»   » മോഹന്‍ലാലിന്റെ സിനിമ കണ്ട് അധോലോക നായകനാകാന്‍ മുംബൈയില്‍ പോയ നടന് സംഭവിച്ചത് ?

മോഹന്‍ലാലിന്റെ സിനിമ കണ്ട് അധോലോക നായകനാകാന്‍ മുംബൈയില്‍ പോയ നടന് സംഭവിച്ചത് ?

By: Rohini
Subscribe to Filmibeat Malayalam

താരാരാധന അമിതമായാല്‍ എന്തും സംഭവിയ്ക്കും. ഇഷ്ട താരങ്ങളുടെ പടുകൂറ്റന്‍ ഫ്ലക്‌സ് ബോര്‍ഡുണ്ടാക്കി അതില്‍ പാലഭിഷേകം നടത്തവെ കാല് തെറ്റി വീണ് മരിച്ച സംഭവം വരെ കേരളത്തിലുണ്ടായിട്ടുണ്ട്. അനുകരണമാണ് താരാരാധനയില്‍ ഏറ്റവും അപകടം.

ഇന്നസെന്റ് പറഞ്ഞത് പോലെ തന്നെ, ആദ്യ ചിത്രത്തിന് ശേഷം സംവിധായകന്‍ സത്യന്‍ അന്തിക്കാടും പറഞ്ഞു

മോഹന്‍ലാല്‍ സിനിമകള്‍ കണ്ട് ലാല്‍ ആകാന്‍ ശ്രമിച്ചവരുണ്ട്. അക്കൂട്ടത്തിലാണ് ഇന്ന് കാസ്റ്റിങ് ഡയറക്ടറും നടനുമൊക്കെയായ ദിനേഷ് പ്രഭാകരനും. മോഹന്‍ലാലിനെ അനുകരിച്ച് മുംബൈ വരെ എത്തി ദിനേഷ്.

മുംബൈയിലേക്ക്

സിനിമയില്‍ മോഹന്‍ലാല്‍ നാട് വിട്ട് മുംബൈയില്‍ എത്തി അധോലോക നായകനാകുന്നത് കണ്ട് തന്നെയും ആ നാട് സ്വീകരിയ്ക്കും എന്ന് കരുതിയാണ് ദിനേഷ് പ്രഭാകരന്‍ മുംബൈയിലേക്ക് വണ്ടി കയറുന്നത്. പക്ഷെ അവിടെ സംഭവിച്ചത് മറ്റൊന്നാണ്.

മുംബൈ ജീവിതം

മുംബൈയില്‍ എത്തിയപ്പോഴാണ് കാര്യം അത്ര എളുപ്പമല്ല എന്ന് ദിനേഷ് പ്രഭാകര്‍ മനസ്സിലാക്കുന്നത്. ആദ്യം ഒരു മെഡിക്കല്‍ ഷോപ്പില്‍ ജോലിയ്ക്ക് കയറി. മൂന്ന് മാസം കൊണ്ട് ഹിന്ദിയും മറാത്തിയും പഠിച്ചെടുത്തു. പിന്നീട് ഒരു കൊറിയര്‍ കമ്പനിയില്‍ ജോലി ചെയ്തു.

സിനിമാ മോഹം വന്നത്

ആ സമയത്താണ് ഉള്ളിലൊരു സിനിമാ മോഹം പൊട്ടിയത്. ഒരു ദിവസം രാവിലെ കമ്പനിയില്‍ എത്തിയപ്പോള്‍ ഏരിയ തിരിച്ചു വയ്ക്കുന്നതിനിടെ ഒരു പാഴ്‌സല്‍ കണ്ണില്‍ പെട്ടു. ബോളിവുഡ് നടന്‍ ജാക്കി ഷെറഫിനുള്ളതായിരുന്നു അത്. ആ ഏരിയ തന്റേതല്ലാതിരുന്നിട്ടു, ജാക്കി ഷെറഫിനെ കാണാം എന്ന മോഹവുമായി പാഴ്‌സലുമായി പുറപ്പെട്ടു. എന്നാല്‍ പാഴ്‌സല്‍ ഒപ്പിട്ടു വാങ്ങിയത് ഷെറഫിന്റെ സെക്യൂരിറ്റിയായിരുന്നു.

സിനിമയിലെത്തി

സിനിമാ മോഹവുമായി മുംബൈയില്‍ നിന്നത് കൊണ്ട് കാര്യമില്ല എന്ന് മനസ്സിലാക്കിയ ദിനേഷ് തിരിച്ച് നാട്ടിലെത്തി. നമ്മള്‍ എന്ന കമല്‍ ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ചു. തുടര്‍ന്ന് രസികന്‍, ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്, 1983, പ്രേമം, ലൂക്കാ ചൂപ്പി എന്നീ ചിത്രങ്ങളില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങള്‍ ചെയ്തു

English summary
When Dinesh Prabhakar followed Mohanlal's steps to become Underworld Don
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam