»   » ആ സംഭവത്തിന് ശേഷം സെറ്റില്‍ വന്ന ദിലീപിനെ കണ്ട് എല്ലാവരും പകച്ചു പോയി

ആ സംഭവത്തിന് ശേഷം സെറ്റില്‍ വന്ന ദിലീപിനെ കണ്ട് എല്ലാവരും പകച്ചു പോയി

By: Rohini
Subscribe to Filmibeat Malayalam

തൊണ്ണൂറുകളുടെ തുടക്കത്തില്‍ ദിലീപ് മലയാള സിനിമയില്‍ മിന്നി നില്‍ക്കുകയാണ്. ജനപ്രിയ നായകന്‍ തലത്തിലേക്ക് ഉയരുന്ന ദിലീപിനെ അതിന് സഹായിച്ച ചിത്രങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് പഞ്ചാബി ഹൗസ്.

അവളെ ഒരു കൊച്ചു കുട്ടിയെ പോലെ കൊണ്ടു നടക്കാനായിരുന്നു എനിക്കിഷ്ടം; രേഖയുടെ ഭര്‍ത്താവ് പറയുന്നു


ഒരു അപകടം കഴിഞ്ഞിട്ടാണ് ദിലീപ് പഞ്ചാബി ഹൗസിന്റെ ഷൂട്ടിങ് സെറ്റില്‍ ആദ്യ ദിവസം എത്തുന്നത്. അത് ഒരു നിമിത്തമായിരുന്നു എന്ന് വിശ്വസിക്കുന്നതാവും ശരി.


തിരക്കുകള്‍ക്കിടയില്‍

പഞ്ചാബി ഹൗസ് എന്ന ചിത്രത്തിലേക്ക് റാഫി - മെക്കാര്‍ട്ടിന്‍ ദിലീപിനെ ക്ഷണിക്കുമ്പോള്‍ ദിലീപ് സുന്ദരി കില്ലാടി, മാനസ എന്നീ ചിത്രങ്ങള്‍ ചെയ്തുകൊണ്ടിരിയ്ക്കുകയായിരുന്നു. ജയറാമിനെ നായകനാക്കി ഒരുക്കിയ രണ്ട് ചിത്രങ്ങളുടെ സൂപ്പര്‍ വിജയവുമായിട്ടാണ് റാഫി- മെക്കാര്‍ട്ടിന്‍ ദിലീപിനെ സമീപിയ്ക്കുന്നത്. അതുകൊണ്ട് തന്നെ ഒന്നും ആലോചിച്ചില്ല, സുഹൃത്തുക്കള്‍ക്കൂടെയായ റാഫി - മെക്കാര്‍ട്ടിന് ദിലീപ് തിരക്കുകള്‍ക്കിടയിലും ഡേറ്റ് നല്‍കി.


ആദ്യ ദിവസം ദിലീപ് വന്നത്..

പഞ്ചാബി ഹൗസിന്റെ ഷൂട്ടിങ് നടക്കുന്നത് എറണാകുളത്ത് വച്ചാണ്. സുന്ദര കില്ലാടിയുടെ ഷൂട്ടിങ് സെറ്റില്‍ നിന്നാണ് ദിലീപ് ആദ്യ ദിവസം പഞ്ചാബി ഹൗസിന്റെ സെറ്റിലെത്തുന്നത്. സെറ്റിലേക്ക് വന്നിറങ്ങിയ ദിലീപിനെ കണ്ട് എല്ലാവരും പകച്ചുപോയി.


എന്തായിരുന്നു സംഭവം

പഞ്ചാബി ഹൗസിന്റെ സെറ്റിലേക്കുള്ള യാത്രയില്‍ ദിലീപിന്റെ കാര്‍ ഒരു ബൈക്കുമായി കൂട്ടിയിടിച്ചു. ഇടിയുടെ ആഘാതത്തില്‍ ദിലീപിന്റെ വലതു തോള്‍ കാറിന്റെ ഡോറിനോട് ഇടിച്ച് തകരാറിലായി. ഉടനെ അടുത്ത് കണ്ട ആയുര്‍വേദ ആശുപത്രിയില്‍ കയറി ചികിത്സ തേടി. അവിടെ നിന്ന് തോളില്‍ കെട്ടാനുള്ള തുണിയും, പുരട്ടാനുള്ള തൈലവും കുടിക്കാനുള്ള കഷായവുമൊക്കെയായിട്ടാണ് ദിലീപ് പഞ്ചാബി ഹൗസിന്റെ സെറ്റിലെത്തുന്നത്. ഒടുവില്‍ സംഭവിച്ചത് എന്താണെന്ന് പറഞ്ഞപ്പോഴാണ് എല്ലാവരുടെയും ശ്വാസം നേരെ വീണത്.


നല്ല ശകുനം

സിനിമ തുടങ്ങുമ്പോള്‍ ഇത്തരം ചില ശകുനങ്ങള്‍ നല്ലതിനാണെന്ന് വിശ്വസിക്കുന്നവരുണ്ട്. റാംജി റാവും സ്പീക്കിങിന്റെ ചര്‍ച്ച ഫാസിലിന്റെ വീട്ടില്‍ വച്ച് നടക്കുമ്പോള്‍ കുഞ്ഞായിരുന്ന ഫഹദ് ഫാസില്‍ തറയില്‍ വീണപ്പോള്‍ അത് നല്ല ശകുനമാണെന്ന് വിശ്വസിച്ചു എന്ന് സിദ്ധിഖ് - ലാല്‍ പറഞ്ഞിരുന്നു. അങ്ങനെയെങ്കില്‍ പഞ്ചാബി ഹൗസിന്റെ സെറ്റിലേക്ക് വരുമ്പോഴുണ്ടായിരുന്ന ദിലീപിന്റെ അപകടവും നല്ല ശകുനമായിരുന്നു. ചിത്രം ബമ്പര്‍ ഹിറ്റായി.


English summary
When Dileep met accident on the first day of Punjabi House
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam