»   » നിവിന്‍ പോളിയെ മോഹന്‍ലാല്‍ എന്നു വിളിച്ചതിനെ കുറിച്ച് മോഹന്‍ലാലിന്റെ അഭിപ്രായം എന്താ?

നിവിന്‍ പോളിയെ മോഹന്‍ലാല്‍ എന്നു വിളിച്ചതിനെ കുറിച്ച് മോഹന്‍ലാലിന്റെ അഭിപ്രായം എന്താ?

Posted By:
Subscribe to Filmibeat Malayalam

പ്രേമം എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം നിവിന്‍ പോളിയെ അടുത്ത മോഹന്‍ലാല്‍ എന്നും സൂപ്പര്‍സ്റ്റാര്‍ എന്നുമൊക്കെ വിളിച്ചത് ചിലര്‍ക്കൊന്നും തീരെ ഇഷ്ടപ്പെട്ടിട്ടില്ല. പ്രത്യേകിച്ച് ലാല്‍ ഫാന്‍സിന്. എന്നാല്‍ ഇക്കാര്യത്തില്‍ മോഹന്‍ലാലിന് എന്താണ് പറയാനുള്ളത്?

ഇരുപത് വര്‍ഷം മുമ്പ് ഈ ചോദ്യത്തിനുള്ള ഉത്തരം മോഹന്‍ലാല്‍ പറഞ്ഞിട്ടുണ്ട്. 1995 ല്‍ മോഹന്‍ലാല്‍ ഏഷ്യനെറ്റിന് നല്‍കിയ അഭിനമുഖത്തില്‍ തന്റെ സ്റ്റാര്‍ഡത്തെ കുറിച്ച് സംസാരിക്കുകയുണ്ടായി. എന്താണ് ലാല്‍ പറഞ്ഞത്??

നിവിന്‍ പോളിയെ മോഹന്‍ലാല്‍ എന്നു വിളിച്ചതിനെ കുറിച്ച് മോഹന്‍ലാലിന്റെ അഭിപ്രായം എന്താ?

ലോകത്ത് ആദ്യമായിട്ടല്ലല്ലോ സൂപ്പര്‍സ്റ്റാര്‍ ഉണ്ടാകുന്നത്. ഇതിന് മുമ്പും ഉണ്ടായിട്ടുണ്ടല്ലോ. വേറാരെങ്കിലും ഈ പദവിയിലേക്കെത്തുമ്പോള്‍ എന്റെ ഈ സ്റ്റാര്‍ഡം ഞാനദ്ദേഹത്തിന് കൊടുക്കും- എന്നാണ് ലാല്‍ പറഞ്ഞത്

നിവിന്‍ പോളിയെ മോഹന്‍ലാല്‍ എന്നു വിളിച്ചതിനെ കുറിച്ച് മോഹന്‍ലാലിന്റെ അഭിപ്രായം എന്താ?

പറഞ്ഞിട്ട് വിശ്വാസമാകാത്തവര്‍ക്ക്, മോഹന്‍ലാല്‍ എന്താണ് പറഞ്ഞതെന്ന് കണ്ടു കൊണ്ട് കേള്‍ക്കാം

നിവിന്‍ പോളിയെ മോഹന്‍ലാല്‍ എന്നു വിളിച്ചതിനെ കുറിച്ച് മോഹന്‍ലാലിന്റെ അഭിപ്രായം എന്താ?

പ്രേമം എന്ന ചിത്രത്തില്‍ നിവിന്‍ പോളി മീശപിരിക്കുകയും മുണ്ട് മടക്കി കുത്തുകയും ചെയ്യുന്നത് കണ്ടപ്പോഴാണ് ചിലര്‍ നടനെ മോഹന്‍ലാലിന് പകരക്കാരനായി കണ്ടതും, അടുത്ത സൂപ്പര്‍സ്റ്റാര്‍ എന്ന് വിളിച്ചതും.

നിവിന്‍ പോളിയെ മോഹന്‍ലാല്‍ എന്നു വിളിച്ചതിനെ കുറിച്ച് മോഹന്‍ലാലിന്റെ അഭിപ്രായം എന്താ?

എന്നാല്‍ ഇക്കാര്യത്തെ കുറിച്ച് ചോദിച്ചപ്പോള്‍ നിവിന്‍ പോളി പറഞ്ഞത്, ഇനിയും 200 ല്‍ അധികം സിനിമകളില്‍ അഭിനയിച്ചാലും മോഹന്‍ലാലിനെ പോലൊരു നടന്റെ നിഴലിനരികില്‍ എത്താന്‍ പോലും എനിക്ക് കഴിയില്ല. അങ്ങനെയുള്ള താരതമ്യം തീര്‍ത്തും യുക്തിവിരുദ്ധമാണ്. ഇനി, ഞാന്‍ മീശപിരിക്കുന്നതും മുണ്ട് മടക്കികുത്തുന്നതും കണ്ട് മോഹന്‍ലാല്‍ ആണെന്ന് ചിലര്‍ക്കൊക്കെ തോന്നിയിട്ടുണ്ടെങ്കില്‍ സന്തോഷം- എന്നായിരുന്നു നിവിന്റെ പ്രതികരണം.

നിവിന്‍ പോളിയെ മോഹന്‍ലാല്‍ എന്നു വിളിച്ചതിനെ കുറിച്ച് മോഹന്‍ലാലിന്റെ അഭിപ്രായം എന്താ?

മോഹന്‍ലാല്‍ പറഞ്ഞു കഴിഞ്ഞു, മികച്ചൊരു നടന്‍ വന്നുകഴിഞ്ഞാല്‍ തന്റെ സ്റ്റാര്‍ഡം പദവി അയാള്‍ക്ക് നല്‍കുമെന്ന്. നിവിന്‍ മോഹന്‍ലാലിനോളം വളര്‍ന്നെങ്കില്‍ അടുത്ത സൂപ്പര്‍സ്റ്റാര്‍ നിവിന്‍ തന്നെ. വളര്‍ന്നെങ്കില്‍ മാത്രം.

നിവിന്‍ പോളിയെ മോഹന്‍ലാല്‍ എന്നു വിളിച്ചതിനെ കുറിച്ച് മോഹന്‍ലാലിന്റെ അഭിപ്രായം എന്താ?

എന്നാല്‍ ഒരു കാര്യം ശ്രദ്ധിക്കണം, 1995 ലാണ് ലാല്‍ ഇക്കാര്യം പറയുന്നത്. എന്നുവച്ചാല്‍ 20 വര്‍ഷങ്ങള്‍ക്ക് മുമ്പ്. ഇപ്പോഴും മോഹന്‍ലാല്‍ തന്നെയാണ് സൂപ്പര്‍സ്റ്റാര്‍. ഇത്രയും വര്‍ഷം ആ സ്ഥാനത്തേക്ക് മറ്റൊരു നടനും എത്തപ്പെടാന്‍ കഴിഞ്ഞില്ല എന്ന നഗ്നസത്യത്തെ അംഗീകരിക്കണം.

English summary
What Mohanlal said about his stardom in 1995

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam