»   » അഭിനയിച്ച സിനിമകള്‍ പരാജയപ്പെടുമ്പോള്‍ ദുല്‍ഖര്‍ സല്‍മാന്‍ എന്താണ് ചെയ്യാറുള്ളത് ?

അഭിനയിച്ച സിനിമകള്‍ പരാജയപ്പെടുമ്പോള്‍ ദുല്‍ഖര്‍ സല്‍മാന്‍ എന്താണ് ചെയ്യാറുള്ളത് ?

Posted By: Rohini
Subscribe to Filmibeat Malayalam

ജയവും തോല്‍വിയും എല്ലായിടത്തും ഉണ്ടാവും. തോല്‍ക്കണം എന്ന് കരുതി ആരും ഒന്നും ചെയ്യുന്നില്ല. സിനിമകളുടെ കാര്യത്തിലും അങ്ങനെ തന്നെയാണ്. ഒരു സിനിമയും മോശം ആവണം എന്ന് കരുതി ആരും ചെയ്യുന്നില്ല. എന്നാല്‍ പല കാരണങ്ങള്‍ കൊണ്ടും പരാജയപ്പെട്ടുപോവുന്നു.

മമ്മൂട്ടിയാണ് ഉപ്പൂപ്പ എന്ന് ദുല്‍ഖര്‍ പറഞ്ഞാലും മകള്‍ വിശ്വസിക്കില്ല, നിവിന്റെ മകന്‍ ഹാപ്പിയാണ് !!

സിനിമകളുടെ പരാജയം താരങ്ങള്‍ക്ക് പലപ്പോഴും മാനസികമായ പ്രശ്‌നങ്ങള്‍ വരുത്താറുണ്ട്. പാരജയമാകുമ്പോള്‍ തളര്‍ച്ചയും വിജയിക്കുമ്പോള്‍ അഹങ്കാരവും വരുന്നത് മനുഷ്യ സഹജം. അത്തരം അവസ്ഥകളെ താന്‍ എങ്ങിനെയാണ് അഭിമുഖീകരിക്കാറുള്ളത് എന്ന് ദുല്‍ഖര്‍ സല്‍മാന്‍ പറയുന്നു.

പേടിയുണ്ടായിരുന്നു

സിനിമകള്‍ പരാജയപ്പെടുമോ എന്ന് എനിക്ക് എന്നും പേടിയുണ്ടായിരുന്നു. അതേ സമയം പരാജയപ്പെട്ടാല്‍ എന്ത് ചെയ്യണം എന്നതിനെ കുറിച്ചും ഞാന്‍ ആലോചിക്കാറുണ്ട് എന്ന് ദുല്‍ഖര്‍ സല്‍മാന്‍ പറയുന്നു.

എന്ത് ചെയ്യും

സിനിമകള്‍ പരാജയപ്പെടുന്നതിനെ കുറിച്ച് അധികം ചിന്തിക്കാതിരിയ്ക്കുക. നമ്മള്‍ നമ്മുടെ ജോലി ചെയ്തുകൊണ്ടേയിരിയ്ക്കണം. തോല്‍വിയെ കുറിച്ച് എപ്പോഴും ചിന്തിച്ചുകൊണ്ടിരുന്നാല്‍ അത് കൂടുതല്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിയ്ക്കുകയേ ഉള്ളൂ എന്ന് ദുല്‍ഖര്‍ പറഞ്ഞു.

വിഷമം തോന്നും

എല്ലാവരും നല്ല സിനിമകള്‍ ചെയ്യാനാണ് ആഗ്രഹിയ്ക്കുന്നത്. ഒരു സിനിമയ്ക്ക് പിന്നില്‍ നിരവധി പേരുടെ അധ്വാനമുണ്ട്. കഷ്ടപ്പെട്ട് ചെയ്യുന്ന സിനിമകള്‍ പ്രേക്ഷകര്‍ക്കിഷ്ടപ്പെട്ടില്ലെങ്കില്‍ വിഷമം തോന്നുക തന്നെ ചെയ്യും - ദുല്‍ഖര്‍ പറഞ്ഞു

പുതിയ സിനിമ

അമല്‍ നീരദിന്റെ സംവിധാനത്തിലൊരുങ്ങിയ കോമ്രേഡ് ഇന്‍ അമേരിക്ക (സിഐഎ) യാണ് ദുല്‍ഖറിന്റെ പുതിയ ചിത്രം. ഇന്നലെ (മെയ് 5) റിലീസ് ചെയ്ത ചിത്രം മികച്ച അഭിപ്രായങ്ങള്‍ നേടി പ്രദര്‍ശനം തുടരുകയാണ്.

English summary
What Will Dulquer Salmaan Do When His Films Fails In The Box Office?

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam