»   » ദിലീപ് മദ്യപിച്ച് സെറ്റിലെത്തി... ദേഷ്യം വന്ന കാവ്യ കാറില്‍ കയറിപ്പോയി.. മൂന്ന് ദിവസം മിണ്ടിയില്ല!!

ദിലീപ് മദ്യപിച്ച് സെറ്റിലെത്തി... ദേഷ്യം വന്ന കാവ്യ കാറില്‍ കയറിപ്പോയി.. മൂന്ന് ദിവസം മിണ്ടിയില്ല!!

Posted By: Rohini
Subscribe to Filmibeat Malayalam

തെങ്കാശിപ്പട്ടണം എന്ന ചിത്രത്തിന്റെ ലൊക്കേഷനിലാണ് സംഭവം. കഥ ഇതുവരെ എന്ന പരിപാടിയില്‍ വന്നപ്പോള്‍ ദിലീപ് വെളിപ്പെടുത്തിയ ആ സംഭവത്തിന്റെ വീഡിയോ ഇപ്പോള്‍ സാഹചര്യം മുതലെടുത്ത് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു.

ദിലീപ് രക്ഷപ്പെടും, നടനെ കുടുക്കാന്‍ ശ്രമിക്കുന്നത് സന്ധ്യയുടെ പബ്ലിസിറ്റിസ്റ്റണ്ട്: സെന്‍കുമാര്‍


മിക്ക ലൊക്കേഷനിലും കാവ്യ മാധവനെ പറ്റിക്കാന്‍ ചിലര്‍ ചട്ടം കൂടാറുണ്ട്. പറ്റിക്കാനായി കാവ്യ നിന്നു കൊടുക്കുകയും ചെയ്യും. തെങ്കാശിപ്പട്ടണം എന്ന ചിത്രത്തിന്റെ ലൊക്കേഷനിലും അങ്ങനെ ഒരു സംഭവമുണ്ടായി.


ദിലീപിന്റെ വരവ്

റാഫി - മെക്കാര്‍ട്ടിന്‍ സംവിധാനം ചെയ്യുന്ന തെങ്കാശിപ്പട്ടണം എന്ന ചിത്രത്തിന്റെ ലൊക്കേഷന്‍. ഒരു ഉച്ചനേരം. കാവ്യയും സംവിധായകരും മറ്റുമൊക്കെ ഇരിയ്ക്കുമ്പോഴാണ് ദിലീപിന്റെ വരവ്. ആ വരവില്‍ ചില പന്തികേടുകള്‍ ഉണ്ടായിരുന്നു.


ദിലീപ് മദ്യപിച്ചിട്ടുണ്ടോ

ലൊക്കേഷനില്‍ ദിലീപിന്റെ നില്‍പ്പും നടപ്പും പെരുമാറ്റവുമൊക്കെ തികച്ചും മദ്യപാനിയുടേത് എന്ന പോലെയായിരുന്നു. കാവ്യ ഇതുവരെ അങ്ങനെ ദിലീപിനെ കണ്ടിട്ടില്ല. അപ്പോള്‍ റാഫി പറഞ്ഞു, 'എന്തൊരു കഷ്ടമാണിത്.. ഇയാള്‍ റൂമിലിരുന്ന് മദ്യപിച്ചിട്ട് പുറത്തേക്കിറങ്ങിയോ' കേട്ടതും കാവ്യ ഞെട്ടി.. 'ദിലീപേട്ടന്‍ മദ്യപിയ്ക്കുമോ?'


കാവ്യ വിശ്വസിച്ചു

സെറ്റില്‍ എല്ലാവരും ദിലീപിന്റെ മദ്യപാനത്തെ കുറിച്ചാണ് സംസാരിക്കുന്നത്. കളിയാക്കുന്നതാണോ അല്ലയോ എന്ന് ആദ്യമൊക്കെ കാവ്യയ്ക്ക് സംശയമുണ്ടായിരുന്നു. എന്നാല്‍ പിന്നീട് കാവ്യ വിശ്വസിക്കാന്‍ തുടങ്ങി.


കാവ്യ ദേഷ്യപ്പെട്ട് പോയി

അന്നത്തെ ഷൂട്ട് തീരുവോളം ദിലീപ് അങ്ങനെ തന്നെയായിരുന്നു. ഷൂട്ട് തീര്‍ന്ന് പോകാന്‍ നേരമാണ് ഇത്രയും നേരം താന്‍ കാണിച്ചുകൂട്ടിയത് തമാശയാണെന്ന് ദിലീപ് കാവ്യയോട് പറഞ്ഞത്. ദേഷ്യം വന്ന കാവ്യ മുഖത്ത് തുപ്പിയില്ല എന്നേയുള്ളൂ. വണ്ടിയില്‍ കയറി ഒറ്റപ്പോക്കങ്ങ് പോയി.


കാവ്യ വിശ്വസിച്ചില്ല, മിണ്ടിയില്ല

മദ്യപിച്ചിട്ടില്ല എന്ന് പിന്നീട് ദിലീപ് എത്ര പറഞ്ഞിട്ടും കാവ്യ വിശ്വസിച്ചില്ല. സെറ്റിലുള്ള ആരും അത് തമാശയായിരുന്നു എന്ന് കാവ്യയോട് പറഞ്ഞതുമില്ല. പിന്നീട് മൂന്ന് ദിവസം കാവ്യ ദിലീപിനോട് മിണ്ടിയതേ ഇല്ലത്രെ.


വീഡിയോ കാണൂ

ആ തമാശയെ കുറിച്ച് ദിലീപ് തന്നെ വെളിപ്പെടുത്തുന്ന, ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്ന വീഡിയോ കാണൂ. മീശ മാധവന്‍ എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ നടന്ന രസകരമായ സംഭവത്തെ കുറിച്ചും ദിലീപ് പറയുന്നുണ്ട്.


English summary
When Dileep makes fun on Kavya Madhavan

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam