»   » പുലിമുരുകനില്‍ എന്താണ് ഇത്രക്കാരം വലിയ രഹസ്യം?

പുലിമുരുകനില്‍ എന്താണ് ഇത്രക്കാരം വലിയ രഹസ്യം?

Posted By:
Subscribe to Filmibeat Malayalam

മോഹന്‍ലാലിനെ നായകനാക്കി വൈശാഖ് പുലിമുരുകന്‍ എന്ന ചിത്രം സംവിധാനം ചെയ്യുന്നു, ഇതൊരു ബ്രഹ്മാണ്ഡ ചിത്രമായിരിക്കും, പീറ്റര്‍ ഹെയ്‌നാണ് ചിത്രത്തിന്റെ സ്റ്റണ്ട് കൊറിയോഗ്രാഫര്‍, ഉദയകൃഷ്ണയുടെ തിരക്കഥ, തമിഴ് താരം പ്രഭു ചിത്രത്തില്‍ ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്... ഇക്കാര്യങ്ങള്‍ ഒഴിച്ചു നിര്‍ത്തിയാന്‍ പുലുമുരുകന്‍ എന്ന ചിത്രത്തെ സംബന്ധിച്ച് എല്ലാ കാര്യങ്ങളും അണിയറ പ്രവര്‍ത്തകര്‍ അതീവ രഹസ്യമായി വച്ചിരിക്കുകയാണ്. ചിത്രത്തിന്റെ ഷൂട്ടിങ് പോലും. എന്താണ് പുലിമുരുകനില്‍ ഇത്രമാത്ര രഹസ്യം.

പുലിമുരുകനില്‍ എന്താണ് ഇത്രക്കാരം വലിയ രഹസ്യം?

മോഹന്‍ലാലിനെ നായകനാക്കി വൈശാഖ് പുലിമുരുകന്‍ എന്ന ചിത്രം സംവിധാനം ചെയ്യുന്നു, ഇതൊരു ബ്രഹ്മാണ്ഡ ചിത്രമായിരിക്കും, പീറ്റര്‍ ഹെയ്‌നാണ് ചിത്രത്തിന്റെ സ്റ്റണ്ട് കൊറിയോഗ്രാഫര്‍, ഉദയകൃഷ്ണയുടെ തിരക്കഥ, തമിഴ് താരം പ്രഭു ചിത്രത്തില്‍ ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്.- ഇത്രയുമാണ് പുലിമുരുകനെ കുറിച്ച് അറിയുന്ന കാര്യങ്ങള്‍.


പുലിമുരുകനില്‍ എന്താണ് ഇത്രക്കാരം വലിയ രഹസ്യം?

പൊതുവെ ഒരു മോഹന്‍ലാല്‍ ചിത്രം എന്ന് പറയുമ്പോള്‍, അതിലെ നായിക, മറ്റ് കഥാപാത്രങ്ങള്‍, ഇതിവൃത്തം, ഷൂട്ടിങ് ലൊക്കേഷനുകള്‍ തുടങ്ങിയ കാര്യങ്ങളൊക്കെ ആരാധകര്‍ അറിഞ്ഞിരിക്കും. എന്നാല്‍ പുലിമുരുകനെ സംബന്ധിച്ച് ഇത്തരം പ്രഥമ കാര്യങ്ങളൊന്നും ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.


പുലിമുരുകനില്‍ എന്താണ് ഇത്രക്കാരം വലിയ രഹസ്യം?

എന്തിനേറെ പറയുന്നു ചിത്രത്തിന്റെ ഷൂട്ടിങ് പോലും അതീവ രഹസ്യമായാണ് നടക്കുന്നതെന്നാണ് വിവരം. 26 ആം തിയ്യതി കൊച്ചിയില്‍ ചിത്രത്തിന്റെ ഷൂട്ടിങ് ഔദ്യോഗികമായി ആരംഭിച്ചത്രെ. എത്ര ദിവസമാണ് ഷൂട്ടിങ്, എത്ര ഷെഡ്യൂളുകളാണുള്ളത് എന്നൊന്നും അറിയില്ല. വിയറ്റ്‌നാമില്‍ മറ്റൊരു ഷെഡ്യൂള്‍ കൂടെ ഉണ്ടെന്ന് കേള്‍ക്കുന്നു.


പുലിമുരുകനില്‍ എന്താണ് ഇത്രക്കാരം വലിയ രഹസ്യം?

അപ്പോള്‍ ദിവസങ്ങള്‍ക്ക് മുമ്പ് വിയറ്റ്‌നാമില്‍ ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങി എന്ന വാര്‍ത്തയോ? അത് വര്‍ക്ക്‌ഷോപ്പ് ആയിരുന്നത്രെ. പദ്മകുമാര്‍ സംവിധാനം ചെയ്യുന്ന കനലിന്റെ അവസാന ഷെഡ്യൂള്‍ ആരംഭിയ്ക്കുന്നതിന് ഏതാനും രണ്ടാഴ്ച മുമ്പ് വൈശാഖും മോഹന്‍ലാലും പീറ്റര്‍ഹെയ്‌നുമാണ് വര്‍ക്ക്‌ഷോപ്പില്‍ പങ്കെടുത്തത്.


പുലിമുരുകനില്‍ എന്താണ് ഇത്രക്കാരം വലിയ രഹസ്യം?

മുളകുമാടം ഫിലിംസിന്റെ ബാനറില്‍ ടോമിച്ചന്‍ മുളകുപാടമാണ് പുലിമുരുകന്‍ നിര്‍മിയ്ക്കുന്നത്.


English summary
What is the Secret behind Mohanlal's Pulimurukan

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam