»   » മോഹന്‍ലാലിനെ കളിയാക്കാന്‍ നിനക്ക് തോന്നിയില്ലല്ലോ, അബിയുടെ കളിയാക്കല്‍ മമ്മൂട്ടിയെ വേദനിപ്പിച്ചോ?

മോഹന്‍ലാലിനെ കളിയാക്കാന്‍ നിനക്ക് തോന്നിയില്ലല്ലോ, അബിയുടെ കളിയാക്കല്‍ മമ്മൂട്ടിയെ വേദനിപ്പിച്ചോ?

Posted By:
Subscribe to Filmibeat Malayalam
അബിയുടെ കളിയാക്കല്‍ മമ്മൂട്ടിയെ വേദനിപ്പിച്ചോ? | filmibeat Malayalam

പെട്ടന്ന് ദേഷ്യം വരികയും പെട്ടന്ന് തണുക്കുകയും ചെയ്യുന്ന പ്രകൃതക്കാരനാണ് മെഗാസ്റ്റാര്‍ മമ്മൂട്ടി. പുറമേയ്ക്ക് ഗൗരവക്കാരനാണെങ്കിലും ഉള്ളില്‍ സ്‌നേഹമുണ്ടെന്ന് മമ്മൂട്ടിയെ അടുത്തറിയാവുന്നവര്‍ പറയും.

കഴിഞ്ഞ ദിവസം അന്തരിച്ച മിമിക്രി കലാകാരനും നടനുമായ അബിയെയും മമ്മൂട്ടിയ്ക്ക് വലിയ ഇഷ്ടമായിരുന്നു. എന്നാല്‍ ഒരിക്കല്‍ അബിയുടെ തമാശ അതിര് കടന്നോ.. അത് മമ്മൂട്ടിയെ വേദനിപ്പിച്ചോ?

കമ്മാര സംഭവം അവസാന ഘട്ടത്തിലേക്ക്, ദിലീപ് ചിത്രീകരണ തിരക്കില്‍ വീണ്ടും!

അഭിയും മമ്മൂട്ടിയും

മമ്മൂട്ടിയുടെ 'നയം വ്യക്തമാക്കുന്നു' എന്ന ചിത്രത്തിലൂടെയാണ് അബിയുടെ സിനിമാ പ്രവേശം. ഒരു അനുജനോടുള്ള വാത്സല്യം മമ്മൂട്ടിക്ക് എന്നും അബിയോടുണ്ടായിരുന്നു.

കളിയാക്കി അബി

പണ്ട് മമ്മൂട്ടി നായകനായി എത്തിയ സൂര്യമാനസം എന്ന സിനിമയെ കളിയാക്കിക്കൊണ്ട് ദന്തമാനസം എന്നൊരു പരിപാടി അബി അവതരിപ്പിച്ചു. സൂര്യമാനസം വളരെ ഗൌരവത്തോടെ മമ്മൂട്ടി ചെയ്ത ഒരു സിനിമയാണ്

മമ്മൂട്ടി പറഞ്ഞത്

പിന്നീട് ഒരു ലൊക്കേഷനില്‍ വച്ച് അബിയെ കണ്ടപ്പോള്‍ ആ കളിയാക്കല്‍ ഇത്തിരി കടന്നുപോയതായി മമ്മൂട്ടി പരിഭവം പറഞ്ഞു. ആ മോഹന്‍ലാലിനെ കളിയാക്കാന്‍ നിനക്കു തോന്നിയില്ലല്ലോ എന്ന് കളിപറയുകയും ചെയ്തു.

അബിയാണ് പറഞ്ഞത്

അബി തന്നെയാണ് ഒരിക്കല്‍ ഇക്കാര്യം ഒരു വേദിയില്‍ തുറന്നുപറഞ്ഞത്. ആ സിനിമയില്‍ മമ്മൂട്ടി അവതരിപ്പിച്ച പുട്ടുറുമീസ് എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെടുകയും ഒരുപാട് പ്രശംസ നേടിയെടുക്കുകയും ചെയ്തതാണ്.

മമ്മൂട്ടിയുടെ അപരന്‍

മമ്മൂട്ടി ചിത്രങ്ങളില്‍ ഡ്യൂപ്പിനെ ആവശ്യമായി വരുമ്പോഴും മറ്റും മമ്മൂട്ടിയുടെ ഇരട്ട കഥപാത്രങ്ങള്‍ക്ക് വേഷം കൊടുക്കുന്നതും അബിയായിരുന്നു. അമിതാഭ് ബച്ചന്റെ ശബ്ദം അനുകരിക്കുന്നതിലൂടെയും അബി ഒരുപാട് ശ്രദ്ധ നേടിയിട്ടുണ്ട്.

മമ്മൂട്ടി എഴുതി

മമ്മൂട്ടി എഴുതിയത് 'അബിയുടെ വിയോഗം നൊമ്പരമായി അവശേഷിക്കുന്നു. അബി വേദികളില്‍ അവതരിപ്പിക്കുന്ന മമ്മൂട്ടി എന്നെ ഒരുപാട് തിരുത്തിയിട്ടുണ്ട് ചിന്തിപ്പിച്ചിട്ടുണ്ട്. അബി അബിയായി തന്നെ നമ്മുടെ ഓര്‍മ്മകളില്‍ നില നില്‍ക്കും' എന്നാണ് മമ്മൂട്ടി ഫേസ്ബുക്കില്‍ കുറിച്ചത്.

English summary
When Abi tease Mammootty

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X