»   » അണ്ണാ, അണ്ണനെ തോപ്പിക്കാം എന്ന അതിമോഹം കൊണ്ട് വരികയല്ല.. ജീവിക്കാന്‍ വേണ്ടിയാ...

അണ്ണാ, അണ്ണനെ തോപ്പിക്കാം എന്ന അതിമോഹം കൊണ്ട് വരികയല്ല.. ജീവിക്കാന്‍ വേണ്ടിയാ...

Posted By: Rohini
Subscribe to Filmibeat Malayalam

കേരളത്തിലെ തിയേറ്ററുകളില്‍ പുലി ഇറങ്ങിയിരിയ്ക്കുകയാണ്. ആരാലും തിരുത്താന്‍ കഴിയാത്ത ബോക്‌സോഫീസ് വിജയം നേടി മുന്നേറുന്ന പുലിമുരുകന്‍ കാരണം ദീപാവലിയ്ക്ക് റിലീസ് ചെയ്ത അന്യഭാഷാ ചിത്രങ്ങള്‍ക്ക് പോലും കേരളത്തില്‍ പിടിച്ചു നില്‍ക്കാന്‍ കഴിയുന്നില്ല.

വരുന്നു മെഗാസ്റ്റാറിന്റെ ബിഗ് ബജറ്റ് ചിത്രം, എഴുപത് കോടി മുതല്‍ മുടക്കില്‍ മമ്മൂട്ടി ചിത്രം !!


അതിനിടയില്‍ ഇതാ ബിജു മേനോന്റെ കടുവ ഇറങ്ങുന്നു. പുലിമുരുകനെ തോല്‍പ്പിയ്ക്കാം എന്ന അതിമോഹത്തോടെ വരികയല്ല എന്നും ജീവിയ്ക്കാന്‍ വേണ്ടി വരികയാണെന്നും സ്വര്‍ണ്ണ കടുവ പറയുന്നു.


ബിജു മേനോന്റെ പോസ്റ്റ്

പുലിയോട് കടുവ പറയുന്ന ഈ ഡയലോഗ് ബിജു മേനോനാണ് തന്റെ ഫേസ്ബുക്ക് പേജില്‍ ഷെയര്‍ ചെയ്തത്.


സ്വര്‍ണ്ണക്കടുവ

ജോസ് തോമസാണ് ബിജു മേനോനെ നായകനാക്കി സ്വര്‍ണ്ണക്കടുവ എന്ന ചിത്രമൊരുക്കുന്നത്. പൂര്‍ണമായും കുടുംബ പ്രേക്ഷകരെ ലക്ഷ്യമിട്ടാണ് സിനിമ എത്തുന്നത്.


താരങ്ങള്‍

ബിജു മേനോനൊപ്പം ഇന്നസെന്റ്, ഇനിയ, പൂജിത മേനോന്‍, സുരേഷ് കൃഷ്ണ, സുധീര്‍ കരമന, കോട്ടയം നസീര്‍ തുടങ്ങിയവരും ചിത്രത്തില്‍ കഥാപാത്രങ്ങളായി എത്തുന്നു.


നവംബര്‍ നാലിന്

ചിത്രത്തിന്റെ റിലീസ് തീയ്യതി നവംബര്‍ രണ്ടാം വാരത്തിലേക്ക് നീട്ടി വച്ചതായി നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ നവംബര്‍ നാലിന് തന്നെ സ്വര്‍ക്കടുവ തിയേറ്ററുകളിലെത്തും


English summary
What Swarna kaduva said to Pulimurugan

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X