»   » പല പ്രാവശ്യം ആത്മഹത്യയ്ക്ക് ശ്രമിച്ചിട്ടുണ്ടെന്ന് ആദ്യകാല നടി സരോജ

പല പ്രാവശ്യം ആത്മഹത്യയ്ക്ക് ശ്രമിച്ചിട്ടുണ്ടെന്ന് ആദ്യകാല നടി സരോജ

By: Rohini
Subscribe to Filmibeat Malayalam

1951 ല്‍ പുറത്തിറങ്ങിയ ജീവിത നോക്ക് എന്ന ചിത്രത്തിലൂടെയാണ് ബിഎസ് സരോജയെ മലയാള സിനിമയ്ക്ക് പരിചയം. അച്ഛന്‍, ആത്മസാക്ഷി, അമ്മ, ആശാദീപം, ജെനോവ, ലോകനീതി, ആത്മാര്‍പ്പണം, ലില്ലി, ഉമ്മ, കൃഷ്ണകുചേല, പുതിയ ആകാശം, പുതിയ ഭൂമി, തറവാട്ടമ്മ, അന്തോണീസ് പുണ്യാളന്‍ എന്നീ ചിത്രങ്ങളിലൂടെ വീണ്ടും സരോജ മലയാളത്തിലെത്തി.

ആദ്യ ഭര്‍ത്താവ് ഒരു അപകടത്തില്‍ മരിച്ചതിന് ശേഷം പല പ്രാവശ്യം സരോജ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നവത്രെ. പോള്‍നാഥും സരോജയും പ്രണയിച്ച് വിവാഹം കഴിച്ചവരാണ്. ജീവിതത്തിലും സിനിമയിലും ഉയര്‍ച്ചകള്‍ നേടി മുന്നേറിക്കൊണ്ടിരിയ്ക്കുമ്പോഴായിരുന്നു ഭര്‍ത്താവിന്റെ അപകട മരണം.

saroja

ഭര്‍ത്താവിനൊപ്പം കാറില്‍ സഞ്ചരിയ്ക്കവെ സേലത്തിനടുത്ത് വച്ച് ഒരു അപകടം ഉണ്ടായി. സംഭവ സ്ഥലത്ത് തന്നെ പോള്‍നാഥ് മരിച്ചു. പരുക്കുകളോടെ രക്ഷപ്പെട്ട സരോജ ജീവിതത്തിന്റെ ഒറ്റപ്പെടലില്‍ പലതവണ ആത്മഹത്യയെ കുറിച്ച് ചിന്തിട്ടുണ്ടത്രെ.

പിന്നീടൊരു ഇടവേളയ്ക്ക് ശേഷം ജീവിതനൗക എന്ന മലയാള സിനിമയിലൂടെ അഭിനയത്തിലേക്ക് തിരിച്ചെത്തി. സരോജ അസുഖമായി ആശുപത്രിയില്‍ കിടക്കുമ്പോഴാണ് സംവിധായകന്‍ രാമണ്ണയുടെ ഊഷ്മളമായ സാന്നിധ്യം അവര്‍ മനസ്സിലാക്കിയത്. സരോജ നായികയായ കൂണ്ട്ക്കിളി എന്ന തമിഴ് ചിത്രത്തിന്റെ സംവിധായകനായിരുന്നു രാമണ്ണ. പിന്നീട് ഇവരിരുവരും വിവാഹിതരായി.

English summary
When BS Saroja think about suicide
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam