»   » മോഹന്‍ലാലും ഐശ്വര്യ റായിയും പ്രണയിച്ചു തകര്‍ത്ത ഇരുവറില്‍ ഒളിപ്പിച്ചുവച്ച ജയലളിതയുടെ പ്രണയം

മോഹന്‍ലാലും ഐശ്വര്യ റായിയും പ്രണയിച്ചു തകര്‍ത്ത ഇരുവറില്‍ ഒളിപ്പിച്ചുവച്ച ജയലളിതയുടെ പ്രണയം

Posted By: Rohini
Subscribe to Filmibeat Malayalam

ലോക സുന്ദരിയായിരുന്ന ഐശ്വര്യ റായിയുടെ ആദ്യ സിനിമയാണ് ഇരുവര്‍. മലയാളത്തിന്റെ സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാല്‍ നായകനായ ചിത്രം മണിരത്‌നത്തിന്റെ മാസ്റ്റര്‍പീസ് ചിത്രങ്ങളിലൊന്നാണ്.

ആദ്യ ഷോട്ടില്‍ തന്നെ ഡയലോഗ് തെറ്റിച്ചു, സോറി പറഞ്ഞ ഷറഫുദ്ദീനോട് മോഹന്‍ലാല്‍ പറഞ്ഞത്

തമിഴ് രാഷ്ട്രീയത്തെ സിനിമാറ്റിക് ഭാവങ്ങളോടെ അവതരിപ്പിച്ച ചിത്രത്തില്‍ ഒരു യഥാര്‍ത്ഥ പ്രണയ കഥ ഒളിപ്പിച്ചുവച്ചിട്ടുണ്ട്. എം ജി ആറും കരുണാനിധിയും ജയലളിതയുമെല്ലാം ഒളിഞ്ഞും തെളിഞ്ഞും കഥാപാത്രങ്ങളായി ഇരുവറില്‍ മിന്നി മറഞ്ഞിട്ടുണ്ട് എന്ന് നിങ്ങള്‍ക്കറിയാമോ?

മോഹന്‍ലാലാണ് എംജിആര്‍

അന്‍പതുകളില്‍ പ്രതിഭയുടെ നിധിയൊളിപ്പിച്ച മുഖവും മനസ്സുമായി ആനന്ദന്‍ എന്ന യുവാവ് തമിഴക മണ്ണില്‍ എത്തുന്നതോടെയാണ് ഇരുവര്‍ എന്ന ചിത്രത്തിന്റെ കഥ ആരംഭിക്കുന്നത്. എം ജി രാമചന്ദ്രന്റെ (എംജിആര്‍) പകര്‍പ്പായ ആനന്ദന്‍ എന്ന നടനായി മോഹന്‍ലാല്‍ നിറഞ്ഞാടി.

പ്രകാശ് രാജ്

തമിഴ് രാഷ്ട്രീയത്തില്‍ തന്റെ കവിതകള്‍ കൊണ്ട് തീപ്പൊരി പാറിക്കുന്ന യുവ കവി തമിഴ് സെല്‍വനായി എത്തിയ പ്രകാശ് രാജാണ് കരുണാനിധി എന്ന് പറയപ്പെടുന്നു.

ഐശ്വര്യ വന്നത്

ആനന്ദന്‍ എന്ന നടന്റെ ക്രിയേറ്റിവിറ്റിയെ, പ്രണയത്തെ പ്രചോദിപ്പിയ്ക്കുന്ന കല്‍പ്പന എന്ന സുന്ദരിയായി എത്തിയത് ലോക സുന്ദരി പട്ടം ചൂടിവന്ന ഐശ്വര്യ റായ് യാണ്.

ആ പ്രണയമായിരുന്നു ചിത്രം

തമിഴക രാഷ്ട്രീയ ചരിത്രത്തില്‍ പര(ഹ)സ്യമായ എം ജി ആര്‍ - ജയലളിത ബന്ധത്തിന്റെ അടയാളങ്ങളായിരുന്നു ഇരുവര്‍ എന്ന ചിത്രത്തിലെ പല രംഗങ്ങളും. ഒരിയ്ക്കല്‍പ്പോലും എം ജി ആറോ ജയലളിതയോ തുറന്ന് വെളിപ്പെടുത്താത്ത ആ ബന്ധത്തിന്റെ അസ്ഥിത്വം ഈ സിനിമയിലൂടെ പ്രേക്ഷകരുടെ മനസ്സിലേയ്ക്ക് കടന്നു വന്നു എന്ന് തന്നെ പറയാം.

English summary
When Aishwarya Rai Reprised Jayalalithaa In Iruvar

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam