»   » മോഹന്‍ലാലിനൊപ്പമുള്ള ബ്രഹ്മാണ്ഡ ചിത്രം കിംവദന്തി; രാജമൗലി പറയുന്നു

മോഹന്‍ലാലിനൊപ്പമുള്ള ബ്രഹ്മാണ്ഡ ചിത്രം കിംവദന്തി; രാജമൗലി പറയുന്നു

Posted By:
Subscribe to Filmibeat Malayalam

മോഹന്‍ലാലിനെ നായകനാക്കി ബാഹുബലി സംവിധായകന്‍ എസ് എസ് രാജമൗലി ഗരുഡ എന്ന ബ്രഹ്മാണ്ഡ ചിത്രം സംവിധാനം ചെയ്യാന്‍ പോകുന്നുവെന്ന വാര്‍ത്ത ഏറെ സന്തോഷത്തോടെയാണ് കേരളക്കര സ്വീകരിച്ചത്. എന്നാല്‍ അത് വെറും കിംവദി മാത്രമാണോ?

മോഹന്‍ലാലിനെ നായകനാക്കി ഇപ്പോള്‍ അങ്ങനെ ഒരു പ്രൊജക്ടിനെ കുറിച്ച് ചിന്തിക്കുന്നില്ലെന്ന് കഴിഞ്ഞ ദിവസം രാജമൗലി പറഞ്ഞു. അതേ സമയം അങ്ങനെ ഒരു ചിത്രം ഇറങ്ങാനുള്ള സാധ്യത തള്ളിക്കളഞ്ഞതുമില്ല.

മോഹന്‍ലാലിനൊപ്പമുള്ള ബ്രഹ്മാണ്ഡ ചിത്രം കിംവദന്തി; രാജമൗലി പറയുന്നു

ഒരു ബന്ധുവിന്റെ കല്യാണത്തിന് കോവളത്ത് വന്നപ്പോള്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു രാജമൗലി

മോഹന്‍ലാലിനൊപ്പമുള്ള ബ്രഹ്മാണ്ഡ ചിത്രം കിംവദന്തി; രാജമൗലി പറയുന്നു

താന്‍ മോഹന്‍ലാലിന്റെ വലിയ ഒരു ആരാധകനാണെന്ന് രാജമൗലി പറഞ്ഞു.

മോഹന്‍ലാലിനൊപ്പമുള്ള ബ്രഹ്മാണ്ഡ ചിത്രം കിംവദന്തി; രാജമൗലി പറയുന്നു

താന്‍ ലാലിനൊപ്പം ഗരുഡ എന്ന ചിത്രം ചെയ്യുന്നു എന്ന തരത്തില്‍ ഇപ്പോള്‍ പ്രചരിയ്ക്കുന്ന വാര്‍ത്തകള്‍ വെറും ഊഹാപോഹങ്ങളാണെന്ന് സംവിധായകന്‍ പറയുന്നു

മോഹന്‍ലാലിനൊപ്പമുള്ള ബ്രഹ്മാണ്ഡ ചിത്രം കിംവദന്തി; രാജമൗലി പറയുന്നു

എന്നാല്‍ ഗരുഡ പോലൊരു ചിത്രത്തിൻറെ സാധ്യത രാജമൗലി തള്ളിക്കളയുന്നില്ല. അങ്ങനെ ഒരു സിനിമ ഭാവിയില്‍ ഉണ്ടായേക്കാം എന്നാണ് പറഞ്ഞത്

മോഹന്‍ലാലിനൊപ്പമുള്ള ബ്രഹ്മാണ്ഡ ചിത്രം കിംവദന്തി; രാജമൗലി പറയുന്നു

നിലവില്‍ ബാഹുബലി രണ്ടാം ഭാഗത്തിന്റെ തിരക്കിലാണ് രാജമൗലി. ചിത്രം 2017 ന് തിയേറ്ററിലെത്തും

മോഹന്‍ലാലിനൊപ്പമുള്ള ബ്രഹ്മാണ്ഡ ചിത്രം കിംവദന്തി; രാജമൗലി പറയുന്നു

ബാഹുബലിയുടെ മൂന്നാം ഭാഗം ഉണ്ടാകുമോ എന്ന ചോദ്യത്തിന് സാധ്യതയുണ്ടെന്നാണ് മറുപടി പറഞ്ഞത്

മോഹന്‍ലാലിനൊപ്പമുള്ള ബ്രഹ്മാണ്ഡ ചിത്രം കിംവദന്തി; രാജമൗലി പറയുന്നു

ബാഹുബലിയുടെ തെലുങ്ക് പതിപ്പ് 14 ഇഫ (ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ ഫിലിം അഴാര്‍ഡ്) അവാര്‍ഡുകള്‍ നേടിയതിന്റെ പ്രതികരണം ചോദിച്ചപ്പോള്‍, അവാര്‍ഡുകളോട് മമതയില്ലെന്ന് മറുപടി നല്‍കി.

English summary
What SS Rajamouli telling about the film Garuda with Mohanlal

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam