള ബന്ധത്തില്‍ ഇനി ഒരു ചെറിയ സര്‍പ്രൈസ്... സൃന്ദ പറയുന്നു

Posted By: Rohini
Subscribe to Filmibeat Malayalam

ചെറിയ ചെറിയ കഥാപാത്രങ്ങളിലൂടെ മലയാളത്തിലെ നായിക നിരയിലേക്കുയര്‍ന്ന നടിയാണ് സൃന്ദ അഷബ്. പ്രേമത്തിലൂടെ ശ്രദ്ധേയനായ അല്‍ത്താഫ്, നിവിന്‍ പോളിയെ നായകനാക്കി ഒരുക്കുന്ന ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന ചിത്രത്തിലാണ് സൃന്ദ ഇപ്പോള്‍ അഭിനയിക്കുന്നത്.

22 വര്‍ഷങ്ങള്‍ക്ക് ശേഷം മൂന്നാം വരവ് നടത്തുന്ന ശാന്തി കൃഷ്ണ, നിവിന്റെ സുന്ദരിയായ അമ്മ; കാണൂ


ചിത്രത്തിലെ തന്റെ കഥാപാത്രത്തെ സംബന്ധിച്ച സര്‍പ്രൈസുകള്‍ ഒളിപ്പിച്ചുകൊണ്ട് സൃന്ദ അഷബിന്റെ ഫേസ്ബുക്ക് പോസ്റ്റ്. പുതിയ ചിത്രത്തില്‍ നിവിന്‍ പോളിയുടെ ആരായിട്ടായിരിക്കും സൃന്ദ എത്തുന്നത്?


പെങ്ങളായി, ഭാര്യയായി

തട്ടത്തിന്‍ മറയത്ത് എന്ന ചിത്രത്തില്‍ നിവിന്‍ പോളിയുടെ സഹോദരിയുടെ വേഷമായിരുന്നു സൃന്ദയ്ക്ക്. 1983 എന്ന ചിത്രത്തില്‍ നിവിന്റെ ഭാര്യയായും സൃന്ദ എത്തി.


പുതിയ ചിത്രത്തില്‍

ഞണ്ടുകളുടെ നാട്ടില്‍ എന്ന ചിത്രത്തില്‍ തങ്ങള്‍ തമ്മിലുള്ള ബന്ധത്തില്‍ ഒരു സര്‍പ്രൈസ് ഉണ്ട് എന്നാണ് സൃന്ദ പറയുന്നത്.


പോസ്റ്റ്

ഇതാണ് സൃന്ദ അഷബിന്റെ ഫേസ്ബുക്ക് പോസ്റ്റ്


ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള

പ്രമത്തിലൂടെ ശ്രദ്ധേയനായ അല്‍ത്താഫ് സംവിധാനം ചെയ്യുന്ന ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന ചിത്രത്തില്‍ അഹാന കൃഷ്ണ കുമാറാണ് നായിക. നിവിന്‍ തന്നെയാണ് ചിത്രം നിര്‍മിയ്ക്കുന്നത്. നിവിന്റെ അമ്മയായി ശാന്തികൃഷ്ണ എത്തുന്നു. ഐശ്വര്യ ലക്ഷ്മി മറ്റൊരു നായിക വേഷവും ചെയ്യുന്നു.
English summary
What is Srinda Ashab role in Njandukalude Nattil Oridavela

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam