»   » മരിക്കുന്നതിന് മുമ്പ് കല്‍പന മകള്‍ ശ്രീമയിയോട് പറഞ്ഞത്

മരിക്കുന്നതിന് മുമ്പ് കല്‍പന മകള്‍ ശ്രീമയിയോട് പറഞ്ഞത്

Written By:
Subscribe to Filmibeat Malayalam

അന്തരിച്ച നടി കല്‍പനയുടെ മകള്‍ ശ്രീമയി അഭിനയ രംഗത്തേക്ക് വരും എന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. അഭിനയമാണ് താത്പര്യമെങ്കില്‍ മോള്‍ക്ക് അഭിനയിക്കാം എന്ന് മരിക്കുന്നതിന് മുമ്പ് പലതവണ അമ്മ തന്നോട് പറഞ്ഞിട്ടുണ്ട് എന്ന് ശ്രീമയി പറയുന്നു.

ഒരു ഓഫറും വന്നിട്ടില്ല, വ്യാജ വാര്‍ത്തകള്‍ക്ക് മറുപടിയുമായി കല്‍പനയുടെ മകള്‍ ശ്രീമയ്

നമ്മള്‍ എല്ലാവരും ഒരു സിനിമാ കുടുംബത്തിലെ അംഗമാണ്. ഭാവിയില്‍ മോള്‍ക്ക് സിനിമയാണ് ഇഷ്ടമെങ്കില്‍ അതുതന്നെയായിരിക്കും നല്ലത്. സിനിമാരംഗത്ത് നമുക്ക് ധാരാളം അടുപ്പമുള്ളവരുണ്ട്. അവരുമായി നല്ല ബന്ധങ്ങളുണ്ട്. അവരെല്ലാം നമ്മെ സഹായിക്കാനെത്തും- എന്ന് നേരത്തെ കല്‍പന ശ്രീമയിയോട് പറഞ്ഞിരുന്നുവത്രെ.

 kalpana-sreemayi

മിനു എന്നാണ് ശ്രീമയി അമ്മയെ വിളിയ്ക്കുന്നത്. മിനു പറഞ്ഞത് എത്ര വാസ്തവമാണെന്ന് ആ വേര്‍പാടിന് ശേഷം എനിക്ക് മനസ്സിലായി എന്ന് ശ്രീമയി പറയുന്നു. മിനുവിന്റെ വേര്‍പാട് നടന്ന ദിവസവും പിറ്റേന്നുമൊക്കെ എല്ലാ സിനിമാക്കാരും ഓടിവന്നു. അവരുടെ സഹായങ്ങള്‍ മറക്കാവുന്നതല്ല.

എനിക്ക് സിനിമയിലെ പ്രധാനവേഷം ചെയ്യുന്നതിനോടാണിഷ്ടം. പിന്നെ, എന്നോട് മിനു പറഞ്ഞിരിക്കുന്നത് വ്യത്യസ്തമായിട്ടുള്ള കഥാപാത്രങ്ങള്‍ ചെയ്യണമെന്നാണ്. ഞാനങ്ങനെയാണ് ആഗ്രഹിക്കുന്നതെങ്കിലും ഏതുതരത്തിലുള്ള കഥാപാത്രങ്ങളാണ് കിട്ടുന്നതെന്ന് അറിയില്ലല്ലോ. കിട്ടുന്ന കഥാപാത്രങ്ങള്‍ ഭംഗിയാക്കുക എന്ന തീരുമാനം മനസ്സിലുണ്ട്. എന്തായാലും വരട്ടെ. നോക്കാം- കല്‍പനയുടെ മകള്‍ പറഞ്ഞു.

English summary
What Kalpana said to her daughter before death

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam