»   » ഞാന്‍ ചുംബിയ്ക്കും, ചുംബിയ്ക്കുന്നതില്‍ എന്താണ് തെറ്റ്; ഇഷ തല്‍വാര്‍ ചോദിയ്ക്കുന്നു

ഞാന്‍ ചുംബിയ്ക്കും, ചുംബിയ്ക്കുന്നതില്‍ എന്താണ് തെറ്റ്; ഇഷ തല്‍വാര്‍ ചോദിയ്ക്കുന്നു

Posted By: Rohini
Subscribe to Filmibeat Malayalam

തട്ടത്തിന്‍ മറയത്ത് എന്ന ചിത്രത്തിലൂടെയാണ് ഇഷ തല്‍വാര്‍ മലയാളികള്‍ക്ക് പരിചിതയായത്. മുംബൈ സ്വദേശിയായ ഇഷ ഇതിനോടകം മലയാളത്തിലെ മെഗാസ്റ്റാര്‍ മമ്മൂട്ടിക്കൊപ്പം ഉള്‍പ്പടെ, ഫഹദ് ഫാസില്‍, ഉണ്ണി മുകുന്ദന്‍ തുടങ്ങിയവര്‍ക്കൊപ്പമൊക്കെ അഭിനയിച്ചു.

കഥ ആവശ്യപ്പെടുന്നുവെങ്കില്‍ ഇഴുകിച്ചേര്‍ന്നുള്ള അഭിനയത്തിലൊന്നും ഒരു തെറ്റും ഇല്ല എന്ന് വിശ്വസിക്കുന്ന നടിയാണ് ഇഷ തല്‍വാര്‍. ചുംബന രംഗങ്ങള്‍ അഭിനയിക്കാന്‍ തനിക്ക് മടിയില്ല എന്ന് ഇഷ വ്യക്തമാക്കി

ചുംബന രംഗങ്ങളില്‍ എന്താണ് തെറ്റ്

കഥ ആവശ്യപ്പെടുന്നുവെങ്കില്‍ ചുംബന രംഗങ്ങളില്‍ അഭിനയിക്കുന്നതില്‍ എന്താണ് തെറ്റ്. അത്തരം രംഗങ്ങളില്‍ അഭിനയിക്കുന്നതില്‍ എനിക്ക് ഒരു മടിയുമില്ല. ചുംബിയ്ക്കാനും ചുംബനം സ്വീകരിക്കാനും തയ്യാറാണ്- ഇഷ തല്‍വാര്‍ പറഞ്ഞു.

എല്ലാവിധ രംഗങ്ങളിലും അഭിനയിക്കുക എന്റെ കടമയാണ്

അഭിനയം എന്റെ തൊഴിലാണ്. അതുകൊണ്ട് തന്നെ എല്ലാവിധ രംഗങ്ങളും അഭിനയിക്കേണ്ടത് എന്റെ കടമയും. പ്രണയവും ശോകവുമെല്ലാം അഭിനയമാണ്. ഇതില്‍ ഏതാണ് എളുപ്പമെന്ന് ചോദിച്ചാല്‍ പറയാന്‍ കഴിയില്ല. എന്നെ സംബന്ധിച്ച് രണ്ടും വേര്‍തിരിച്ചു കാണാന്‍ കഴിയില്ല, രണ്ടും ഒരുപോലെയാണ്- ഇഷ പറയുന്നു

ഗോസിപ്പുകോളങ്ങളില്‍ വരാത്തതിന് കാരണം

എനിക്ക് ഇതുവരെ ആരോടും പ്രണയം തോന്നിയിട്ടില്ല. അതുകൊണ്ടാവും ഇതുവരെ പ്രണയ ഗോസിപ്പ് കോളങ്ങളിലൊന്നും എന്റെ പേര് വന്നിട്ടില്ല.

നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും തമിഴില്‍

തില്ലു മുല്ല് എന്ന തമിഴ് ചിത്രത്തിലൂടെയാണ് ഇഷ തമിഴ് സിനിമയില്‍ എത്തിയത്. ഇപ്പോള്‍ നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷം മീണ്ടും ഒരു കാതല്‍ കഥൈ എന്ന ചിത്രത്തിലൂടെ തമിഴകത്ത് തിരിച്ചെത്തിയിരിയ്ക്കുകയാണ്. ഇഷയുടെ ആദ്യ മലയാള സിനിമയായ തട്ടത്തിന്‍ മറയത്തിന്റെ റീമേക്കാണ് മീണ്ടും ഒരു കാതല്‍ കഥൈ. മലയാളത്തിലും തെലുങ്കിലും തിരക്കിലായതിനാലാണ് തമിഴില്‍ അവസരം കുറഞ്ഞത് എന്ന് ഇഷ പറഞ്ഞു.

English summary
What's wrong in kissing scene; Isha Talwar asking

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam